"ഫിലമോനെഴുതിയ ലേഖനം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 11:
സ്വന്തമായി അടിമയെ വച്ചിരുന്ന ആളെന്ന നില പരിഗണിക്കുമ്പോൾ, അക്കാലത്തെ ശാരാശാരി ക്രിസ്ത്യാനിയേക്കാൾ സാമ്പത്തിക സ്ഥിതിയുള്ള ആളായിരുന്നിരിക്കണം ഫിലെമോൻ. ഒരു സഭയുടെ സമ്മേളനത്തിനു തികയുന്ന വലിപ്പമുള്ള വീടിന്റെ ഉടമയായിരുന്നു അദ്ദേഹമെന്നതും ഇതിനു തെളിവാണ്<ref>ഫിലെമോനെഴുതിയ ലേഖനം 2-ആം വാക്യം- "നിന്റെ വീട്ടിലെ സഭയ്ക്കും...."</ref> ഫിലെമോന്റെ അടിമയായിരുന്നെ ഒനേസിമസിനു വേണ്ടി വാദിക്കാനാണ് പൗലോസ് ഈ ലേഖനം എഴുതുന്നത്. എന്നാൽ ഇതിലപ്പുറം, ഈ രചനയിലേക്കു നയിച്ച സാഹചര്യങ്ങൾ വ്യക്തമല്ല. ഒനേസിമസ് ഫിലെമോനെ വിട്ടുപോയെന്നും അദ്ദേഹത്തിന് നഷ്ടം വരുത്തിയിരിക്കാമെന്നും പറയുന്നുണ്ട്. 11-ആം വാക്യത്തിൽ, അടിമ യജമാനന് ഉപയോഗമില്ലാതായിത്തീർന്നു എന്നു പറയുന്നത് അടിമകൾക്കിടയിൽ സർവസാധാരണമായിരുന്ന 'ഒനേസിമസ്' എന്ന ഗ്രീക്കു പേരിന്റെ 'ഉപയോഗമുള്ളവൻ' എന്ന അർത്ഥത്തെ ആശ്രയിച്ചുള്ള ഒരു പരാമർശമാണ്.
 
==വിശകലനം==
യജമാനനിൽ നിന്ന് ഒളിച്ചോടിപ്പോയ ശേഷം ക്രിസ്തീയവിശ്വാസത്തിലേക്കു പരിവർത്തിതനായ ഒരടിമയാണ് ഒനേസിമോസ് എന്നു പൊതുവേ കരുതപ്പെടുന്നു. പരാതിപ്പെട്ടിരുന്ന യജമാനന്റെ അടുത്തേയ്ക്ക് ഈ കത്തുമായി അവനെ തിരികെ അയക്കുന്ന പൗലോസ്, അവർക്കിടയി രജ്ഞിപ്പുണ്ടാക്കാൻ ശ്രമിക്കുന്നു. എങ്കിലും ഒനേസിമസ് പൗലോസിനൊപ്പം എത്തിയതെങ്ങനെ എന്നു വ്യക്തമല്ല. ഇതേ സംബന്ധിച്ച് പല സാദ്ധ്യതകളും ചർച്ച ചെയ്യപ്പെട്ടിട്ടുണ്ട്: പൗലോസിനൊപ്പം അയാളും തടവിലായിരുന്നതോ; മറ്റാരോ അയാളെ പൗലോസിന്റെ അടുത്തെത്തിച്ചതോ; ആകസ്മികമായോ, ക്രിസ്തീയ വീക്ഷണത്തിൽ നോക്കുമ്പോൾ, ദൈവപരിപാലനയുടെ ഫലമായോ അയാൾ പൗലോസിനടുത്തെത്തിയതോ; യജമാനനുമായി രഞ്ജിപ്പ് ആഗ്രഹിച്ച ഒനേസിമസ്, അയാളുടെ സുഹൃത്ത് എന്ന നിലയിൽ പൗലോസിനെ തേടിയെത്തിയതോ ഒക്കെ ഈ സാധ്യതകളിൽ പെടുന്നു.
 
"https://ml.wikipedia.org/wiki/ഫിലമോനെഴുതിയ_ലേഖനം" എന്ന താളിൽനിന്ന് ശേഖരിച്ചത്