"ഇന്ത്യൻ നാഷണൽ കോൺഗ്രസ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) കണ്ണി
(ചെ.) കണ്ണി
വരി 6:
1947-ൽ‍ ഇന്ത്യ സ്വാതന്ത്ര്യം നേടിയതോടെ കോൺഗ്രസ്സിന്റെ പ്രയോജനം അതിജീവിച്ചുവെന്നും അതിജീവിച്ചുവെന്നു് കോൺഗ്രസ്സിന്റെ പ്രധാനനേതാവും രാഷ്ട്രപിതാവുമായ മഹാത്മാ ഗാന്ധിതന്നെ 1948 ജനുവരിയിൽ പ്രസ്താവിച്ചു. കോൺഗ്രസ്സ് പിരിച്ചുവിട്ടു് ഒരു ലോക സേവാ സംഘം (ജന സേവാ സംഘം) രൂപപ്പെടണമെന്നു് മഹാത്മാ ഗാന്ധി നിർ‍ദേശിച്ചു<ref>1947-ൽ‍ സ്വാതന്ത്ര്യം നേടിയതോടെ കോൺഗ്രസ്സിന്റെ പ്രയോജനം അതിജീവിച്ചുവെന്നും അതിനാൽ ഇപ്പോഴത്തെ കോൺഗ്രസ്സ് പിരിച്ചുവിട്ടു് ഒരു ലോക സേവാ സംഘം (ജന സേവാ സംഘം) രൂപപ്പെടണമെന്നും 1949 ജനുവരി 29-നു് രേഖപ്പെടുത്തി. എ ഐ സി സി ജനറൽ‍ സെക്രട്ടറി ആചാര്യ കിശോർ അതു് ഫെബ്രുവരി 7ന്നു്പത്രങ്ങൾ‍ക്കു് നൽകി. മഹാത്മാ ഗാന്ധിയുടെ സമ്പൂർ‍ണ കൃതികളുടെ തൊണ്ണൂറാം ഗ്രന്ഥത്തിൽ‍ ആ പ്രസ്താവന പൂർ‍ണമായി വന്നിട്ടുണ്ടു്- ഉദയാസ്തമയങ്ങൾ ഒന്നിച്ചോ?; [[സുകുമാർ അഴീക്കോടു്]]; മാതൃഭൂമി മഹാത്മാ ഗാന്ധി സപ്ലിമെന്റ്, 1994; പുറം:98 </ref>.എന്നാൽ, മഹാത്മാ ഗാന്ധി രക്തസാക്ഷിയായ ഉടനെതന്നെ 1948 ഫെബ്രുവരി 21,22തീയതികളിൽ‍ [[ന്യൂ ദൽഹി|നവ ദൽഹിയിൽ‍]] ‍ ചേർ‍ന്ന എ ഐ സി സി സമ്മേളനം കോൺഗ്രസ്സ് ഭരണഘടനയിൽ ഭേദഗതിവരുത്തി കോൺഗ്രസ്സിനുള്ളിലെ മറ്റു് കക്ഷികളെയും സംഘടനകളെയും പുറന്തള്ളിക്കൊണ്ടു് [[ഇന്ത്യയിലെ രാഷ്ട്രീയകക്ഷികൾ|സാധാരണ രാഷ്ട്രീയ കക്ഷിയായി]] മാറുകയാണു് ചെയ്തതു്. അതോടെ, 1948 മാർച്ചിൽ കക്ഷിരാഷ്ട്രീയ താൽ‍പര്യമില്ലാത്ത ഗാന്ധിയൻമാർ [[സർവ സേവാ സംഘം]] രൂപവൽക്കരിച്ചും<ref>ഗാന്ധിമാർ‍ഗത്തിന്റെ പുത്തൻ‍പ്രസക്തി; [[ജി. കുമാരപിള്ള]]; ഭാഷാപോഷിണി (1992 ഫെബ്രു-മാർ‍ച്ച് ലക്കം) പുറം: 61</ref> [[ഇന്ത്യയിലെ സോഷ്യലിസ്റ്റ് പ്രസ്ഥാനം|കാങ്ഗ്രസ്സ് സോഷ്യലിസ്റ്റ് പാർട്ടിക്കാർ]] [[ഇന്ത്യയിലെ സോഷ്യലിസ്റ്റ് പ്രസ്ഥാനം|സോഷ്യലിസ്റ്റ് പാർട്ടി]] രൂപവൽക്കരിച്ചും സ്വതന്ത്രമായി<ref>ജയപ്രകാശ് നാരായൺ; [[തായാട്ട് ശങ്കരൻ‍]]; കേരളഗ്രന്ഥശാലാ സഹകരണ സംഘം, തിരുവനന്തപുരം; വിതരണം: വിദ്യാർ‍ത്ഥിമിത്രം ബുക് ഡിപ്പോ, കോട്ടയം;1977; പുറം:184</ref>.
