"ഹെബ്രായർക്കെഴുതിയ ലേഖനം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 16:
 
ഹെബ്രായർക്കെഴുതിയ ലേഖനത്തിലെ പുരോഹിത ക്രിസ്തുശാസ്ത്രത്തിന്റെ അടിവേരുകൾ, [[ചാവുകടൽ ചുരുളുകൾ|ചാവുകടൽ തീരത്തെ കുമ്രാനിൽ കണ്ടുകിട്ടിയ ഗ്രന്ഥശേഖരത്തിലെ രചനകളിൽ]] ചിത്രീകരിക്കപ്പെടുന്ന മെൽക്കിസദേക്കിന്റെ പാരമ്പര്യത്തിൽ പെട്ട രക്ഷകപുരോഹിതനിലാണെന്ന് [[പുതിയനിയമം|പുതിയനിയമത്തിലും]] രണ്ടാം ദേവാലയകാല യഹൂദതയിലും പണ്ഡിതനായ എറിക്ക് മേസൺ കരുതുന്നു.<ref name=Mason/> ഹെബ്രായർക്കുള്ള ലേഖനത്തിന് ഏതെങ്കിലും ആദിമയഹൂദ മിശിഹാവാദവുമായുള്ള ബന്ധം തെളിയിക്കപ്പെട്ടിട്ടില്ല. എങ്കിലും, 'ഹെബ്രായരിലും' കുമ്രാൻ ഗ്രന്ഥങ്ങളിലും രക്ഷകപുരോഹിതൻ ദാവീദിയ പശ്ചാത്തലത്തിൽ പെടുന്നവനായി ചിത്രീകരിക്കപ്പെടുന്നു; രണ്ടിലും പുരോഹിതൻ യുഗാന്തദൗത്യത്തിനു നിയുക്തനാകുന്നത് ദൈവികകല്പനയാലാണ്; രണ്ടിലും പുരോഹിതന്മാർ യുഗാന്തപ്രാധാന്യമുള്ള പരിഹാരബലി അർപ്പിക്കുന്നു. ഹെബ്രായർക്കുള്ള ലേഖനത്തിന്റെ രചയിതാവിനെ കുമ്രാനികളുടെ "രക്ഷകഅഹറോൻ" നേരിട്ടു സ്വാധീനിച്ചു കണില്ലെങ്കിലും,<ref>Oegema, Gerbern S. "You Are a Priest Forever" book review. ''Catholic Biblical Quarterly,'' Oct 2009, Vol. 71 Issue 4, p904-905.</ref>ദൈവകൂടാരത്തിൽ പരിഹാരബലി അർപ്പിക്കുന്ന നിത്യമധ്യസ്ഥനായി യേശുവിനെ സങ്കല്പിക്കുന്നതിന് പരോക്ഷമായി വഴിയൊരുക്കിയത്, [[എസ്സീനുകൾ|കുമ്രാൻ സമൂഹം]] പിന്തുടർന്നിരുന്ന സമാന സങ്കല്പങ്ങളാവാം."<ref name=Mason/>
 
==സ്വീകർത്താക്കൾ==
ഈ ലേഖനം യഹൂദക്രിസ്ത്യാനികൾക്കു വേണ്ടി എഴുതപ്പെട്ടതാണെന്ന രണ്ടാം നൂറ്റാണ്ടു വരെയെങ്കിലും പഴക്കമുള്ള വിശ്വാസത്തിന്റെ അടിസ്ഥാനത്തിലാണ് ഇതിന് "ഹെബ്രായർക്കെഴുതിയ ലേഖനം" എന്ന പേരുണ്ടായത്. എന്നാൽ യഹൂദനിയമവാദികളുടേയും നിയമനിരാസികളുടേയും തീവ്രപക്ഷങ്ങൾക്കിടയിൽ നടന്നതായി, പുതിയനിയമത്തിൽ നിഴലിച്ചു കാണുന്ന ചർച്ചയുടെ ഭാഗമായി ഈ ലേഖനത്തെ കരുതുന്നതാണ് ഉചിതം. അപ്പസ്തോലന്മാരായ യാക്കോബും [[പൗലോസ് അപ്പസ്തോലൻ|പൗലോസും]] ഈ പക്ഷങ്ങളുടെ പ്രതിനിധികളായിരുന്നപ്പോൾ പത്രോസ് നിഷ്പക്ഷത കൈക്കൊണ്ടു.<ref>"The Canon Debate," McDonald & Sanders editors, 2002, chapter 32, page 577, by [[James D. G. Dunn]]</ref> ക്രിസ്തുമതത്തിലേക്കു പരിവർത്തിതരായ യഹൂദേതരർക്ക്, യഹൂദാചാരങ്ങൾ സ്വീകരിക്കാതെ തന്നെ ദൈവികവാഗ്ദാനങ്ങളിൽ പങ്കുപറ്റാനാകുമെന്ന് ലേഖനം വ്യക്തമാക്കുന്നു. ഈ ലേഖനത്തിന്റെ സ്വീകർത്താക്കൾ എബ്രായർ ആയിരിക്കാനുള്ള സാധ്യതയെക്കുറിച്ച്, അമേരിക്കൻ ഉദാരദൈവശാസ്ത്രജ്ഞൻ എഡ്‌ഗർ ഗുഡ്സ്പീഡ് ഇങ്ങനെ നിരീക്ഷിക്കുന്നു. "ലേഖനകർത്താവിന്റെ യഹൂദമതം യഥാർത്ഥവും വസ്തുനിഷ്ഠവുമെന്നതിനു പകരം, പുസ്തകാവലംബിയും അക്കാദമികവും ആണ്. യഹൂദലിഖിതങ്ങളുടെ [[സെപ്ത്വജിന്റ്]] ഗ്രീക്കു പരിഭാഷയുടെ വായനയിൽ നിന്നു സ്വാംശീകരിച്ചതാണ് അതെന്നു വ്യക്തം. അരമായ ഭാഷ സംസാരിക്കുന്ന യഹൂദരോ യഹൂദവംശജരായ ക്രിസ്ത്യാനികളോ ആയുള്ള ആശയവിനിമയത്തിൽ അദ്ദേഹത്തിന്റെ തേച്ചുമിനുക്കിയ യവനഭാഷ വിചിത്രമായ മാധ്യമമായി അനുഭവപ്പെടും."
 
==അവലംബം==
"https://ml.wikipedia.org/wiki/ഹെബ്രായർക്കെഴുതിയ_ലേഖനം" എന്ന താളിൽനിന്ന് ശേഖരിച്ചത്