"അജപാലകർക്കുള്ള ലേഖനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 13:
 
==കർതൃത്ത്വം==
ക്രിസ്തീയ പാരമ്പര്യം പൗലോസ് അപ്പസ്തോലന്റെ രചനയായി ചിത്രീകരിക്കുന്ന ഈ ലേഖനങ്ങളെ അദ്ദേഹത്തിന്റേതായി കണക്കാക്കുന്ന [[ബൈബിൾ]] പണ്ഡിതന്മാർ ഇന്നു വിരളമാണ്. [[പൗലോസ് അപ്പസ്തോലൻ|പൗലോസ് അപ്പസ്തോലന്റെ]] പ്രേഷിതജീവിതത്തിന്റെ അറിയപ്പെടുന്ന സമയരേഖയിൽ ഇവയെ ഉൾക്കൊള്ളിക്കുക വയ്യ.<ref name = "oxford"/> ഈ ലേഖങ്ങളുടെ ശൈലി പൗലോസിന്റേതായി സമ്മതിക്കപ്പെട്ടിട്ടുള്ള ഇതരലേഖനങ്ങളുടേതിൽലേഖനങ്ങളുടേതിൽ നിന്നു തീർത്തും ഭിന്നമാണ്. ഇവയിൽ നിഴലിക്കുന്ന ക്രിസ്തുശാസ്ത്രവും സഭാധികാരശ്രേണിയും അപ്പസ്തോലികകാലത്തിനു ശേഷം രൂപപ്പെട്ടതാണ്. ഈ ലേഖനങ്ങളുടെ കർതൃത്വത്തെക്കുറിച്ചുള്ള നാലു വീക്ഷണഗതികൾ പരിഗണിക്കുന്ന ഓക്സ്ഫോർഡ് [[ബൈബിൾ]] സഹകാരി, "..ഇവ തികച്ചും വ്യാജരചനകളും സോക്രട്ടീസിന്റെ പേരിൽ പിൽക്കാലത്തു പ്രചരിച്ചിരുന്ന വ്യാജസോക്രട്ടീസ് ലേഖനങ്ങളുമായി താരതമ്യപ്പെടുത്താവുന്നവയുമാണ്..." എന്ന നാലാമത്തെ വീക്ഷണഗതി ഭേദഗതികളോടെ സ്വീകരിക്കുന്നു.<ref name = "oxford">"..these letters are completely pseudonymous and are in this regard, like the contemporary pseudonymous Socratic letters..." അജപാലകർക്കുള്ള ലേഖനങ്ങൾ, ഓക്സ്ഫോർഡ് ബൈബിൾ സഹകാരി, (പുറങ്ങൾ 573-76)</ref> ഈ നിലപാടിനോടു യോജിക്കുന്ന കേംബ്രിഡ്ജ് ബൈബിൾ സഹകാരി, "ഈ കത്തുകളിലെ പദാവലിയും ഇവയിൽ നിഴലിക്കുന്ന സഭാജീവിതവും പൗലോസിന്റെ രചനകളിൽ കാണുന്നതിൽ നിന്നു തീർത്തും ഭിന്നമായിരിക്കുകയാൽ, പൗലോസിന്റെ പേരിൽ എഴുതപ്പെട്ടവയെങ്കിലും ഇവ പൗലോസിന്റെ രചനകളല്ലെന്ന് ആധുനിക വായനക്കാർക്ക് ഉറപ്പു പറയാനാനും" എന്ന് നിരീക്ഷിക്കുന്നു.<ref name = "bridge"> "So different are the vocabulary and circumstances of the life of the church in these letters from those in the writings of Paul that the modern reader can be certain that these are written in the name of Paul but not by him" - തിമോത്തെയോസിനുള്ള ഒന്നും രണ്ടും ലേഖനങ്ങളും തീത്തോസിനുള്ള ലേഖനവും, കേംബ്രിഡ്ജ് ബൈബിൾ സഹകാരി(പുറം 498)</ref>
 
==അവലംബം==
"https://ml.wikipedia.org/wiki/അജപാലകർക്കുള്ള_ലേഖനങ്ങൾ" എന്ന താളിൽനിന്ന് ശേഖരിച്ചത്