 
1948 ഫെബ്രുവരിയിലെ എ ഐ സി സി സമ്മേളനം മുതൽ‍ 1969ലെ രാഷ്ട്രപതി തെരഞ്ഞെടുപ്പു വരെ ഇന്ത്യയിലെ സാധാരണ രാഷ്ട്രീയ കക്ഷിയായി ഇന്ത്യൻ നാഷണൽ കോൺഗ്രസ്സ് പാർ‍ട്ടി (1948 – 1969) നിലനിന്നു. 1969-ൽ‍ ഇതു് തകർ‍ന്നതിനെ തുടർ‍ന്നുണ്ടായ [[ഇന്ത്യൻ നാഷണൽ കോൺഗ്രസ്സ് (സംഘടന)]], [[ഇന്ത്യൻ നാഷണൽ കോൺഗ്രസ് (ഭരണം)|ഇന്ത്യൻ നാഷണൽ കോൺഗ്രസ്സ് (ഭരണം)]] എന്നിവയും 1978-ൽ ഇന്ത്യൻ നാഷണൽ കോൺഗ്രസ്സ് (ഭരണം) പിളർ‍ന്നുണ്ടായ റെഡ്ഢിവിഭാഗം ഇന്ത്യൻ നാഷണൽ കോൺഗ്രസ്സ്, [[ഇന്ത്യൻ നാഷണൽ കോൺഗ്രസ്സ് (ഐ)|ഇന്ത്യൻ നാഷണൽ കോൺഗ്രസ്സ് –ഐ]] എന്നിവയും ഇന്ത്യൻ നാഷണൽ കോൺഗ്രസ്സ് എന്നു് അറിയപ്പെട്ടു. ഇന്ത്യൻ നാഷണൽ കോൺഗ്രസ്സ് (സംഘടന) മറ്റു് പാർട്ടികളുമായി ലയിച്ചുണ്ടായ [[ജനതാ പാർട്ടി]] 1977ൽ അധികാരത്തിലേറി. 19771978-ൽ സ്ഥാപിതമായ [[ഇന്ത്യൻ നാഷണൽ കോൺഗ്രസ്സ് (ഐ)|ഇന്ത്യൻ നാഷണൽ കോൺഗ്രസ്സ് –ഐ]] എന്ന കക്ഷി 1986 മുതൽ ഇന്ത്യൻ ഇന്ത്യൻ നാഷണൽ കോൺഗ്രസ്സ് എന്ന പേരു് ഉപയോഗിച്ചു് വരുന്നു.
 
==ഇന്ത്യൻ നാഷണൽ കോൺഗ്രസ്സ് പ്രസ്ഥാനം1885 -1948 ==
"https://ml.wikipedia.org/wiki/ഇന്ത്യൻ_നാഷണൽ_കോൺഗ്രസ്" എന്ന താളിൽനിന്ന് ശേഖരിച്ചത്