"തെന്മല ഗ്രാമപഞ്ചായത്ത്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
No edit summary
വരി 1:
{{prettyurl|Thenmala Gramapanchayat}}
കൊല്ലം ജില്ലയിലെ അഞ്ചൽ വികസന ബ്ളോക്കിൽ ഉൾപ്പെടുന്ന പഞ്ചായത്താണ് തെന്മല. കേരളത്തിലെ ഏറ്റവും വലിയ ജലസേചനപദ്ധതി ആയ കല്ലട പദ്ധതിയുടെ പ്രധാന അണക്കെട്ടായ പരപ്പാർ ഡാം, ഒറ്റക്കൽ തടയണ എന്നിവ ഈ പഞ്ചായത്തിലാണ്. കല്ലട പദ്ധതിയുടെ വലതുകര ജലസേചന കനാൽ ഈ പഞ്ചായത്തിലൂടെ കടന്നു പോകുന്നു. കൊല്ലം ജില്ലയിലെ ഏക ജലവൈദ്യുത പദ്ധതി ആയ കല്ലട ഹൈഡ്രോ ഇലക്ട്രിക് പ്രൊജക്ടും, ശെന്തുരണി വന്യമൃഗ സംരക്ഷണ കേന്ദ്രത്തിന്റെ ആസ്ഥാനവും തെന്മലയിലാണ്. പഞ്ചായത്തിന്റെ വിസ്തൃതി വനപ്രദേശങ്ങൾ ഉൾപ്പെടെ 162.34 ച.കി.മീറ്ററാണ്. കൊല്ലം ജില്ലയിലെ ആകെ വിസ്തൃതിയുടെ 6.5% ഈ പഞ്ചായത്ത് ഉൾക്കൊളളുന്നു. പത്തനാപുരം താലൂക്കിലെ ഇടമൺ വില്ലേജ് പൂർണ്ണമായും തെന്മല വില്ലേജിന്റെ 90% പ്രദേശങ്ങളും പിറവന്തൂർ വില്ലേജിന്റെ ഏതാനും ഭാഗങ്ങളും ഉൾക്കൊള്ളുന്നതാണ് പഞ്ചായത്ത്. കല്ലട ജലസേചന പദ്ധതി, ശെന്തുരു‍ണി വന്യമൃഗ സംരക്ഷണ കേന്ദ്രം എന്നിവ ഈ പഞ്ചായത്തിനെ ഒരു ടൂറിസ്റ്റ് കേന്ദ്രമാക്കുന്നു.
 
"https://ml.wikipedia.org/wiki/തെന്മല_ഗ്രാമപഞ്ചായത്ത്" എന്ന താളിൽനിന്ന് ശേഖരിച്ചത്