"താളിയോല" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 10:
== ഉപയോഗവും നിർമ്മാണവും ==
 
താളി എന്ന വാക്കിന് പന എന്നർഥമുണ്ട്. [[കുടപ്പന|കുടപ്പനയുടേയും]] [[കരിമ്പന|കരിമ്പനയുടേയും]] ഇളം ഓലകൾ എടുത്ത് ഉണക്കിയാണ് എഴുതാൻ ഉപയോഗിച്ചിരുന്നത്. ഓലകൾ വാട്ടി ഉണക്കി എടുക്കുന്ന രീതിയാണ് സാധാരണ അവലംബിക്കാറ്. ഉണക്കി പുകകൊള്ളിക്കുന്ന രീതിയും ഉണ്ടായിരുന്നു. കൂടുതൽകാലം ഈടുനില്ക്കുന്നതിനായി മഞ്ഞൾ ചേർത്ത് വാട്ടി ഉണക്കുന്ന സമ്പ്രദായവും നിലവിലുണ്ടായിരുന്നു. ഇത്തരത്തിലുള്ള ഓലകൾ നൂറ്റാണ്ടുകൾ പഴക്കമായാലും കേടുകൂടാതെ ഇരിക്കും. എഴുതിയ ഓലകൾ ഒന്നിനുമുകളിൽ ഒന്നായി ക്രമത്തിൽ അടുക്കി ഓലയിൽ സുഷിരങ്ങളുണ്ടാക്കി ചരട് കോർത്ത് കെട്ടിവയ്ക്കുന്ന രീതിയാണ് സാധാരണ കണ്ടുവരുന്നത്.'ഗ്രന്ഥക്കെട്ട്' എന്ന പ്രയോഗം ഇതിൽ നിന്ന് ഉണ്ടായതാകാം. താളുകൾ അടുക്കിവയ്ക്കുമ്പോൾ ഘനക്കുറവും വീതി കൂടുതലും കിട്ടും എന്നതിനാൽ കുടപ്പന ഓലകളാണ് ഗ്രന്ഥരചനയ്ക്ക് അധികവും ഉപയോഗിച്ചിരുന്നത്. പ്രത്യേകിച്ച് കൂടുതൽ താളുകൾ വേണ്ടിവരുന്ന വലിയ ഗ്രന്ഥങ്ങളുടെ രചനയ്ക്ക്. നൂറ്റാണ്ടുകൾ പഴക്കമുള്ള താളിയോല ഗ്രന്ഥങ്ങൾ ചില കൊട്ടാരങ്ങളിലും ഗ്രന്ഥപ്പുരകളിലും ഇന്നും സൂക്ഷിക്കുന്നുണ്ട്.ഗ്രന്ഥങ്ങൾക്ക് പുറമേ ക്രിസ്തീയ ദേവാലയങ്ങളിൽ കണക്കുകൾ എഴുതുന്നതിനും ധാരാളമായി ഓലകൾ ഉപയോഗിച്ചിരുന്നു. ഇന്നും അവ ഈ ദേവാലയങ്ങളിൽ സൂക്ഷിച്ചു പോരുന്നു. കുറച്ചു കൂടി വ്യക്തമായി പറഞ്ഞാൽ കണക്കുകൾ എഴുതുന്നതിനു പ്രത്യേകം ഓലകളാണു (വലിപ്പത്തിൽ ഉള്ള വ്യത്യാസം)ഉപയൊഗിചിരുന്നത്.Ernakulam Archdiocese Archives - ൽ ഇത്തരം 200 വർഷത്തോളം പഴക്കമുള്ള ഓലകൾ കേടു കൂടാതെ സൂക്ഷിചിരിക്കുന്നു. ഏകദേശം 15,000 ത്തോളം ഓലകൾ ഇവിടെ ഉണ്ട്.
 
കുട്ടികളെ എഴുത്തിനിരുത്തുന്നതിന് ഇന്നും അപൂർവമായി പനയോല ഉപയോഗിക്കാറുണ്ട്. നീളത്തിൽ ഈർക്കിലോടുകൂടി മുറിച്ചെടുത്ത ഓലയാണ് എഴുത്താശാന്മാർ (കളരി) ഉപയോഗിച്ചിരുന്നത്. ജാതകം കുറിക്കുന്നതിനും പനയോല ഉപയോഗിച്ചിരുന്നു.
 
ഓലകളിലെ എഴുത്തിനെപ്പറ്റി പറഞ്ഞാൽ 18, 19 നൂറ്റാണ്ടുകളിൽ ഇപ്പൊഴത്തെ മലയാളം അഥവാ മോഡെൺ മലയാളം ആണു കണ്ടു വരുന്നത്. അതിനു മുന്നോട്ട് 17 നൂറ്റാണ്ടുകളിൽ മലയാളത്തിന്റെ തന്നെ പഴയ ലിപിയായ കൊലെഴുത്ത് പിന്നെ തമിഴ് എന്നിവയാണു ഉപയൊഗിച്ചിട്ടുള്ളത്.
 
[[കേരള സർവ്വകലാശാല|കേരള സർവ്വകലാശാലയുടെ]] മാനുസ്ക്രിപ്റ്റ്സ് ലൈബ്രറിയിൽ (കാര്യവട്ടം) അമൂല്യങ്ങളായ വളരെയധികം താളിയോല ഗ്രന്ഥങ്ങൾ സൂക്ഷിച്ചുവച്ചിട്ടുണ്ട്. ഈ അടുത്തകാലത്ത് കൂടുതൽ ഭംഗി കിട്ടുന്നതിനും ശ്രദ്ധേയമാക്കുന്നതിനുമായി കല്യാണക്കത്തുകൾ പനയോലയിൽ അച്ചടിച്ചിറക്കുന്ന രീതിയും അപൂർവമായി കാണാറുണ്ട്.
"https://ml.wikipedia.org/wiki/താളിയോല" എന്ന താളിൽനിന്ന് ശേഖരിച്ചത്