"അജപാലകർക്കുള്ള ലേഖനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 15:
ക്രിസ്തീയ പാരമ്പര്യം പൗലോസ് അപ്പസ്തോലന്റെ രചനയായി ചിത്രീകരിക്കുന്ന ഈ ലേഖനങ്ങളെ അദ്ദേഹത്തിന്റേതായി കണക്കാക്കുന്ന [[ബൈബിൾ]] പണ്ഡിതന്മാർ ഇന്നു വിരളമാണ്. [[പൗലോസ് അപ്പസ്തോലൻ|പൗലോസ് അപ്പസ്തോലന്റെ]] പ്രേഷിതജീവിതത്തിന്റെ അറിയപ്പെടുന്ന സമയരേഖയിൽ ഇവയെ ഉൾക്കൊള്ളിക്കുക വയ്യ.<ref name = "oxford"/> ഈ ലേഖങ്ങളുടെ ശൈലി പൗലോസിന്റേതായി സമ്മതിക്കപ്പെട്ടിട്ടുള്ള ലേഖനങ്ങളുടേതിൽ നിന്നു തീർത്തും ഭിന്നമാണ്. ഇവയിൽ നിഴലിക്കുന്ന ക്രിസ്തുശാസ്ത്രവും സഭാധികാരശ്രേണിയും അപ്പസ്തോലികകാലത്തിനു ശേഷം രൂപപ്പെട്ടതാണ്. ഈ ലേഖനങ്ങളുടെ കർതൃത്വത്തെക്കുറിച്ചുള്ള നാലു വീക്ഷണഗതികൾ പരിഗണിക്കുന്ന ഓക്സ്ഫോർഡ് [[ബൈബിൾ]] സഹകാരി, "..ഇവ തികച്ചും വ്യാജരചനകളും സോക്രട്ടീസിന്റെ പേരിൽ പിൽക്കാലത്തു പ്രചരിച്ചിരുന്ന വ്യാജസോക്രട്ടീസ് ലേഖനങ്ങളുമായി താരതമ്യപ്പെടുത്താവുന്നവയുമാണ്..." എന്ന നാലാമത്തെ വീക്ഷണഗതി ഭേദഗതികളോടെ സ്വീകരിക്കുന്നു.<ref name = "oxford">"..these letters are completely pseudonymous and are in this regard, like the contemporary pseudonymous Socratic letters..." അജപാലകർക്കുള്ള ലേഖനങ്ങൾ, ഓക്സ്ഫോർഡ് ബൈബിൾ സഹകാരി, (പുറങ്ങൾ 573-76)</ref> ഈ നിലപാടിനോടു യോജിക്കുന്ന കേംബ്രിഡ്ജ് ബൈബിൾ സഹകാരി, "ഈ കത്തുകളിലെ പദാവലിയും ഇവയിൽ നിഴലിക്കുന്ന സഭാജീവിതവും പൗലോസിന്റെ രചനകളിൽ കാണുന്നതിൽ നിന്നു തീർത്തും ഭിന്നമായിരിക്കുകയാൽ, പൗലോസിന്റെ പേരിൽ എഴുതപ്പെട്ടവയെങ്കിലും ഇവ പൗലോസിന്റെ രചനകളല്ലെന്ന് ആധുനിക വായനക്കാർക്ക് ഉറപ്പു പറയാനാനും" എന്ന് നിരീക്ഷിക്കുന്നു.<ref name = "bridge"> "So different are the vocabulary and circumstances of the life of the church in these letters from those in the writings of Paul that the modern reader can be certain that these are written in the name of Paul but not by him" - തിമോത്തെയോസിനുള്ള ഒന്നും രണ്ടും ലേഖനങ്ങളും തീത്തോസിനുള്ള ലേഖനവും, കേംബ്രിഡ്ജ് ബൈബിൾ സഹകാരി(പുറം 498)</ref>
 
എങ്കിലുംഅതേസമയം, വ്യവസ്ഥാപിത ക്രിസ്തീയസഭകളുടെ പ്രബോധം ഈ ലേഖനങ്ങളെ [[പൗലോസ് അപ്പസ്തോലൻ|പൗലോസ് അപ്പസ്തോലന്റെ]] രചനകളായി കാണുന്നു. ഇതേക്കുറിച്ച് കത്തോലിക്കാ വിജ്ഞാനകോശം ഇങ്ങനെ നിരീക്ഷിക്കുന്നു: "സാർവലൗകികമായ പാരമ്പര്യത്തിൽ നിന്നും സഭയുടെ തെറ്റുപറ്റാത്ത പ്രബോധനത്തിൽ നിന്നും ഈ ലേഖനങ്ങൾ ദൈവപ്രേതിങ്ങളാണെന്ന് കത്തോലിക്കർ അറിയുന്നു; പൗലോസിന്റെ രചനകളാണെന്ന അവകാശവാദം ഉൾക്കൊള്ളുന്ന ഈ രചനകൾ അദ്ദേഹത്തിന്റേതെന്ന് അതിൽ നിന്നു തന്നെ സിദ്ധിക്കുന്നു. പത്തൊൻപതാം നൂറ്റാണ്ടിന്റെ തുടക്കം വരെ ഇക്കാര്യത്തിൽ ആരും സംശയം ഉന്നയിച്ചിരുന്നില്ല; എന്നാൽ അക്കാലം തുടങ്ങി ജർമ്മൻകാരും മറ്റുമായ എഴുത്തുകാർ അവയെ നിശിതമായി ആക്രമിക്കാൻ തുടങ്ങി."<ref>കത്തോലിക്കാ വിജ്ഞാനകോശം, [http://www.newadvent.org/cathen/14727b.htm തിമോത്തെയോസിനും തീത്തൂസിനുമുള്ള ലേഖനങ്ങൾ]</ref> ഈ ലേഖനങ്ങൾ പൗലോസിന്റേതാണെന്നു സമ്മതിക്കാത്തവർ പോലും അവയെ ഒരേ വ്യക്തിയുടെ തൂലികയിൽ പിറന്നവയായി കണക്കാക്കുന്ന കാര്യവും ഇവയുടെ ഇവയുടെ ആധികാരികതയിൽ വിശ്വസിക്കുന്നവർ ചൂണ്ടിക്കാട്ടുന്നു.<ref>The Pastoral Epistles, General Introduction, A commentary on the Holy Bible by various writers, Edited by JR Dummelow(പുറം 991) New York, the Macmillan Company, 1951</ref>
 
==അവലംബം==
"https://ml.wikipedia.org/wiki/അജപാലകർക്കുള്ള_ലേഖനങ്ങൾ" എന്ന താളിൽനിന്ന് ശേഖരിച്ചത്