"തളിക്കോട്ട യുദ്ധം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) യന്ത്രം ചേർക്കുന്നു: hi:तालिकोट का युद्ध
വരി 23:
1336-ലാണ് ദക്ഷിണേന്ത്യയിലെ കർണാടക പ്രദേശത്ത് വിജയനഗരം സ്ഥാപിതമായത്. ഒരു ഹിന്ദുരാഷ്ട്രമായതിനാൽ അത് സ്വാഭാവികമായി ദക്ഷിണദേശത്തെ മുസ്ളിം രാജ്യങ്ങളിൽ നിന്ന് ഒട്ടേറെ അഭയാർഥികളെ ആകർഷിച്ചു. ആ രാജ്യത്തിന്റെ വളർച്ച വളരെ വേഗത്തിലായിരുന്നു. അചിരേണ വിജയനഗരസാമ്രാജ്യം ഡെക്കാനിലെ പ്രബലശക്തിയായിത്തീർന്നു.
 
വിജയനഗരത്തിലെ ഏറ്റവും പ്രബല രാജാവായ [[കൃഷ്ണദേവരായർ|കൃഷ്ണദേവരായന്റെ]] കാലത്ത് (1509-50) വിജയനഗരത്തിന്റെ പ്രതാപം പാരമ്യത്തിലെത്തി.
 
കൃഷ്ണദേവരായർക്കു ശേഷം സാമ്രാജ്യത്തിന്റെ ഐശ്വര്യം നീണ്ടുനിന്നില്ല. വിജയനഗരത്തിന്റെ അനുപമമായ ഉയർച്ച അനൈക്യത്തിൽ കഴിഞ്ഞിരുന്ന മുസ്ലീം സുൽത്താന്മാർക്ക് തങ്ങളെ അഭിമുഖീകരിച്ചിട്ടുള്ള വിപത്ത് ബോധ്യപ്പെടുത്തി. അവർ സംഘടിച്ച് വമ്പിച്ച സൈന്യ സന്നാഹങ്ങളോടെ വിജയനഗരത്തിനെതിരെ തിരിഞ്ഞു. അന്ന് വിജയനഗരത്തിലെ രാജാവായിരുന്ന സദാശിവരായൻ മന്ത്രിയായ [[രാമരായർ|രാമരായരുടെ]] ഒരു പാവ മാത്രമായിരുന്നു. യഥാർഥ ഭരണം നടത്തിയിരുന്നത് രാമരായരായിരുന്നു. തന്ത്രശാലിയായ അദ്ദേഹം മുസ്ലീം സുൽത്താന്മാരുടെ പരസ്പര കലഹങ്ങളിൽ ഇടപെട്ട് നേട്ടങ്ങൾ കൊയ്തിരുന്നു. ഈ നേട്ടങ്ങൾ അദ്ദേഹത്തെ അഹംഭാവിയാക്കി മാറ്റുക മാത്രമല്ല, തത്ത്വദീക്ഷയില്ലാത്ത പല പ്രവർത്തനങ്ങൾ ചെയ്യാൻ പ്രേരിപ്പിക്കുകയും ചെയ്തു. 1558-ൽ ഗോൽക്കൊണ്ടയും ബീജാപ്പൂരുമായി ചേർന്ന് രാമരായർ അഹമ്മദ്നഗർ ആക്രമിച്ചപ്പോൾ മുസ്ലീം ജനതയുടേയും അവരുടെ പുണ്യസ്ഥലങ്ങളുടേയും നേരെ കാണിച്ച അക്രമങ്ങൾ രാമരായനെതിരായി മുസ്ലീം വികാരം ആളിക്കത്തിച്ചു. വിശുദ്ധയുദ്ധത്തിന് അവർ ആഹ്വാനം ചെയ്തു. പോരുകളെല്ലാം മറന്ന് മുസ്ലീം സുൽത്താന്മാർ ഒറ്റക്കെട്ടായി രാമരായനെതിരെ പടപൊരുതാൻ തയ്യാറായി. മുസ്ലീം സൈന്യങ്ങൾ ബീജാപ്പൂരിലെ സമതലത്ത് സന്ധിച്ച് 1564 അവസാനത്തോടുകൂടി തെക്കോട്ടുള്ള നീക്കം ആരംഭിച്ചു.
 
