"ഫിലമോനെഴുതിയ ലേഖനം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
വരി 11:
സ്വന്തമായി അടിമയെ വച്ചിരുന്ന ആളെന്ന നില പരിഗണിക്കുമ്പോൾ, അക്കാലത്തെ ശാരാശാരി ക്രിസ്ത്യാനിയേക്കാൾ സാമ്പത്തിക സ്ഥിതിയുള്ള ആളായിരുന്നിരിക്കണം ഫിലെമോൻ. ഒരു സഭയുടെ സമ്മേളനത്തിനു തികയുന്ന വലിപ്പമുള്ള വീടിന്റെ ഉടമയായിരുന്നു അദ്ദേഹമെന്നതും ഇതിനു തെളിവാണ്<ref>ഫിലെമോനെഴുതിയ ലേഖനം 2-ആം വാക്യം- "നിന്റെ വീട്ടിലെ സഭയ്ക്കും...."</ref> ഫിലെമോന്റെ അടിമയായിരുന്നെ ഒനേസിമസിനു വേണ്ടി വാദിക്കാനാണ് പൗലോസ് ഈ ലേഖനം എഴുതുന്നത്. എന്നാൽ ഇതിലപ്പുറം, ഈ രചനയിലേക്കു നയിച്ച സാഹചര്യങ്ങൾ വ്യക്തമല്ല. ഒനേസിമസ് ഫിലെമോനെ വിട്ടുപോയെന്നും അദ്ദേഹത്തിന് നഷ്ടം വരുത്തിയിരിക്കാമെന്നും പറയുന്നുണ്ട്. 11-ആം വാക്യത്തിൽ, അടിമ യജമാനന് ഉപയോഗമില്ലാതായിത്തീർന്നു എന്നു പറയുന്നത് അടിമകൾക്കിടയിൽ സർവസാധാരണമായിരുന്ന 'ഒനേസിമസ്' എന്ന ഗ്രീക്കു പേരിന്റെ 'ഉപയോഗമുള്ളവൻ' എന്ന അർത്ഥത്തെ ആശ്രയിച്ചുള്ള ഒരു പരാമർശമാണ്.
 
യജമാനനിൽ നിന്ന് ഒളിച്ചോടിപ്പോയ ശേഷം ക്രിസ്തീയവിശ്വാസത്തിലേക്കു പരിവർത്തിതനായ ഒരടിമയാണ് ഒനേസിമോസ് എന്നു പൊതുവേ കരുതപ്പെടുന്നു. അവനെ പരാതിപ്പെട്ടിരുന്ന യജമാനന്റെ അടുത്തേയ്ക്ക് ഈ കത്തുമായി അവനെ തിരികെ അയക്കുന്ന പൗലോസ്, ക്രിസ്ത്യാനികളായ അവർക്കിടയി രജ്ഞിപ്പുണ്ടാക്കാൻ ശ്രമിക്കുന്നു. എങ്കിലും ഒനേസിമസ് പൗലോസിനൊപ്പം എത്തിയതെങ്ങനെ എന്നു വ്യക്തമല്ല. ഇതേ സംബന്ധിച്ച് പല സാദ്ധ്യതകളും ചർച്ച ചെയ്യപ്പെട്ടിട്ടുണ്ട്: പൗലോസിനൊപ്പം അയാളും തടവിലായിരുന്നതോ; മറ്റാരോ അയാളെ പൗലോസിന്റെ അടുത്തെത്തിച്ചതോ; ആകസ്മികമായോ, ക്രിസ്തീയ വീക്ഷണത്തിൽ നോക്കുമ്പോൾ, ദൈവപരിപാലനയുടെ ഫലമായോ അയാൾ പൗലോസിനടുത്തെത്തിയതോ; യജമാനനുമായി രഞ്ജിപ്പ് ആഗ്രഹിച്ച ഒനേസിമസ്, അയാളുടെ സുഹൃത്ത് എന്ന നിലയിൽ പൗലോസിനെ തേടിയെത്തിയതോ ഒക്കെ ഈ സാധ്യതകളിൽ പെടുന്നു.
 
ഈ കത്തിനു പുറമേ, ഒനേസിമസിനെ സംബന്ധിച്ച രേഖകളൊന്നും നിലവിലില്ല. എഫേസോസിലെ മെത്രാനായിരുന്ന ഒരു ഒനേസിമസിനെ രണ്ടാം നൂറ്റാണ്ടിന്റെ തുടക്കത്തിൽ അന്ത്യോഖ്യായിലെ ഇഗ്നേഷ്യസ് പരാമർശിക്കുന്നുണ്ട്. പൗലോസിന്റെ ലേഖനത്തിലെ ഒനേസിമസ് ഇദ്ദേഹം തന്നെയാണെന്ന് 1950-കളിൽ ചില ബൈബിൾ പണ്ഡിതന്മാർ വാദിച്ചു. തന്റെ വിഷയത്തിൽ എഴുതിയതടക്കമുള്ള പൗലോസിന്റെ കത്തുകൾ, തനിക്കു ലഭിച്ച് സ്വാതന്ത്ര്യത്തിനു നന്ദിസൂചകനയായി ആദ്യം സമാഹരിച്ചത് ഈ ഒനേസിമസ് ആണെന്നും അവർ വാദിച്ചു. ഇതു ശരിയെങ്കിൽ ക്രിസ്തീയസമൂഹങ്ങൾക്കും അജപാലകന്മാർക്കും മാത്രമായുള്ള പൗലോസിന്റെ കത്തുകൾക്കിടെ ഒരു വ്യക്തിക്കെഴുതിയ ഈ സ്വകാര്യലേഖനം ഉൾപ്പെടാനിടയായതിന് അതു വിശദീകരണമാവുന്നു.
"https://ml.wikipedia.org/wiki/ഫിലമോനെഴുതിയ_ലേഖനം" എന്ന താളിൽനിന്ന് ശേഖരിച്ചത്