"മലനാട്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
വരി 8:
[[Image:A nice view of Munnar.JPG|thumb|300px|left|സഹ്യപര്‍വ്വത നിരകള്‍, [[മൂന്നാര്‍|മൂന്നാറില്‍]] നിന്നുള്ള ദൃശ്യം]]
പാലക്കാട്ട് പാതയ്ക്ക് തെക്കുള്ള തെന്മലയും വടമല പോലെ ചെങ്കുത്തായതാണ്. ഇതിന്‍റെ തുടര്‍ച്ചയായുള്ള മലകള്‍ [[ആനമല മലനിരകള്‍|ആനമല]] പ്രദേശത്തെത്തുമ്പോഴേക്ക് ഉയരം വളരെയധികം കൂടുന്നു. ആനമലക്ക് തെക്കുള്ള കൊടുമുടികള്‍ ഉള്‍പ്പടെ വളരെ ഉയരം കൂടിയവയാണ്. പാലക്കാട് ചുരത്തിന്‍റെ കിഴക്ക് മുതല്‍ [[തിരുവനന്തപുരം]] വരെ തെക്കന്‍ സഹ്യാദ്രി നീണ്ടു കിടക്കുന്നു. ഈ മലനിരകളുടെ വടക്കു പടിഞ്ഞാറന്‍ ഭാഗത്താണ് [[നെല്ലിയാമ്പതി]] പീഠഭൂമി. മധ്യഭാഗത്ത് പെരിയാര്‍ പീഠഭൂമിയും തെക്ക് അഗസ്ത്യമലനിരയുമാണ്. ആനമല നിരകളോട് [[പഴനിമല]] കൂടിച്ചേരുന്ന ഭാഗത്താണ് കേരളത്തിലെ ഏറ്റവും വലിയ കൊടുമുടിയായ [[ആനമുടി]] സ്ഥിതിചെയ്യുന്നത്.പെരിയാര്‍ പീഠഭൂമിയില്‍ നിന്നാണ് [[പെരിയാര്‍ നദി]] രൂപമെടുക്കുന്നത്. പെരിയാര്‍ തടാകം ഇതിന് തെക്കു ഭാഗത്തായി കാണപ്പെടുന്നു. തെക്കോട്ട് പോകുന്തോറും സഹ്യാദ്രിയുടെ ഉയരവും വ്യാപ്തിയും കുറഞ്ഞു വരുന്നു. [[അഗസ്ത്യമല|അഗസ്ത്യമലയെന്നറിയപ്പെടുന്ന]] മലകള്‍ 1869 മീറ്റര്‍ ഉയരത്തിലെത്തുന്നുണ്ട്.
 
[[Category:കേരളത്തിന്റെ ഭൂപ്രകൃതി]]
"https://ml.wikipedia.org/wiki/മലനാട്" എന്ന താളിൽനിന്ന് ശേഖരിച്ചത്