"ഫിലമോനെഴുതിയ ലേഖനം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 14:
 
ഈ കത്തിനു പുറമേ, ഒനേസിമസിനെ സംബന്ധിച്ച രേഖകളൊന്നും നിലവിലില്ല. എഫേസോസിലെ മെത്രാനായിരുന്ന ഒരു ഒനേസിമസിനെ രണ്ടാം നൂറ്റാണ്ടിന്റെ തുടക്കത്തിൽ അന്ത്യോഖ്യായിലെ ഇഗ്നേഷ്യസ് പരാമർശിക്കുന്നുണ്ട്. പൗലോസിന്റെ ലേഖനത്തിലെ ഒനേസിമസ് ഇദ്ദേഹം തന്നെയാണെന്ന് 1950-കളിൽ ചില ബൈബിൾ പണ്ഡിതന്മാർ വാദിച്ചു. തന്റെ വിഷയത്തിൽ എഴുതിയതടക്കമുള്ള പൗലോസിന്റെ കത്തുകൾ, തനിക്കു ലഭിച്ച് സ്വാതന്ത്ര്യത്തിനു നന്ദിസൂചകനയായി ആദ്യം സമാഹരിച്ചത് ഈ ഒനേസിമസ് ആണെന്നും അവർ വാദിച്ചു. ഇതു ശരിയെങ്കിൽ ക്രിസ്തീയസമൂഹങ്ങൾക്കും അജപാലകന്മാർക്കും മാത്രമായുള്ള പൗലോസിന്റെ കത്തുകൾക്കിടെ ഒരു വ്യക്തിക്കെഴുതിയ ഈ സ്വകാര്യലേഖനം ഉൾപ്പെടാനിടയായതിന് അതു വിശദീകരണമാവുന്നു.
 
==പ്രാധാന്യം==
ഈ സ്വകാര്യലേഖനത്തിൽ മറ്റു വായനക്കാർ പല ദുരൂഹതകളും കണ്ടെത്തിയേക്കാം. തുടക്കത്തിൽ പൗലോസ് ഉപയോഗിക്കുന്ന നയപൂർവമായ സംബോധനയെ മാർട്ടിൽ ലൂഥർ, "പരിശുദ്ധമായ മുഖസ്തുതി"(Holy flattery) എന്നു വിശേഷിപ്പിച്ചിട്ടുണ്ട്. ഫിലെമൊന്റെ ക്രിസ്തീയമായ ദയയെ പുകഴ്ത്തുന്നതിനൊപ്പം അയാൾക്കു മേൽ തനിക്കുള്ള അപ്പസ്തോലികാധികാരത്തേയും തന്നൊട് അയാൾക്കുള്ള ആത്മീയമായ കടപ്പാടിനേയും ഓർമ്മിപ്പിച്ചുകൊണ്ട്, ഒനേസിമസുമായി രമ്യപ്പെടാൻ പൗലോസ് ആവശ്യപ്പെടുന്നു. പരിവർത്തിതനായി ഒനേസിമസിനെ താൻ തിരിച്ചയക്കുന്നത് അടിമയെന്നതിനുപരി ഒരു പ്രിയ സഹോദരൻ എന്ന നിലയിലാണെന്ന് 16-ആം വാക്യത്തിൽ ലേഖകൻ പറയുന്നു. ഫിലെമോനിൽ നിന്ന് പൗലോസ് പ്രതീക്ഷിക്കുന്നതെന്താണെന്നതിൽ പല അവ്യക്തതകളും അവശേഷിക്കുന്നു. ഒനേസിമസിന് മാപ്പു കൊടുക്കുന്നതിനപ്പുറം ഫിലെമോൻ അയാളെ മോചിപ്പിക്കും എന്ന പ്രതീക്ഷയാണോ ലേഖകനുള്ളത്? ഒനേസിമസ് അടിമയായി തുടരുന്നതിനൊപ്പം സഹോദരനായും കണക്കാക്കപ്പെടണം എന്നാണോ? 14 മുതൽ 20 വരെ വാക്യങ്ങളുടെ ലക്ഷ്യം ഒനേസിമസ് മോചിതനായി പൗലോസിനടുത്തേയ്ക്ക് തിരിച്ചയക്കപ്പെടണം എന്നാണോ? പുതിയ സാഹോദര്യം അടിമത്തത്തെ ഇല്ലാതാക്കിയെന്നാണൊ? ഈ ചോദ്യങ്ങളുടെ ഉത്തരം വ്യക്തമല്ലെങ്കിലും ഈ വാക്യങ്ങളിൽ പൗലോസിന്റെ സാമൂഹ്യവ്യഗ്രതകളും ധർമ്മസങ്കടങ്ങളും നിഴലിച്ചു കാണാം.
 
==അവലംബം==
"https://ml.wikipedia.org/wiki/ഫിലമോനെഴുതിയ_ലേഖനം" എന്ന താളിൽനിന്ന് ശേഖരിച്ചത്