"ഫിലിപ്പിയർക്ക് എഴുതിയ ലേഖനം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 5:
==കർതൃത്ത്വം==
 
ഈ ലേഖനം പൗലോസിന്റെ രചനയാണെന്ന കാര്യത്തിൽ ബൈബിൾ പണ്ഡിതന്മാർക്കിടയിൽ എക്കാലത്തും അഭിപ്രയൈക്യം ഉണ്ടായിരുന്നു. യൂറോപ്പിലെ ആദ്യത്തെ ക്രിസ്തീയ സഭകളിലൊന്നായ ഫിലിപ്പിയിലെ സഭയ്ക്കായി എഴുതപ്പെതാണിത്. സഭാംഗങ്ങൾക്ക് പൗലോസിനോടും അദ്ദേഹത്തിന് അവരോടും പ്രത്യേകമായ മമത ഉണ്ടായിരുന്നു. ഫിലിപ്പിയരുടെ മഹാമനസ്കതയെ പൗലോസ് ലേഖനത്തിൽ പ്രത്യേകം അനുസ്മരിക്കുന്നു(4:15-16). താൻ സുവിശേഷം പ്രഘോഷിച്ച സഭകളിൽ ഈയൊരു സഭയുടെ ഔദാര്യം മാത്രമേ [[പൗലോസ് അപ്പസ്തോലൻ|പൗലോസ്]] സ്വീകരിക്കുകയും ഏറ്റുപറയുകയും ചെയ്യുന്നുള്ളു.<ref>[[അപ്പസ്തോലന്മാരുടെ പ്രവർത്തനങ്ങൾ|അപ്പസ്തോല നടപടികൾ]] 20:33-35; [[കോറിന്തോസുകാർക്ക് എഴുതിയ രണ്ടാം ലേഖനം|2 കോറിന്ത്യർ]] 11:7-12; 2 തെസ്സലോനിയർ 3:8</ref> മാസിദോനിയ പ്രദേശത്തെ സഭകളുടെ പ്രത്യേകതയായിരുന്നു ഇതെന്നു [[കോറിന്തോസുകാർക്ക് എഴുതിയ രണ്ടാം ലേഖനം]] 8-9 അദ്ധ്യായങ്ങളെ ആധാരമാക്കി എച്ച്. സി. ജി. മൗൾ ചൂണ്ടിക്കാട്ടിയിട്ടുണ്ട്. മാസിഡോണിയയിൽ നിന്ന് ക്രിസ്തുമതത്തിലേക്ക് ആദ്യം പരിവർത്തിതരായവരിൽ എല്ലാ വിഭാഗക്കാരും ഉൾപ്പെട്ടിരുന്നെങ്കിലും (അപ്പസ്തോല നടപടികൾ16), പൊതുവായി പറഞ്ഞാൽ അവിടത്തെ ക്രിസ്ത്യാനികൾ ദരിദ്രരായിരുന്നുവെന്നും (2 കോറിന്ത്യർ 8:2). അവരുടെ ദാരിദ്ര്യം പൗലോസിനും അദ്ദേഹത്തിന്റ് പ്രേഷിതദൗത്യത്തിനും അവർ കൈതുറന്നു നൽകിയ സഹായത്തെ കൂടുതൽ അകർഷമാക്കുന്നുവെന്നും അദ്ദേഹം പറയുന്നു.<ref>Moule, H. C. G. (1981). The Epistle to the Philippians. Baker Book House</ref>
 
ഈ ലേഖനത്തിന്റെ കർത്താവ് പൗലോസാണെന്നു സമ്മതിക്കപ്പെട്ടിട്ടുണ്ടെങ്കിലും, ഇതിലെ പ്രഖ്യാതമായ ശൂന്യതാഗീതത്തിന്റെ (Kenosis Passage ഫിലിപ്പിയർ 2:6-11) കാര്യത്തിൽ മുന്നേ ഉണ്ടായിരുന്ന ഒരു ക്രിസ്തീയഗീതത്തോട് രചയിതാവ് കടപ്പെട്ടിരിക്കാം.
"https://ml.wikipedia.org/wiki/ഫിലിപ്പിയർക്ക്_എഴുതിയ_ലേഖനം" എന്ന താളിൽനിന്ന് ശേഖരിച്ചത്