"ഹെബ്രായർക്കെഴുതിയ ലേഖനം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
വരി 13:
== പശ്ചാത്തലം ==
 
ഗ്രന്ഥകർത്താവിനെക്കുറിച്ച് കൃതിയുടെ ഉള്ളടക്കം ഒരു സൂചനയും തരുന്നില്ല. "ഹെബ്രായർക്കെഴുതിയ സുവിശേഷം" എന്ന സന്ദിഗ്ദ്ധരചനയുമായി ഇതിനുഈ ലേഖനത്തിനു ബന്ധമൊന്നുമില്ല. <ref name="NewAdvent" />
 
ഹെബ്രായർക്കെഴുതിയ ലേഖനത്തിലെ പുരോഹിത ക്രിസ്തുശാസ്ത്രത്തിന്റെ അടിവേരുകൾ, [[ചാവുകടൽ ചുരുളുകൾ|ചാവുകടൽ തീരത്തെ കുമ്രാനിൽ കണ്ടുകിട്ടിയ ഗ്രന്ഥശേഖരത്തിലെ രചനകളിൽ]] ചിത്രീകരിക്കപ്പെടുന്ന മെൽക്കിസദേക്കിന്റെ പാരമ്പര്യത്തിൽ പെട്ട രക്ഷകപുരോഹിതനിലാണെന്ന് [[പുതിയനിയമം|പുതിയനിയമത്തിലും]] രണ്ടാം ദേവാലയകാല യഹൂദതയിലും പണ്ഡിതനായ എറിക്ക് മേസൺ കരുതുന്നു.<ref name=Mason/> ഹെബ്രായർക്കുള്ള ലേഖനത്തിന്റെ പശ്ചാത്തലത്തെക്കുറിച്ച് ഏറെയൊന്നും വിവരങ്ങൾ ലഭ്യമല്ലെങ്കിലും, ഏതെങ്കിലും ആദിമയഹൂദ മിശിഹാവാദവുമായി അതിനുള്ള ബന്ധം തെളിയിക്കപ്പെട്ടിട്ടില്ല. എങ്കിലും, 'ഹെബ്രായരിലും' കുമ്രാൻ ഗ്രന്ഥങ്ങളിലും രക്ഷകപുരോഹിതൻ ദാവീദിയ പശ്ചാത്തലത്തിൽ പെടുന്നവനായി ചിത്രീകരിക്കപ്പെടുന്നു; രണ്ടിലും പുരോഹിതൻ യുഗാന്തദൗത്യത്തിനു നിയുക്തനാകുന്നത് ദൈവികകല്പനയാലാണ്; രണ്ടിലും പുരോഹിതന്മാർ യുഗാന്തപ്രാധാന്യമുള്ള പരിഹാരബലി അർപ്പിക്കുന്നു. ഹെബ്രായർക്കുള്ള ലേഖനത്തിന്റെ രചയിതാവിനെ കുമ്രാനികളുടെ "രക്ഷകഅഹറോൻ" നേരിട്ടു സ്വാധീനിച്ചു കണില്ലെങ്കിലും,<ref>Oegema, Gerbern S. "You Are a Priest Forever" book review. ''Catholic Biblical Quarterly,'' Oct 2009, Vol. 71 Issue 4, p904-905.</ref>ദൈവകൂടാരത്തിൽ പരിഹാരബലി അർപ്പിക്കുന്ന നിത്യമധ്യസ്ഥനായി യേശുവിനെ സങ്കല്പിക്കുന്നതിനുള്ള പരോക്ഷമായ പശ്ചാത്തലമായത് കുമ്രാൻ രചനയിലെ സമാന സങ്കല്പങ്ങളാവാം."<ref name=Mason/>
"https://ml.wikipedia.org/wiki/ഹെബ്രായർക്കെഴുതിയ_ലേഖനം" എന്ന താളിൽനിന്ന് ശേഖരിച്ചത്