ശത്രുവിന്റെ ശക്തി മനസ്സിലാക്കിയ രാമരായർ വിപുലമായ സൈന്യത്തെ സജ്ജീകരിച്ചു. മുസ്ലീം സൈന്യം കൃഷ്ണാനദിക്കു സമീപമുള്ള തളിക്കോട്ട ലക്ഷ്യമാക്കി നീങ്ങി. നിർണായകമായ യുദ്ധം ആരംഭിച്ചത് 1565 ജനു. 23-നാണ്. ഈ യുദ്ധത്തിൽ രാമ രായരും പങ്കെടുത്തു. ഇവരുടെ സംയുക്തമായ മുന്നേറ്റത്തെ മുസ്ലീം സുൽത്താന്മാരുടെ സേനയ്ക്ക് തടഞ്ഞുനിറുത്താനായില്ല. പരാജയം സംഭവിക്കുമെന്നുള്ള ഘട്ടമെത്തിയപ്പോൾ അവർ ഒരു കുതന്ത്രം പ്രയോഗിച്ചു. രാമരായന്റെ സേനയിൽ 70,000-80,000 ഭടന്മാരുടെ നേതൃത്വം വഹിച്ചിരുന്ന രണ്ട് മുസ്ലീം സേനാനായകന്മാരെ അവർ വശത്താക്കി. അവർ കൂറുമാറി.
 
രാമരായർ [[നൈസാം ഷാ|നൈസാം ഷായുടെ]] തടവുകാരനായി. ഷാ അദ്ദേഹ ത്തിന്റെ ശിരസ്സ് അറുത്ത് കുന്തത്തിൽ കുത്തിനിർത്തി. മുസ്ലീം സൈന്യം സമ്പദ്സമൃദ്ധമായ വിജയനഗരം മുച്ചൂടും കൊള്ളയടിച്ചു. മനോഹാരിത മുറ്റിനിന്നിരുന്ന നഗരമാകെ തല്ലിത്തകർത്ത് തരിപ്പണമാക്കി. ചേതോഹരങ്ങളായ മണിമേടകളും അംബരചുംബികളായ കൊട്ടാരങ്ങളും കലാസുഭഗങ്ങളായ ക്ഷേത്രങ്ങളും നിശ്ശേഷം നശിപ്പിച്ചു. ലോകോത്തരങ്ങളായ ശില്പങ്ങൾ തകർന്നു. വിജയനഗരം ജീർണവസ്തുക്കളുടെ ഒരു വൻ കൂമ്പാരമായിത്തീരുന്നതുവരെ വിധ്വംസനം തുടർന്നു.
 
ചരിത്രഗതിയെ മാറ്റിമറിച്ച യുദ്ധങ്ങളിലൊന്നാണ് തളിക്കോട്ട യുദ്ധം. വിജയനഗരത്തിന്റെ നാശത്തോടുകൂടി ദക്ഷിണ ഭാരതത്തിലെ ഏറ്റവും ശക്തമായ ഹൈന്ദവ സാമ്രാജ്യത്തിന്റെ അന്ത്യമാണ് കുറിച്ചത്. ഈ സാമ്രാജ്യം പുനഃസ്ഥാപിക്കാൻ രാമരായന്റെ സഹോദരനായ തിരുമലരായർ നടത്തിയ ശ്രമം കാര്യമായി വിജയിച്ചില്ല.
 
ചരിത്രഗതിയെ മാറ്റിമറിച്ച യുദ്ധങ്ങളിലൊന്നാണ് തളിക്കോട്ട യുദ്ധം. വിജയനഗരത്തിന്റെ നാശത്തോടുകൂടി ദക്ഷിണ ഭാരതത്തിലെ ഏറ്റവും ശക്തമായ ഹൈന്ദവ സാമ്രാജ്യത്തിന്റെ അന്ത്യമാണ് കുറിച്ചത്. ഈ സാമ്രാജ്യം പുനഃസ്ഥാപിക്കാൻ രാമരായന്റെ സഹോദരനായ തിരുമലരായർ നടത്തിയ ശ്രമം കാര്യമായി വിജയിച്ചില്ല.
==അവലംബം==
{{Reflist}}
"https://ml.wikipedia.org/wiki/തളിക്കോട്ട_യുദ്ധം" എന്ന താളിൽനിന്ന് ശേഖരിച്ചത്