"ചോക്കലേറ്റ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

350 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  11 വർഷം മുമ്പ്
(ചെ.) (യന്ത്രം ചേർക്കുന്നു: bjn:Suklat)
കടുത്ത കയ്പ്പ് രുചിയാണ് കൊക്കോ കുരുവിന്. അതിന്റെ പ്രത്യേക രുചിയും മണവും‍ ലഭിക്കുന്നതിന് ആദ്യം കൊക്കോ വിത്ത് പുളിപ്പിക്കുന്നു. പുളിപ്പിച്ച ശേഷം അതിനെ ഉണക്കി, വൃത്തിയാക്കി, ചുട്ടെടുക്കുന്നു. പിന്നീട് പുറന്തോടിളക്കി കൊക്കോ നിബ്ബുകൾ ശേഖരിക്കുന്നു. നിബ്ബുകൾ പൊടിച്ച് ദ്രാവകരൂപത്തിലഅക്കുന്നു. അങ്ങനെ ലഭിക്കുന്ന ശുദ്ധ രൂപത്തിലുള്ള ദ്രാവക ചോക്കലെറ്റിനെ ചോക്കലെറ്റ് ലിക്വർ എന്ന് പറയുന്നു. ഇതിനെ പിന്നീട് സംസ്കരിച്ച് [[കൊക്കോ സോളിഡ്]], [[കൊക്കോ ബട്ടർ]] ഇവയിലേതെങ്കിലും രൂപത്തിലാക്കുന്നു.
== വിവിധതരം ചോക്ലേറ്റുകൾ ==
[[പ്രമാണം:Malaysian chocolates.JPG|right|thumb|മലേഷ്യയിലെ ഒരു ചോക്കലേറ്റ് നിർമ്മാണശാലയിൽ പ്രദർശിപ്പിച്ചിരിക്കുന്ന വിവിധ രൂപങ്ങളിലുള്ള ചോക്കലേറ്റുകൾ]]
ശുദ്ധവും മധുരം ചേർക്കാത്തതുമായ ചോക്കലേറ്റിൽ കൊക്കോ സോളിഡും കൊക്കോ ബട്ടറും പല അനുപാതത്തിൽ അടങ്ങിയിരിക്കും. പഞ്ചസാര ചേർത്ത മധുരമുള്ള ചോക്കലേറ്റാണ് ([[സ്വീറ്റ് ചോക്കലേറ്റ്]]) ഇന്ന് കൂടുതലും ഉപയോഗിക്കപ്പെടുന്നത്. മധുരമുള്ള ചോക്കലേറ്റിനൊപ്പം പാൽപ്പൊടിയോ കുറുക്കിയ പാലോ ചേർത്ത് ഉണ്ടാക്കുന്നതാണ് [[മിൽക്ക് ചോക്കലേറ്റ്]]. കൊക്കോ ബട്ടർ, പാൽ, പഞ്ചസാര എന്നിവടങ്ങുന്നതും കൊക്കോ സോളിഡ് ഇല്ലാത്തതുമായ ചോക്കലേറ്റാണ് വെളുത്ത ചോക്കലേറ്റ് ([[വൈറ്റ് ചോക്കലേറ്റ്]]).
 
"https://ml.wikipedia.org/wiki/പ്രത്യേകം:മൊബൈൽവ്യത്യാസം/894867" എന്ന താളിൽനിന്ന് ശേഖരിച്ചത്