"കഞ്ഞിക്കുഴി ഗ്രാമപഞ്ചായത്ത്, ആലപ്പുഴ ജില്ല" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) തലക്കെട്ടു മാറ്റം: കഞ്ഞിക്കുഴി ഗ്രാമപഞ്ചായത്ത്, അലപ്പുഴ ജില്ല >>> [[കഞ്ഞിക്കുഴി ഗ്രാമപഞ്ചായ...
No edit summary
വരി 1:
{{prettyurl|Kanjikkuzhy Gramapanchayat}}
[[ആലപ്പുഴ_ജില്ല | ആലപ്പുഴ ജില്ലയിലെ]] [[ചേർത്തല]] താലൂക്കിലെ [[കഞ്ഞിക്കുഴി_ബ്ലോക്ക്_പഞ്ചായത്ത് | കഞ്ഞിക്കുഴി ബ്ലോക്കിലാണ്]] കഞ്ഞിക്കുഴി ഗ്രാമപഞ്ചായത്ത് സ്ഥിതി ചെയ്യുന്നത്. കഞ്ഞിക്കുഴി വില്ലേജിലും തണ്ണീർമുക്കം വില്ലേജിലെ ചിലഭാഗങ്ങൾ ചേർന്നതുമായ പ്രദേശങ്ങൾ ഉൾക്കൊള്ളുന്നതാണ് 1953 - ൽ രൂപം കൊണ്ട ഈ പഞ്ചായത്ത്. 16.62 ചതുരശ്രകിലോമീറ്റർ വിസ്തീർണ്ണമുള്ള കഞ്ഞിക്കുഴി പഞ്ചായത്തിൽ നിലവിൽ 18 വാർഡുകളാണുള്ളത്. പണ്ടുകാലത്ത് ഇവിടുത്തെ ഭൂ സ്വാമിമാരായ ബ്രാഹ്മണർക്ക് ദരിദ്രരായ നാട്ടുകാർക്ക് സൌജന്യമായി കഞ്ഞി നൽകുന്ന പതിവുണ്ടായിരുന്നു. അയിത്തജാതിക്കാരായ ഇവർക്ക് കഞ്ഞി പാത്രത്തിൽ കൊടുക്കാതെ, കുഴികുഴിച്ച്, ഇല വെച്ചായിരുന്നു വിളമ്പിയിരുന്നതെന്നും ആ സമ്പ്രദായത്തിൽ നിന്നുമാണ് കഞ്ഞിക്കുഴി എന്ന പേരുണ്ടായത് എന്നും പറയപ്പെടുന്നു. പ്രസിദ്ധമായ പുന്നപ്ര-വയലാർ സമരത്തിന്റെ ഭാഗമായ മാരാരിക്കുളം പാലം ആക്രമണ സംഭവത്തിലെ വാളണ്ടിയർ ക്യാമ്പ് സംഘടിപ്പിച്ച സ്ഥലം, പി. കൃഷ്ണ പിള്ള അടക്കമുള്ള കമ്മ്യൂണിസ്റ്റ് നേതാക്കൾ ഒളിവിൽ കഴിഞ്ഞ സ്ഥലം, ജനകീയാസൂത്രണ പ്രസ്ഥാനത്തിന് മാതൃകയായ ജനകീയ പച്ചക്കറി കൃഷി സംഘടിപ്പിച്ച പഞ്ചായത്ത് എന്നിങ്ങനെ ഒട്ടനവധി സവിശേഷതകൾ ഈ പഞ്ചായത്തിന് അവകാശപ്പെടാനുണ്ട്.