"പോൾ സെസ്സാൻ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) യന്ത്രം ചേർക്കുന്നു: de:Paul Cézanne
No edit summary
വരി 1:
പോൾ സെസ്സാൻ 1839(ജനനം 1839ജനുവരി19-മരണം 1906ഒക്ടോബർ22) തെക്കൻ ഫ്രാൻസിലെ എയ്ക്സ് -എൻ പ്രൊവിൻസിൽ ജനിച്ചു.പത്തൊമ്പതാം നൂറ്റാണ്ടിലെ യാഥാസ്ഥിതിക ചിത്രകലയിൽനിന്ന് ഇരുപതാം നൂറ്റാണ്ടിലെ റാഡിക്കൽ ചിത്രകലാരീതിക്ക് തുടക്കം കുറിച്ചു.പോസ്റ്റ് ഇംപ്രഷനിസ്റ്റ് ചിത്രകാരൻ എന്നാണറിയപ്പെട്ടതെങ്കിലും,ക്യൂബിസത്തിനു തറക്കല്ലിട്ടതു സെസ്സാനായിരുന്നു.
==കുടുംബം==
വെസ്റ്റ് പിഡ്മോൻടിലെ സെസ്സാനയിൽ നിന്നുമാണ് സെസ്സാന്റെ കുടുംബം വരുന്നത്. പിതാവ് അഗസ്റ്റിൻ സെസ്സാൻ സമ്പന്നനായ ഒരു ബാങ്കർ ആയിരുന്നു.മൂനു മക്കളിൽഅക്കാലത്തെ പോൾമറ്റു സെസ്സാനായിരുന്നുചിത്രകാരന്മാരെപ്പോലെ മൂത്തയാൾസെസ്സാനൊരിക്കലും സാമ്പത്തിക ബുദ്ധിമുട്ടുകൾ അനുഭവിക്കേണ്ടി വന്നിട്ടില്ല.മേരിയുംമൂന്നു റോസ്സുംമക്കളിൽ മൂത്തവനായിരുന്നു സെസ്സാന്റെപോൾ സെസ്സാൻ .സഹോദരിമാർ മേരിയും റോസും അനുജത്തിമാരായിരുനു.
==വിദ്യാഭ്യാസം ==
 
പത്താമത്തെ വയസ്സിൽ ,പോൾ സെസ്സാൻ സെന്റ് ജോസഫ് സ്കൂളിൽ ചേർന്നു. അവിടെ ജോസഫ് ഗിൽബർട്ട് എന്ന അധ്യാപകന്റെ കീഴിൽ ചിത്രകല അഭ്യസിച്ചു. 1852 ലാണ് സെസ്സാൻ ബോർബൻ കോളേജിൽ ചേർന്നത്.അവിടെ വെച്ചാണ് പ്രശസ്ത എഴുത്തുകാരി എമിലി സോളയും ബാപ്റ്റിസ്റ്റിൻ ബെയ്ലിയും പോൾ സെസാന്റെ സുഹൃത്തുക്കളാകുന്നത്.ഈ മൂനു സുഹൃത്തുക്കളും അറിയപ്പെട്ടത് വേർപിരിക്കാനാവാത്ത മൂവർ എന്നാണ് .പോൾ സെസ്സാൻ ആറുകൊല്ലം ബോർബൻ കോളേജിൽ തുടർന്നു.1859ൽ അച്ഛന്റെ നിർദേശപ്രകാരം എയ്ക്സ് യുണിവേഴ്സിറ്റിയിൽ നിയമപഠനത്തിനു ചേർന്നു.പക്ഷേ ഇക്കാലത്തും ചിത്ര രചന തുടർന്നു.1861ൽ അച്ഛന്റെ ആഗ്രഹത്തിനു വിരുദ്ധമായി ചിത്രകല ജീവിതമാർഗ്ഗമായി സ്വീകരിച്ച് പാരീസിൽ താമസമാക്കി.ആദ്യം എതിർത്തെങ്കിലും പിന്നീട് അഗസ്റ്റിൻ സെസ്സാൻ മകന്റെ തീരുമാനത്തോട് യോജിച്ചു.
