"ഫിലമോനെഴുതിയ ലേഖനം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 7:
[[ചിത്രം:Fragmento filemon.jpg|thumb|left|ഫിലെമോനെഴുതിയ ലേഖനത്തിന്റെ ലഭ്യമായതിൽ ഏറ്റവും പുരാതന ശകലമായ "പപ്പൈറസ് 87" - ജർമ്മനിയിലെ കൊളോൺ സർവകലാശാലയിലാണ് ഇതു സൂക്ഷിക്കപ്പെടുന്നത്]]
 
[[റോം|റോമിലോ]] റോമൻ അധീനതയിലിരുന്ന എഫേസോസിലോ തടവിലായിരുന്ന [[പൗലോസ് അപ്പസ്തോലൻ|പൗലോസ്]], ഫിലെമോൻ എന്ന ക്രിസ്തീയനേതാവിനും അദ്ദേഹത്തോടൊപ്പമുണ്ടായിരുന്ന രണ്ടു പേർക്കുമായി എഴുതുന്നതാണിത്. [[കൊളോസോസുകാർക്ക് എഴുതിയ ലേഖനം|കൊളോസോസുകാർക്കെഴുതിയ ലേഖനത്തിന്റെ]] സാക്ഷ്യം പിന്തുടർന്നാൽ ഫിലെമോൻ കൊളോസോസിലെ സഭയിലെ അംഗമായിരുന്നു. ഫിലെമോനോടൊപ്പം അഭിസംബോധന ചെയ്യപ്പെടുന്ന രണ്ടു പേരിൽ, അപ്പിയ എന്ന വനിത അദ്ദേഹത്തിന്റെ ഭാര്യയും, അർക്കിപ്പസ് പുത്രനും ആയിരുന്നിരിക്കാം എന്നുംഎന്ന് ഊഹമുണ്ട്.<ref>F.F. Bruce, "Philemon," International Bible Commentary</ref> ഫിലെമോന്റെ ഭവനത്തിൽ സമ്മേളിച്ചിരുന്ന സഭയിൽ അർക്കിപ്പോസിനും നിർണ്ണായക സ്ഥാനമുണ്ടായിരുന്നിരിക്കാം.<ref>[[കൊളോസോസുകാർക്ക് എഴുതിയ ലേഖനം]] 4:17</ref>

സ്വന്തമായി അടിമയെ വച്ചിരുന്ന ആളെന്ന നില പരിഗണിക്കുമ്പോൾ, അക്കാലത്തെ ശാരാശാരി ക്രിസ്ത്യാനിയേക്കാൾ സാമ്പത്തിക സ്ഥിതിയുള്ള ആളായിരുന്നിരിക്കണം ഫിലെമോൻ. ഒരു സഭയുടെ സമ്മേളനത്തിനു തികയുന്ന വലിപ്പമുള്ള വീടിന്റെ ഉടമയായിരുന്നു അദ്ദേഹമെന്നതും ഇതിനു തെളിവാണ്<ref>ഫിലെമോനെഴുതിയ ലേഖനം 2-ആം വാക്യം- "നിന്റെ വീട്ടിലെ സഭയ്ക്കും...."</ref> ഫിലെമോന്റെ അടിമയായിരുന്നെ ഒനേസിമസിനു വേണ്ടി വാദിക്കാനാണ് പൗലോസ് ഈ ലേഖനം എഴുതുന്നത്. എന്നാൽ ഇതിലപ്പുറം, ഈ രചനയിലേക്കു നയിച്ച സാഹചര്യങ്ങൾ വ്യക്തമല്ല. ഒനേസിമസ് ഫിലെമോനെ വിട്ടുപോയെന്നും അദ്ദേഹത്തിന് നഷ്ടം വരുത്തിയിരിക്കാമെന്നും പറയുന്നുണ്ട്. 11-ആം വാക്യത്തിൽ, അടിമ യജമാനന് ഉപയോഗമില്ലാതായിത്തീർന്നു എന്നു പറയുന്നത് ഒനേസിമസ് എന്ന പേരിന്റെ 'ഉപയോഗമുള്ളവൻ' എന്ന അർത്ഥത്തെ ആശ്രയിച്ചുള്ള ഒരു പരാമർശമാണ്.
 
==അവലംബം==
"https://ml.wikipedia.org/wiki/ഫിലമോനെഴുതിയ_ലേഖനം" എന്ന താളിൽനിന്ന് ശേഖരിച്ചത്