"ഫിലിപ്പിയർക്ക് എഴുതിയ ലേഖനം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

18 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  11 വർഷം മുമ്പ്
==ക്രിസ്തുശാസ്ത്രം==
 
ഫിലിപ്പിയർക്കുള്ള ലേഖനം ഏറെ പഠനങ്ങൾക്കു വിഷയമായിട്ടുണ്ട്. ഈ ലേഖനത്തിന്റെ രണ്ടാം അദ്ധ്യായത്തിലെ ശൂന്യതാഗീതത്തിലാണ് (Kenosis Passage) ദൈവവിജ്ഞാനീയത്തിലെ ക്രിസ്തുശാസ്ത്രം എന്ന ശാഖയുടെ തുടക്കം എന്ന് റാൽഫ് പി. മാർട്ടിൻ വാദിക്കുന്നു. ഈ അദ്ധ്യായത്തിലെ 5-6 വാക്യങ്ങളിൽ [[പൗലോസ് അപ്പസ്തോലൻ|പൗലോസ്]] നടത്തുന്ന വിശകലനത്തെ അദ്ദേഹം പ്രത്യേകം പരാമർശിക്കുന്നു.<ref name=RaplhM >''Where Christology began: essays on Philippians 2'' by Ralph P. Martin, Brian J. Dodd 1998 ISBN 0664256198 pages 1-3</ref> ഫിലിപ്പിയർക്കെഴുതിയ ലേഖനം മൂന്നാം അദ്ധ്യായം പത്താം വാക്യത്തിലാണ് ക്രിസ്തുജ്ഞാനവിശകലനത്തിന്റെ (Analysis of the "Knowledge of Christ") തുടക്കം എന്നു വെറോനിക്ക കൊപ്പേർസ്കിയും അഭിപ്രായപ്പെടുന്നു.<ref name=Koperski >''The knowledge of Christ Jesus'' by Veronica Koperski 1996 ISBN 9039001324 pages 5-17</ref>
 
ക്രിസ്തുജ്ഞാനത്തിന്റെ അടിസ്ഥാനത്തിലുള്ള സ്നേഹത്തിനു വേണ്ടിയാണ് ലേഖകന്റെ ആമുഖപ്രാർത്ഥനയെങ്കിൽ(1:9) എല്ല്ലാ അറിവിനേയും അതിശയിക്കുന്ന ദൈവത്തിന്റെ സമാധാനത്തിനു വേണ്ടിയാണ് സമാപന പ്രാർത്ഥന(4:7). അങ്ങനെ സ്നേഹം, ജ്ഞാനം, ശാന്തി എന്നീ സങ്കല്പങ്ങളെ ഇത് ഏകീകരിച്ചു വികസിപ്പിക്കുന്നു.<ref>''The knowledge of Christ Jesus'' by Veronica Koperski 1996 ISBN 9039001324 pages 291-293</ref>
"https://ml.wikipedia.org/wiki/പ്രത്യേകം:മൊബൈൽവ്യത്യാസം/891863" എന്ന താളിൽനിന്ന് ശേഖരിച്ചത്