ഇംപ്രഷനിസ്റ്റ് ചിത്രകാരനായിരുന്ന കാമില്ലെ പിസ്സാരെയുമായി ചേർന്ന് സെസ്സാൻ നിരവധി ചിത്രങ്ങൾ 1860കളിൽ വരച്ചു.ഭൂഭാഗചിത്രങ്ങൾ വരക്കാനായിരുന്നു സെസ്സാൻ ആദ്യകാല ചിത്രങ്ങളിൽ ശ്രമിച്ചത് .പില്ക്കാലത്ത് ആർക്കിടെക്ചറൽ രീതിയാണ് സെസ്സാൻ അവലംബിച്ചത്.ഇത് ഇംപ്രഷണിസ്റ്റ് ചിത്രകാരന്മാരെ വളരെയധികം സ്വാധീനിച്ചിരുന്നു.പ്രകൃതിദൃശ്യങ്ങളെ അതിന്റെ ജ്യാമിതീയ രൂപങ്ങളിൽ സൃഷ്ടിക്കുകയെന്നതായിരുന്നു സെസ്സാൻ വിജയകരമായി പരീക്ഷിച്ച മറ്റൊരു രീതി.
1863ൽ സലോൺ ദെ റെഫുസസ് ( )എക്സിബിഷനിലാണ് സെസ്സാന്റെ ചിത്രങ്ങൾ ആദ്യമായി പ്രദർശിപ്പിച്ചത് .1874ലും 1877ലും സെസ്സാൻ ഇംപ്രഷനിസ്റ്റുകളോടൊപ്പം ഇംപ്രഷനിസ്റ്റ് ചിത്രങ്ങൾ പ്രദർ ശിപ്പിച്ചിട്ടുണ്ട്.1864 മുതൽ എല്ലാ വർഷവും പാരീസ് സലോണിൽ പ്രദർശനത്തിനായി ചിത്രങ്ങൾ സമർപ്പിച്ചിരുന്നെങ്കിലും 1882ലൊഴികെ എല്ലാ വർഷങ്ങളിലും സെസ്സാന്റെ ചിത്രങ്ങൾ നിരസിക്കപ്പെടുകയായിരുന്നു.1895ൽ പാരീഷ്യൻ വ്യവസായിയായിരുന്ന ആംബ്രോസ് വൊല്ലാഡ് ആണ് സെസ്സാന്റെ ആദ്യചിത്രപ്രദർശനത്തിന് അവസരമൊരുക്കിയത്.
സെസ്സാൻ പാരീസിൽ നിന്നകലെ ഫ്രാൻസിന്റെ തെക്കൻ പ്രൊവിൻസിലാണ് തന്റെ കലാജീവിതം നയിച്ചത്.സ്റ്റിൽ ലൈഫ്സ് ,പോർട്രയിറ്റ്സ്,ലാൻഡ്സ്കേപ്സ് തുടങ്ങീ എല്ലാ മേഖലകളിലും സെസ്സാന് വൈദഗ്ദ്യമുണ്ടായിരുന്നു.മതചിഹ്നങ്ങൾ സെസ്സാന്റെ ചിത്രങ്ങളിൽ വിരളമാണെങ്കിലും ജീവിതാന്ത്യം വരെ സെസ്സാൻ കാത്തലിക് വിശ്വാസിയായി തുടർന്നു.1906ൽ ന്യൂമോണിയ ബാധിച്ചതിനെ തുടർന്നാണ് സെസ്സാൻ മരണപ്പെട്ടത്.സെസ്സാന്റെ മരണശേഷം 1907ൽ സലോൺ ദെ ഒടോമനിൽ ( ) പ്രദർശിപ്പിച്ചു.ഈ ചിത്രങ്ങൾ അക്കാലത്തെ പാരീസിലെ ചിത്രകാരൻമാരെ വലിയ അളവിൽ സ്വാധീനിച്ചു.സെസ്സാന്റെ വസ്തുക്കളുടെ ജ്യാമിതീയ രൂപങ്ങളിലൂടെയുള്ള ആഖ്യാനം ,പിക്കാസ്സോ,ബ്രേക്യു,ഗ്രിസ് തുടങ്ങിയവർക്ക് പ്രചോദനമായിട്ടുണ്ട്. .ക്യൂബിസത്തിന്റെ പ്രധാന വക്താവായ പിക്കാസോ അഭിപ്രായപ്പെട്ടത് സെസ്സാനാണ് ഞങ്ങളുടെയെല്ലാം പിതാവ് എന്നാണ് .
[[വർഗ്ഗം:ഫ്രഞ്ച് ചിത്രകാരന്മാർ]]
 
Line 79 ⟶ 83:
[[zh-min-nan:Paul Cézanne]]
[[zh-yue:保羅塞尚]]
{{വൃത്തിയാക്കേണ്ടവ}}{{അപൂർണ്ണം}}
"https://ml.wikipedia.org/wiki/പോൾ_സെസ്സാൻ" എന്ന താളിൽനിന്ന് ശേഖരിച്ചത്