"ഫിലിപ്പിയർക്ക് എഴുതിയ ലേഖനം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

3,497 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  11 വർഷം മുമ്പ്
ഈ ലേഖനം പൗലോസിന്റെ രചനയാണെന്ന കാര്യത്തിൽ ബൈബിൾ പണ്ഡിതന്മാർക്കിടയിൽ എക്കാലത്തും അഭിപ്രയൈക്യം ഉണ്ടായിരുന്നു. യൂറോപ്പിലെ ആദ്യത്തെ ക്രിസ്തീയ സഭകളിലൊന്നായ ഫിലിപ്പിയിലെ സഭയ്ക്കായി എഴുതപ്പെതാണിത്. സഭാംഗങ്ങൾക്ക് പൗലോസിനോടും അദ്ദേഹത്തിന് അവരോടും പ്രത്യേകമായ മമത ഉണ്ടായിരുന്നു. ഫിലിപ്പിയരുടെ മഹാമനസ്കതയെ പൗലോസ് ലേഖനത്തിൽ പ്രത്യേകം അനുസ്മരിക്കുന്നു(4:15-16). താൻ സുവിശേഷം പ്രഘോഷിച്ച സഭകളിൽ ഈയൊരു സഭയുടെ ഔദാര്യം മാത്രമേ [[പൗലോസ് അപ്പസ്തോലൻ|പൗലോസ്]] സ്വീകരിക്കുകയും ഏറ്റുപറയുകയും ചെയ്യുന്നുള്ളു.<ref>[[അപ്പസ്തോലന്മാരുടെ പ്രവർത്തനങ്ങൾ|അപ്പസ്തോല നടപടികൾ]] 20:33-35; [[കോറിന്തോസുകാർക്ക് എഴുതിയ രണ്ടാം ലേഖനം|2 കോറിന്ത്യർ]] 11:7-12; 2 തെസ്സലോനിയർ 3:8</ref> മാസിദോനിയ പ്രദേശത്തെ സഭകളുടെ പ്രത്യേകതയായിരുന്നു ഇതെന്നു [[കോറിന്തോസുകാർക്ക് എഴുതിയ രണ്ടാം ലേഖനം]] 8-9 അദ്ധ്യായങ്ങളെ ആധാരമാക്കി എച്ച്. സി. ജി. മൗൾ ചൂണ്ടിക്കാട്ടിയിട്ടുണ്ട്. മാസിഡോണിയയിൽ നിന്ന് ക്രിസ്തുമതത്തിലേക്ക് ആദ്യം പരിവർത്തിതരായവരിൽ എല്ലാ വിഭാഗക്കാരും ഉൾപ്പെട്ടിരുന്നെങ്കിലും (അപ്പസ്തോല നടപടികൾ16), പൊതുവായി പറഞ്ഞാൽ അവിടത്തെ ക്രിസ്ത്യാനികൾ ദരിദ്രരായിരുന്നുവെന്നും (2 കോറിന്ത്യർ 8:2) അവരുടെ ദാരിദ്ര്യം പൗലോസിനും അദ്ദേഹത്തിന്റ് പ്രേഷിതദൗത്യത്തിനും അവർ കൈതുറന്നു നൽകിയ സഹായത്തെ കൂടുതൽ അകർഷമാക്കുന്നുവെന്നും അദ്ദേഹം പറയുന്നു.<ref>Moule, H. C. G. (1981). The Epistle to the Philippians. Baker Book House</ref>
 
