"കൊളോസോസുകാർക്ക് എഴുതിയ ലേഖനം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 12:
===തത്തോപദേശം===
ആദ്യത്തെ രണ്ടദ്ധ്യായങ്ങളിലാണ് തത്തോപദേശം ഉള്ളത്. ഈ ഭാഗത്ത് ലേഖകൻ, സൃഷ്ടികൾക്കുപരിയുള്ള ക്രിസ്തുവിന്റെ സ്ഥാനം വിശദീകരിക്കുകയും ക്രിസ്തുവിനെയല്ലാതെ മറ്റാരേയും ആരാധിക്കേണ്ടതില്ലെന്ന് വാദിക്കുകയും ചെയ്യുന്നു. എല്ലാ സൃഷ്ടിയും ക്രിസ്തുവഴിയും ക്രിസ്തുവിനായും സൃഷ്ടിക്കപ്പെടുകയും ക്രിസ്തുവിൽ നിലനിൽക്കുകയും ചെയ്യുന്നു. ക്രിസ്തുവിൽ ദൈവികത്തിന്റെ സമ്പൂർണ്ണത കുടികൊള്ളാൻ ദൈവം ഇടയാക്കി. കപടപ്രബോധകന്മാർ ആരാധിക്കുന്ന പ്രപഞ്ചാരൂപികളെ യേശു തന്റെ മരണം വഴി തകിടം മറിക്കുകയും ബന്ധനസ്ഥരാക്കുകയും ചെയ്തു. എല്ലാ ആത്മീയശക്തികളുടേയും അധിപനും സഭയുടെ ശിരസുമാണ് ക്രിസ്തു. മനുഷ്യനും ദൈവത്തിനും ഇടയിലുള്ള ഏക മദ്ധ്യസ്ഥനായ ക്രിസ്തു പ്രപഞ്ചത്തെ മുഴുവൻ ഉൾക്കൊള്ളുന്ന അനുരഞ്ജനത്തിന്റെ കാരണഭൂതനാണ്.
 
===ജീവിതചര്യ===
കഠിനമായ താപനിഷ്ഠകളേയും ഭക്ഷണത്തിലെ ആചാരപരമായ ത്യാജ്യഗ്രാഹ്യനിഷ്ഠകളേയും ലേഖകൻ വിമർശിക്കുന്നു. അത്തരം നിഷ്ഠകൾക്ക് ക്രിസ്തുവിന്റെ മരണത്തോടെ അന്ത്യമായെന്നാണ് വിശദീകരണം. വിശ്വാസികൾ പരിഛേദിതരെന്നോ അപരിഛേദിതരെന്നോ അടിമയെന്നോ സ്വതന്ത്രനെന്നോ ഭേദമില്ലാതെ ക്രിസ്തുവിൽ ഒന്നായിരിക്കുന്നു. തുടർന്ന് ലേഖകൻ സഭാംഗങ്ങളോട് അവരുടെ ഗാർഹികവും സാമൂഹികവുമായ ഉത്തരവാദിത്വങ്ങളെക്കുറിച്ച് പറയുന്നു.
 
 
[[വർഗ്ഗം:ബൈബിൾ]]
"https://ml.wikipedia.org/wiki/കൊളോസോസുകാർക്ക്_എഴുതിയ_ലേഖനം" എന്ന താളിൽനിന്ന് ശേഖരിച്ചത്