"ട്രിയെസ്റ്റെ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) r2.7.1) (യന്ത്രം ചേർക്കുന്നു: fa:تریسته
Commons
വരി 59:
==ചരിത്രം==
പ്രാചീനകാലം മുതൽ ജനവാസമുണ്ടായിരുന്ന പ്രദേശമായിരുന്നു ട്രിയെസ്റ്റെ. പില്ക്കാലത്ത് ഇത് ഒരു റോമൻ കോളനിയായി വളർന്നു. റോമാക്കാർ ഇവിടെ ഒരു തുറമുഖം നിർമിച്ചിരുന്നു. എ.ഡി. 5-ാം ശ.-ത്തിൽ റോമൻ സാമ്രാജ്യം ശിഥിലമായതോടെ ഓസ്ട്രോഗോത്തുകൾ ഈ പ്രദേശം കയ്യടക്കി. 6-ാം ശ.-ത്തിൽ ട്രിയെസ്റ്റെ ബൈസാന്തിയൻ സാമ്രാജ്യത്തിന്റെ ഭാഗമായി മാറി. 8-ാം ശ.-മായപ്പോൾ കുറച്ചുകാലം ലൊംബാർഡുകളുടെ കൈവശമായിരുന്നു ട്രിയെസ്റ്റെ. 788-ൽ ഈ സ്ഥലം ഷാർലമെയ് ൻ ന്റെ സാമ്രാജ്യത്തിന്റെ ഭാഗമായിത്തീർന്നു. ലോഥർ രാമൻ പ്രാദേശിക ബിഷപ്പിന്റെ കീഴിൽ 948-ൽ ട്രിയെസ്റ്റെയ്ക്ക് സ്വയംഭരണസ്വാതന്ത്ര്യം അനുവദിച്ചു. 1202-ൽ വെനീസിന്റെ മേല്ക്കോയ്മയിലാകുന്നതുവരെ ഈ സ്വയംഭരണം നിലനിന്നു. 1380-ൽ വീണ്ടും സ്വതന്ത്രമായി. തുടർന്ന് 1382-ൽ ആസ്റ്റ്രിയയുടെ സംരക്ഷണം സ്വീകരിച്ചു. ആസ്റ്റ്രിയയിലെ ചാൾസ് ആറാമൻ 1719-ൽ ഒരു തുറമുഖമായി ഇതിനെ നിലനിർത്തിയതോടെ ഈ പ്രദേശം ഏറെ അഭിവൃദ്ധി പ്രാപിച്ചു. തുടർന്ന് ഒന്നാം ലോകയുദ്ധം വരെ ആസ്റ്റ്രിയയുടെ ഭാഗമായാണ് വർത്തിച്ചതെങ്കിലും ഇടയ്ക്ക് 1797 മുതൽ 1805 വരെയും 1809 മുതൽ 13 വരെയും ഫ്രാൻസിന്റെ ഭാഗമായിരുന്നു. സൂയസ് കനാൽ തുറന്നതോടെ മധ്യയൂറോപ്പിലെ എല്ലാ രാജ്യങ്ങൾക്കും പ്രാപ്യമായ ഒരു പ്രധാന തുറമുഖനഗരമായി ട്രിയെസ്റ്റെ വളർന്നു. ഇറ്റാലിയൻ ദേശീയ സമര(ഇറിഡെന്റിസം)ത്തെ തുടർന്ന് സ്വതന്ത്ര തുറമുഖമെന്ന ട്രിയെസ്റ്റെയുടെ പദവിക്ക് ആസ്ട്രിയ 1819-ൽ നിയന്ത്രണങ്ങൾ ഏർപ്പെടുത്തി. ഒന്നാം ലോകയുദ്ധാനന്തരം ട്രിയെസ്റ്റെ ഇറ്റലിയുടെ ഭാഗമായി മാറി. രണ്ടാം ലോകയുദ്ധത്തിൽ യൂഗോസ്ലാവ് സേന 1945-ൽ ട്രിയെസ്റ്റെ പിടിച്ചടക്കി. ട്രിയെസ്റ്റെയ്ക്കുവേണ്ടി ഇറ്റലിയും യൂഗോസ്ലാവിയയും അവകാശമുന്നയിച്ചപ്പോൾ സമീപപ്രദേശങ്ങൾകൂടി ചേർത്തുകൊണ്ട് 'ഫ്രീ ടെറിട്ടറി ഒഫ് ട്രിയെസ്റ്റെ' എന്ന പേരിലുള്ള മേഖലയാക്കി മാറ്റുകയും ഐക്യരാഷ്ട്രസഭയുടെ നിയന്ത്രണത്തിൻ കീഴിൽ കൊണ്ടുവരികയും ചെയ്തു. തുടർന്ന് ഈ പ്രദേശത്തിന്റെ വടക്കുഭാഗത്തിനെ 'എ' മേഖലയെന്നും തെക്കുഭാഗത്തിനെ 'ബി' മേഖലയെന്നും വിഭജിച്ച് യഥാക്രമം ആംഗ്ലോ-അമേരിക്കൻ ഭരണപ്രദേശവും യൂഗോസ്ലാവ് ഭരണ പ്രദേശവുമാക്കി മാറ്റി. 1954-ൽ തർക്കം പരിഹരിച്ചതോടെ 'ബി' മേഖലയും 'എ' മേഖലയിലെ ചില പ്രദേശങ്ങളും യൂഗോസ്ലാവിയയ്ക്കും 'എ' മേഖലയിലെ ബാക്കി ഭാഗങ്ങൾ ഇറ്റലിക്കും ലഭ്യമായി.
 
{{Commons|Category:Trieste}}
 
[[വർഗ്ഗം:ഇറ്റലിയിലെ നഗരങ്ങൾ]]
"https://ml.wikipedia.org/wiki/ട്രിയെസ്റ്റെ" എന്ന താളിൽനിന്ന് ശേഖരിച്ചത്