"ഹെബ്രായർക്കെഴുതിയ ലേഖനം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 19:
==സ്വീകർത്താക്കൾ==
ഈ രചന യഹൂദക്രിസ്ത്യാനികൾക്കു വേണ്ടി എഴുതപ്പെട്ടതാണെന്ന വിശ്വാസത്തിന്റെ അടിസ്ഥാനത്തിലാണ് ഇതിന് "ഹെബ്രായർക്കെഴുതിയ ലേഖനം" എന്ന പേരുണ്ടായത്. ആ വിശ്വാസത്തിനു രണ്ടാം നൂറ്റാണ്ടു വരെയെങ്കിലും പഴക്കമുണ്ട്. എന്നാൽ ആദിമക്രിസ്തീയസഭയിൽ നിയമവാദികളുടേയും നിയമനിരാസികളുടേയും തീവ്രപക്ഷങ്ങൾക്കിടയിൽ നടന്നതായി, പുതിയനിയമത്തിൽ നിഴലിച്ചു കാണുന്ന ചർച്ചയുടെ ഭാഗമായി ഈ ലേഖനത്തെ കരുതുന്നതാണ് ഉചിതം. അപ്പസ്തോലന്മാരായ യാക്കോബും [[പൗലോസ് അപ്പസ്തോലൻ|പൗലോസും]] ഈ പക്ഷങ്ങളുടെ പ്രതിനിധികളായിരുന്നപ്പോൾ പത്രോസ് നിഷ്പക്ഷത കൈക്കൊണ്ടു.<ref>"The Canon Debate," McDonald & Sanders editors, 2002, chapter 32, page 577, by [[James D. G. Dunn]]</ref> ക്രിസ്തുമതത്തിലേക്കു പരിവർത്തിതരായ യഹൂദേതരർക്ക്, യഹൂദാചാരങ്ങൾ സ്വീകരിക്കാതെ തന്നെ ദൈവികവാഗ്ദാനങ്ങളിൽ പങ്കുപറ്റാനാകുമെന്ന് വ്യക്തമാക്കുന്ന ഈ ലേഖനം നിയമനിരാസികളുടെ പക്ഷം ചേരുന്നു. ഇതിന്റെ സ്വീകർത്താക്കൾ എബ്രായർ ആയിരിക്കാനുള്ള സാധ്യതയെക്കുറിച്ച്, അമേരിക്കൻ ഉദാരദൈവശാസ്ത്രജ്ഞൻ എഡ്‌ഗർ ഗുഡ്സ്പീഡ് ഇങ്ങനെ നിരീക്ഷിക്കുന്നു. "ലേഖനകർത്താവിന്റെ യഹൂദമതം യഥാർത്ഥവും വസ്തുനിഷ്ഠവുമെന്നതിനു പകരം, പുസ്തകാവലംബിയും അക്കാദമികവും ആണ്. യഹൂദലിഖിതങ്ങളുടെ [[സെപ്ത്വജിന്റ്]] ഗ്രീക്കു പരിഭാഷയുടെ വായനയിൽ നിന്നു സ്വാംശീകരിച്ചതാണ് അതെന്നു വ്യക്തം. അരമായ ഭാഷ സംസാരിക്കുന്ന യഹൂദരോ യഹൂദവംശജരായ ക്രിസ്ത്യാനികളോ ആയുള്ള ആശയവിനിമയത്തിൽ അദ്ദേഹത്തിന്റെ തേച്ചുമിനുക്കിയ യവനഭാഷ വിചിത്രമായ മാധ്യമമായി അനുഭവപ്പെടും."
 
==കാലം==
 
ദൈവകൂടാരത്തെക്കുറിച്ചുള്ള ഇതിലെ പരാമർശങ്ങളുടെ അടിസ്ഥാനമാക്കി, ഇതിന്റെ രചന നടന്നത് യെരുശലേമിലെ യഹൂദരുടെ രണ്ടാം ദേവാലയം തകർക്കപ്പെട്ട ക്രി.വ. 70-നു മുൻപായിരുന്നുവെന്ന് അനുമാനിക്കപ്പെടുന്നു. യെരുശലേം നഗരത്തിന്റേയും ദേവാലയത്തിന്റേയും നാശത്തിനു ശേഷമായിരുന്നെങ്കിൽ ആ സംഭവങ്ങളെ തന്റെ വാദഗതികൾക്കു ബലം പകരുവാൻ ലേഖകൻ ഉപയോഗിക്കുമായിരുന്നു എന്ന യുക്തിയിലാണ് ഈ അനുമാനം. ക്രി.വ. 63-ന്റെ രണ്ടാം പകുതിയിലോ 64-ന്റെ തുടക്കത്തിലോ രചിക്കപ്പെട്ടതാകാം ഇതെന്നു കത്തോലിക്കാവിജ്ഞാനകോശം കരുതുന്നു.<ref name="NewAdvent" />
 
==അവലംബം==
"https://ml.wikipedia.org/wiki/ഹെബ്രായർക്കെഴുതിയ_ലേഖനം" എന്ന താളിൽനിന്ന് ശേഖരിച്ചത്