"ഫിലിപ്പിയർക്ക് എഴുതിയ ലേഖനം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 17:
<blockquote>
പ്രകൃത്യാ തന്നെ ദൈവമായിരുന്നിട്ടും, ദൈവത്തോടു തനിക്കുള്ള തുല്യതയെ മുറുകെപ്പിടിച്ചുകൊണ്ടിരിക്കേണ്ട കാര്യമായി പരിഗണിക്കാതെ സ്വയം ശൂന്യനാക്കി അവൻ ദാസന്റെ പ്രകൃതി സ്വീകരിച്ച് മനുഷ്യരൂപത്തിൽ കാണപ്പെട്ടു. മനുഷ്യരൂപത്തിൽ പ്രത്യക്ഷപ്പെട്ട അവൻ സ്വയം വിനീതനാക്കി മരണത്തിന്, അതേ കുരിശുമരണത്തിനു തന്നെ, വിധേയനായി. അതുകൊണ്ട് ദൈവം അവനെ അത്യധികം ഉയർത്തി, മറ്റേതൊരു നാമത്തേക്കാളും ഉന്നതമായ നാമം അവന്നു നൽകി. അതിനാൽ യേശുവിന്റെ നാമത്തിനു മുൻപിൽ സ്വർഗ്ഗത്തിലും ഭൂമിയിലും പാതാളത്തിലുമുള്ള എല്ലാവരും മുട്ടുമടക്കും; യേശുക്രിസ്തുവാണ് കർത്താവ് എന്നു പിതാവായ ദൈവത്തിന്റെ മഹത്ത്വത്തിനായി എല്ലാ നാവുകളും ഏറ്റു പറയും.</blockquote>
 
==ക്രിസ്തുശാസ്ത്രം==
 
ഫിലിപ്പിയർക്കുള്ള ലേഖനം ഏറെ പഠനങ്ങൾക്കു വിഷയമായിട്ടുണ്ട്. ഈ ലേഖനത്തിന്റെ രണ്ടാം അദ്ധ്യായത്തിലെ ശൂന്യതാഗീതത്തിലാണ് ദൈവവിജ്ഞാനീയത്തിലെ ക്രിസ്തുശാസ്ത്രം എന്ന ശാഖയുടെ തുടക്കം എന്ന് റാൽഫ് പി. മാർട്ടിൻ വാദിക്കുന്നു. ഈ അദ്ധ്യായത്തിലെ 5-6 വാക്യങ്ങളിൽ [[പൗലോസ് അപ്പസ്തോലൻ|പൗലോസ്]] നടത്തുന്ന വിശകലനത്തെ അദ്ദേഹം പ്രത്യേകം പരാമർശിക്കുന്നു.<ref name=RaplhM >''Where Christology began: essays on Philippians 2'' by Ralph P. Martin, Brian J. Dodd 1998 ISBN 0664256198 pages 1-3</ref> ഫിലിപ്പിയർക്കെഴുതിയ ലേഖനം മൂന്നാം അദ്ധ്യായം പത്താം വാക്യത്തിലാണ് ക്രിസ്തുജ്ഞാനവിശകലനത്തിന്റെ (Analysis of the "Knowledge of Christ") തുടക്കം എന്നു വെറോനിക്ക കൊപ്പേർസ്കിയും അഭിപ്രായപ്പെടുന്നു.<ref name=Koperski >''The knowledge of Christ Jesus'' by Veronica Koperski 1996 ISBN 9039001324 pages 5-17</ref>
 
ക്രിസ്തുജ്ഞാനത്തിന്റെ അടിസ്ഥാനത്തിലുള്ള സ്നേഹത്തിനു വേണ്ടിയാണ് ലേഖകന്റെ ആമുഖപ്രാർത്ഥനയെങ്കിൽ(1:9) എല്ല്ലാ അറിവിനേയും അതിശയിക്കുന്ന ദൈവത്തിന്റെ സമാധാനത്തിനു വേണ്ടിയാണ് സമാപന പ്രാർത്ഥന(4:7). അങ്ങനെ സ്നേഹം, ജ്ഞാനം, ശാന്തി എന്നീ സങ്കല്പങ്ങളെ ഇത് ഏകീകരിച്ചു വികസിപ്പിക്കുന്നു.<ref>''The knowledge of Christ Jesus'' by Veronica Koperski 1996 ISBN 9039001324 pages 291-293</ref>
 
==അവലംബം==
"https://ml.wikipedia.org/wiki/ഫിലിപ്പിയർക്ക്_എഴുതിയ_ലേഖനം" എന്ന താളിൽനിന്ന് ശേഖരിച്ചത്