"കൊളോസോസുകാർക്ക് എഴുതിയ ലേഖനം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
വരി 6:
 
==കർതൃത്ത്വം, കാലം==
യേശുവിന്റെ മരണത്തിനു തൊട്ടു പിന്നാലെയുള്ള തലമുറയുടെ കാലത്ത് മദ്ധ്യധരണിലോകത്തെ വിവിധ ക്രിസ്തീയസഭകൾക്കു വേണ്ടി എഴുതപ്പെട്ട പൗലോസിന്റെ ലേഖനങ്ങൾ ആദ്യകാലക്രിസ്തീയ ദൈവശാസ്ത്രത്തിന്റെ വികാസത്തെ സഹായിച്ചു. കൊളോസോസുകാർക്കെഴുതിയ ലേഖനം പൗലോസിന്റെ രചനയാണെങ്കിൽ ക്രി.വ.50-നും 60-നും ഇടയ്ക്ക് ലേഖകൻ കാരാഗൃഹത്തിലായിരിക്കെ എഴുതിയതായിരിക്കണം.<ref name = "May Metzger">May, Herbert G. and Bruce M. Metzger. The New Oxford Annotated Bible with the Apocrypha. 1977.</ref> എന്നാൽ ഇതിനെ പൗലോസിന്റെ ശിഷ്യന്മാരിൽ ഒരാളുടെ രചനയായി കാണുന്ന പണ്ഡിതന്മാർ ഇന്ന് ഏറെയുണ്ട്. സൃഷ്ടലോകത്തിനെല്ലാം മേലായി യേശുവിനെ കാണുന്ന ഇതിലെ വീക്ഷണം, പൗലോസിന്റെ ജീവിതകാലത്തിനു ശേഷം വികസിച്ചുവന്ന ഒരു ക്രിസ്തുശാസ്ത്രത്തിന്റെ ഭാഗമാണെന്ന് ചില വിമർശകർ കരുതുന്നു.<ref name ="Harris Colossians">Harris, Stephen L., Understanding the Bible. Palo Alto: Mayfield. 1985. "Colossians" p. 337-338</ref> ഇതു പൗലോസിന്റെ രചനയല്ലെങ്കിൽ ഇതിന്റെ രചനാകാലം ക്രിസ്തുവർഷം ഒന്നാം നൂറ്റാണ്ടിന്റെ അവസാനകാലത്ത്, 80-കളിലോ മറ്റോ ആയിരിക്കാം.<ref name="Mack, Who">Mack, Burton L. Who Wrote the New Testament? San Francisco:Harper Collins, 1996.</ref>ഇതിനെ പൗലോസിയതയെ പിന്തുണക്കുന്നവർ, പൗലോസിന്റേതെന്നു പൊതുവേ സമ്മതിക്കപ്പെടുന്ന ഫിലമോനെഴുതിയ ലേഖനവുമായി ഇതിനുള്ള സമാനതകൾ ചൂണ്ടിക്കാണിക്കുന്നു.<ref name="ODCC self"/>
 
 
"https://ml.wikipedia.org/wiki/കൊളോസോസുകാർക്ക്_എഴുതിയ_ലേഖനം" എന്ന താളിൽനിന്ന് ശേഖരിച്ചത്