"മുഹമ്മദിബ്‌നു ഇദ്‌രീസിശ്ശാഫിഈ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) ഇസ്ലാമികം നീക്കം ചെയ്തു (ചൂടൻപൂച്ച ഉപയോഗിച്ച്)
No edit summary
വരി 1:
{{prettyurl|Imam Shafi}}
[[ശാഫി‌ഈ മദ്‌ഹബ്|ശാഫി‌ഈ മദ്‌ഹബിന്റെമദ്‌ഹബുമായി]] സ്ഥാപകനാണ്‌ചേർത്തിപ്പറയുന്ന ഇസ്ലാമിക പണ്ഡിതനാണ് '''മുഹമ്മദിബ്‌നു ഇദ്‌രീസിശ്ശാഫിഈ'''(ക്രി.വ. 767-820). ഇമാം ശാഫി‌ഈ എന്ന പേരിലാണ്‌ ഇദ്ദേഹം സാധാരണ അറിയപ്പെടുന്നത്.
 
ഖുറൈഷ് ഗോത്രത്തിലെ മുത്വലിബ് വംശത്തിൽ [[ഗാസ|ഗാസയിൽ]] ജനിച്ച ശാഫി‌ഈ പത്തു വയസ്സിനോടടുത്ത് [[മക്ക|മക്കയിലേക്ക്]] നീങ്ങി. അവിടെ കുറച്ചുകാലത്തെ പഠനത്തിനുശേഷം മദീനയിലേക്കു പോയ അദ്ദേഹം [[മാലികിബ്‌നു അനസ്]] ഉൾപ്പെടെയുള്ളവരുടെ കീഴിൽ മതപഠനം നടത്തി. മുഹമ്മദിബ്‌നുൽ ഹസൻ അശ്ശയ്ബാനി ആയിരുന്നു ശാഫി‌ഈയുടെ ബഗ്‌ദാദിലെ പ്രധാന ഗുരു. [[ഹാറൂൻ അൽ റഷീദ്]] ഖലീഫയായിരുന്ന കാലത്ത് [[യമൻ|യമനിലെ]] നജ്‌റാനിൽ ന്യായാധിപനായി നിയമിക്കപ്പെട്ടു.
 
[[ബഗ്‌ദാദ്|ബഗ്‌ദാദിൽ]] താമസിച്ചിരുന്ന കാലത്താണ്‌ അദ്ദേഹം മദ്‌ഹബ് രൂപവത്കരിക്കാൻ തുടങ്ങിയത്. മാലികിബ്‌നു അനസ്, [[അബൂ ഹനീഫ]] എന്നിവരുടെ സ്വാധീനം ശാഫി‌ഈയുടെ മേലുണ്ടായിരുന്നു. ഈജിപ്തിലെത്തിയാണ് തന്റെ മദ്ഹബിനു അന്ത്യ രൂപം നൽകിയത്. ഈജിപ്തിൽ വച്ചു തന്നെ അദ്ദേഹം അന്തരിച്ചു.
 
നൂറിലധികം പുസ്തകങ്ങൾ അദ്ദേഹം രചിച്ചിട്ടുണ്ട്. കർമ്മശാസ്ത്രത്തെക്കുറിച്ചുള്ള [[രിസാല (ഫിഖ്‌ഹ്)|രിസാല]] ആണ്‌ പ്രധാന ഗ്രന്ഥം. മുസ്‌നദ് അശ്ശാഫി‌ഈ എന്ന ഹദീസ് സമാഹാരവും അദ്ദേഹത്തിന്റേതായുണ്ട്.
"https://ml.wikipedia.org/wiki/മുഹമ്മദിബ്‌നു_ഇദ്‌രീസിശ്ശാഫിഈ" എന്ന താളിൽനിന്ന് ശേഖരിച്ചത്