"ഉള്ളൂർ എസ്. പരമേശ്വരയ്യർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) 117.204.85.76 (സംവാദം) നടത്തിയ തിരുത്തലുകൾ നീക്കം ചെയ്തിരിക്കുന്നു; നിലവിലുള്
വരി 32:
[[File:Publiclib45.jpg‎|thumb|left|മഹാകവി ഉള്ളൂരിന്റെ പ്രതിമ, പാളയം ലൈബ്രറിക്കുമുൻപിൽ]]
[[ചങ്ങനാശ്ശേരി|ചങ്ങനാശ്ശേരിക്കു]] സമീപം [[പെരുന്ന|പെരുന്നയിൽ]] പാലൂർ നമ്പൂതിരിമാരുടെ പരമ്പരയിൽപ്പെട്ട താമരശേരി ഇല്ലത്താണ് പരമേശ്വരയ്യർ ജനിച്ചത്. പിതാവ് സുബ്രഹ്മണ്യ അയ്യർ അദ്ധ്യാപകനായിരുന്നു. അമ്മ ഭഗവതിയമ്മ. പെരുന്നയിൽ തന്നെയാണ് ബാല്യകാലം ചെലവഴിച്ചത്.
 
അച്ഛന്റെ അകാലമരണത്തെത്തുടർന്ന് അമ്മയോടൊപ്പം [[തിരുവനന്തപുരം|തിരുവനന്തപുരത്തിനടുത്ത്]] [[ഉള്ളൂർ (തിരുവനന്തപുരം)|ഉള്ളൂർ]] ഗ്രാമത്തിലേക്കു താമസം മാറി. പിതാവിന്റെ മരണം പരമേശ്വരന്റെ വിദ്യാഭ്യാസ മോഹങ്ങളിൽ കരിനിഴൽ വീഴ്ത്തി. എങ്കിലും അമ്മയുടെ പ്രോത്സാഹനവും സമർപ്പണവും അദ്ദേഹത്തെ ഉന്നതവിദ്യാഭ്യാസത്തിന്റെ പാതയിലെത്തിച്ചു. തിരുവനന്തപുരത്തെ മഹാരാജാസ് കോളജിൽ ചേർന്ന അദ്ദേഹം [[1897]]ൽ [[തത്വശാസ്ത്രം|തത്വശാസ്ത്രത്തിൽ]] ഓണേഴ്സ് ബിരുദം നേടി.
 
ബിരുദം നേടിയ ശേഷം [[തിരുവിതാംകൂർ]] സർക്കാർ ഉദ്യോഗസ്ഥനായി. ജോലിയിലിരിക്കെ നിയമത്തിൽ [[ബിരുദം|ബിരുദവും]] [[മലയാളം|മലയാളത്തിലും]], [[തമിഴ്|തമിഴിലും]] [[ബിരുദാനന്തര ബിരുദം|ബിരുദാനന്തര ബിരുദവും]] നേടി.
 
തിരുവനന്തപുരം ഠൗൺ സ്കൂൾ അദ്ധ്യാപകൻ, ജനസംഖ്യാ വകുപ്പിൽ ഗുമസ്തൻ, തഹസീൽദാർ, മുൻസിഫ്, അസിസ്റ്റന്റ് സെക്രട്ടറി എന്നീ ഔദ്യോഗിക സ്ഥാനങ്ങൾ വഹിച്ച അദ്ദേഹം തിരുവതാംകൂറിലെ ഇൻ‌കം ടാക്സ് കമ്മീഷണറാ‍യി ഉയർന്നു. ചീഫ് സെക്രട്ടറി പദവിയുടെ താൽക്കാലിക ചുമതലയും വഹിച്ചിട്ടുണ്ട്.
 
== സാഹിത്യ ജീവിതം ==
"https://ml.wikipedia.org/wiki/ഉള്ളൂർ_എസ്._പരമേശ്വരയ്യർ" എന്ന താളിൽനിന്ന് ശേഖരിച്ചത്