==ചരിത്രപശ്ചാത്തലം==
റോമിൽ തടവുകാരനായിരുന്ന പൗലൊസിനടുത്തേയ്ക്ക് അദ്ദേത്തിന്റെ ആവശ്യങ്ങൾക്കു വേണ്ട സംഭാവനയുമായി ഫിലിപ്പിയർ തങ്ങളിൽ ഒരുവനായ എപ്പാഫ്രോഡീറ്റസ് എന്ന ആളെ അയച്ചിരുന്നു. മടക്കത്തിൽ അയാൾ വഴി പൗലോസ് കൊടുത്തയച്ചതാണ് ഈ കത്ത്. വിലപ്പെട്ട ഈ സന്ദേശവുമായി എപ്പഫ്രോഡീറ്റസ് സ്വദേശത്തേക്കു മടങ്ങി. ഈ സന്ദേശത്തിന്റെ മൂല്യത്തെക്കുറിച്ച് പൗരസ്ത്യ ബൈബിൾ നിഘണ്ഡു ഇപ്രകാരം പറയുന്നു:-
 
<blockquote>"എപ്പഫ്രോഡീറ്റസിന്റെ തിരിച്ചുവരവിൽ ഉണ്ടായ ആഹ്ലാദവും, അത്ഭുതകരമായ ഈ കത്തിന്റെ ആദ്യവായന ഫിലിപ്പിയയിലെ സഭയിൽ ഉളവാക്കിയിരിക്കാവുന്ന പ്രതികരണങ്ങളും നമുക്ക് ഊഹിക്കുകയേ നിവൃത്തിയുള്ളൂ. ഈ കത്തോടു കൂടി ആ സഭ തന്നെ ചരിത്രത്തിൽ നിന്നു മാഞ്ഞു പോയി എന്നും നമുക്കു പറയേണ്ടി വരും. അപ്പസ്തോലിക യുഗത്തിലെ ഏറ്റവും ആകർഷകമായ ക്രിസ്തീയസഭ നിലകൊണ്ട റോമൻ കോളനിയുടെ സ്ഥാനത്തുള്ള പുൽമേടുകളിൽ ഇന്നു കന്നുകാലികൽ നിശ്ശബ്ദം മേയുന്നു. എന്നാൽ ആ സഭയുടെ സല്പേരും യശസ്സും ആത്മീയതയുടെ മേഖലയിലെ അതിന്റെ സ്വാധീനവും ഒരിക്കലും മാഞ്ഞു പോവില്ല. റോമിൽ വീട്ടുതടങ്കലിലായിരിക്കെ പൗലോസ് എഴുതുകയും അറിയപ്പെടാത്ത ഒരു ക്രിസ്തീയദൂതൻ എഗ്നാത്തിയ വഴിയിലൂടെ സംവഹിച്ചെത്തിക്കുകയും ചെയ്ത ഈ കത്ത് വ്യത്യസ്ഥ സ്ഥലകാലങ്ങളിലായി എണ്ണമറ്റ സ്ത്രീപുരുഷന്മാർക്ക് ജീവിതത്തിന്റെ ദുർഘടവഴികളിൽ ദൈവജ്യോതിയും ഉല്ലാസം പകരുന്ന വഴികാട്ടിയും ആയിരുന്നു.<ref>{{cite web|url=http://www.ccel.org/ccel/easton/ebd2.html?term=Philippians,%20Epistle%20to|title=Easton's Bible Dictionary: Philippians, Epistle to|publisher=Christian Classics Ethereal Library|accessdate=2008-07-25}}</ref></blockquote>
 
==ശൂന്യാതാഗീതം==
ഈ ലേഖനത്തിന്റെ കർത്താവ് പൗലോസാണെന്നു സമ്മതിക്കപ്പെട്ടിട്ടുണ്ടെങ്കിലും, ഇതിലെ പ്രഖ്യാതമായ ശൂന്യതാഗീതത്തിന്റെ (Kenosis Passage ഫിലിപ്പിയർ 2:6-11) കാര്യത്തിൽ മുന്നേ ഉണ്ടായിരുന്ന ഒരു ക്രിസ്തീയഗീതത്തോട് രചയിതാവ് കടപ്പെട്ടിരിക്കാം.
 
"https://ml.wikipedia.org/wiki/പ്രത്യേകം:മൊബൈൽവ്യത്യാസം/891833" എന്ന താളിൽനിന്ന് ശേഖരിച്ചത്