"പ്രാഥമിക വർണ്ണങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) പ്രെറ്റി യു.ആർ.എൽ. ചേർക്കുന്നു
(ചെ.)No edit summary
വരി 1:
{{prettyurl|Primary color}}
[[പ്രമാണം:AdditiveColor.svg|thumb|right|300px|പ്രാഥമികവർണ്ണങ്ങളുടെ സംയോജനം]]
[[നീല]], [[പച്ച]], [[ചുവപ്പ്]] എന്നീ നിറങ്ങളെ പ്രാഥമിക വർണ്ണങ്ങൾ എന്നു വിളിക്കുന്നു. ഈ നിറങ്ങൾ ഉപയോഗിച്ച് മറ്റ് നിറങ്ങൾ നിർമ്മിക്കാവുന്നതാണ്. മനുഷ്യനേത്രത്തിന് തിരിച്ചറിയാനാകുന്ന നിറങ്ങൾ ഓരോന്നും ഈ നിറങ്ങളുടെ വ്യത്യസ്ത അളവിലുള്ള സം‌യോജനങ്ങളുടെ ഫലമായിട്ടാണ്‌ ഉണ്ടാകുന്നത്. കണ്ണിലെ കോശങ്ങൾ ഉദ്ദീപിക്കപ്പെടുന്നതിന്റെ അളവിന്റെ വ്യത്യാസമനുസരിച്ചാണ്‌ ഇങ്ങനെ വിവിധ സം‌യോജനങ്ങളുണ്ടാകുന്നത്. പ്രാഥമിക വർണ്ണങ്ങൾ ചേർന്ന് ദ്വിതീയ വർണ്ണങ്ങളായ സിയൻ (നീല-പച്ച), [[മഞ്ഞ]] (ചുവപ്പ്-പച്ച), [[മജന്ത]] (ചുവപ്പ്-നീല) എന്നീ നിറങ്ങൾ ഉണ്ടാകുന്നു. ദ്വിതീയ വർണ്ണങ്ങൾ തമ്മിലുള്ളതോ, ദ്വിതീയ വർണ്ണങ്ങളും പ്രാഥമിക വർണ്ണങ്ങളും തമ്മിലുള്ളതോ ആയ സംയോജനഫലമായി നിരവധി വർണ്ണങ്ങൾ കാണാൻ കഴിയുന്നു. വ്യത്യസ്ത തീവ്രതയിലുള്ള പ്രാഥമിക വർണ്ണങ്ങൾ ചേരുമ്പോഴും വ്യത്യസ്തങ്ങളായ നിരവധി വർണ്ണങ്ങൾ കാണാൻ കഴിയുന്നതാണ്. [[ടെലിവിഷൻ]] തുടങ്ങിയ ഉപകരണങ്ങൾ കണ്ണിന്റെ ഈ പ്രത്യേകതയെ അടിസ്ഥാനമാക്കിയാണ് വർണ്ണദൃശ്യങ്ങൾ കാട്ടിത്തരുന്നത്. ടെലിവിഷനിലുള്ള പച്ച,ചുവപ്പ്,നീല ബിന്ദുക്കളുടെ ആവശ്യാനുസരണ ഉത്തേജനമാണ് വിവിധ നിറങ്ങളെ കാണിച്ചു തരുന്നത്. കണ്ണിലെ ഏതെങ്കിലും വിധത്തിലുള്ള കോൺ‌കോശങ്ങൾക്ക് എന്തെങ്കിലും തകരാറുണ്ടെങ്കിൽ അതും അതിന്റെ സംയോജനത്താലുണ്ടാകുന്ന നിറങ്ങളും കാണുന്നതിൽ ബുദ്ധിമുട്ട് നേരിടുന്നതാണ്, ഈ അവസ്ഥയ്ക്ക് [[വർണ്ണാന്ധത]] എന്നു പറയുന്നു.
 
[[Category:നിറങ്ങൾ]]
"https://ml.wikipedia.org/wiki/പ്രാഥമിക_വർണ്ണങ്ങൾ" എന്ന താളിൽനിന്ന് ശേഖരിച്ചത്