"ജൈവവൈവിധ്യം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
No edit summary
വരി 1:
{{prettyurl|Biodiversity}}
{{ഒറ്റവരിലേഖനം|date=2010 ജൂലൈ}}
ഒരു പ്രത്യേക ചുറ്റളവിലുള്ള [[ആവാസ വ്യവസ്ഥ|ആവാസ വ്യവസ്ഥയിൽ]] എത്ര തരം [[ജീവിവർഗങ്ങൾ]] കാണപ്പെടുന്നു എന്നതാണ് '''ജൈവവൈവിധ്യം''' എന്നതു കൊണ്ട് അർത്ഥമാക്കുന്നത്. ഒരു പ്രത്യേക ഭൌമ-കാലാവസ്ഥാ വ്യവസ്ഥയിലേയോ ഭൂമിയിലെ ആകെയോ ജീവിജാലങ്ങളുടെ വൈവിദ്ധ്യവും ഇതുകൊണ്ട് അർത്ഥമാക്കപ്പെടുന്നുണ്ട്. സർവ്വ ജീവജാലങ്ങളും അടങ്ങിയതാണ് ജൈവവൈവിധ്യം. എല്ലാ ജീവജാലങ്ങളും,മണ്ണ്,പുഴ തുടങിയ അജീവീയ ഘടകങ്ങളും ഇതിൽ ഉൾപ്പെടുന്നു. ആവാസവ്യവസ്ഥയുടെ ആരോഗ്യക്ഷമതയുടെ അളവുകോലാണ് ജൈവവൈവിധ്യം. കൂടുതൽ ജൈവവൈവിധ്യമുണ്ടങ്കിൽ ആവാസവ്യവസ്ഥ കൂടുതൽ ആരോഗ്യമുള്ളതായി കണക്കാക്കപ്പെടുന്നു. കാലാവസ്ഥയുടെ ഭാഗവുംകൂടിയാണിത്. ധ്രുവപ്രദേശത്തേക്കാൾ സമശീതോഷ്ണമേഖലയിലാണ് കൂടുതൽ ജൈവവൈവിധ്യ സമ്പന്നതയുള്ളത്. ദ്രുതഗതിയിലുള്ള പാരിസ്ഥിതികമാറ്റം വംശനാശത്തിനും ജൈവവൈവിദ്ധ്യത്തിന്റെ ശോഷണത്തിനും കാരണമാകുന്നുണ്ട്. ഒരു കണക്ക് കാണിക്കുന്നത്, ഭൂമിയിൽ മുൻപുണ്ടായിരുന്ന ജൈവവൈവിദ്ധ്യത്തിന്റെ ഒരു ശതമാനം മാത്രമേ ഇപ്പോൾ നിലനിൽക്കുന്നുള്ളൂ എന്നതാണ്. <ref>{{cite journal | author=Raup, D. M. | year=1994 | title=The role of extinction in evolution | journal=Proceedings of the National Academy of Sciences | volume = 91 | pages = 6758–6763}}</ref> ഭൂമിയിൽ ജീവൻ തുടങ്ങിയതുമുതൽ അഞ്ച് വലിയ വംശനാശവും ഏഴ് ചെറിയ വംശനാശവും ജൈവവൈധ്യത്തിൽ പെട്ടെന്നുള്ള ഇടിവിനു കാരണമായിട്ടുണ്ട്.
 
ഭൂമിയിലെ വ്യത്യസ്ത ജീവജാലങ്ങളും അവ രൂപം നൽകുന്ന പ്രകൃതിയുടെ ക്രമവുമാണ് ജൈവവൈവിദ്ധ്യം. ഇന്നു കാണുന്ന ജൈവവൈവിദ്ധ്യം. കോടാനുകോടി വർഷങ്ങളിലൂടെ സംഭവിച്ച പ്രകൃതി പ്രതിഭാസങ്ങളുടെയും മനുഷ്യന്റെ ഇടപെടലിന്റെയും ഭാഗമാണ്. മനുഷ്യൻ ഉൾപ്പെടുന്ന ജീവന്റെ ശൃംഖലെയെ ജൈവവൈവിദ്ധ്യമാണ് രൂപപ്പെടുത്തുന്നത്. മനുഷ്യനും സസ്യ-ജന്തുജാലങ്ങളും സൂഷ്മജീവികളുമൊക്കെ അടങ്ങുന്നതാണ് ഈ ശൃംഖല. ഏതാണ്ട് 1.75 ദശലക്ഷം ജീവികളെ ഇതുവരെയായി തിരിച്ചറിഞ്ഞിട്ടുണ്ട്. എന്നാൽ ഇതിന്റെ പതിന്മടങ്ങ് ജീവികളെ ഇനിയും തിരിച്ചറിയാനുണ്ട് എന്ന് ശാസ്ത്രജ്ഞർ പറയുന്നു. പ്രകൃതിയിലെ സമ്പന്നമായ വൈവിദ്ധ്യങ്ങളുടെ ഭാഗം മാത്രമാണ് മനുഷ്യൻ.വൻ മരങ്ങൾ മുതൽ സൂഷ്മ ജീവികൾ വരെയുള്ള വൈവിദ്ധ്യത്തിൽ ഒന്നു മാത്രമാണ് മനുഷ്യൻ. മനുഷ്യനടക്കമുള്ള ജീവജാലങ്ങളുടെ നിലനില്പ് ഈ ജൈവവൈവിദ്ധ്യത്തെ ആശ്രയിച്ചിരിക്കുന്നു. ജൈവവൈവിദ്ധ്യത്തിലെ ഇടക്കുള്ള കണ്ണികളുടെ പ്രാധാന്യം പോലും മനുഷ്യന് ഇല്ലായെന്ന് വാദിക്കുന്നവരുണ്ട്. മനുഷ്യൻ ഇല്ലാതായാൽ ആവാസവ്യവസ്ഥയ്ക്ക് കാര്യമായ പരിക്കുകളൊന്നും വരില്ലായെന്നും അവർ മനസ്സിലാക്കി തുടങ്ങി.
 
ഭൂമിയിൽ ജീവൻ തുടങ്ങിയതുമുതൽ അഞ്ച് വലിയ വംശനാശവും ഏഴ് ചെറിയ വംശനാശവും ജൈവവൈധ്യത്തിൽ പെട്ടെന്നുള്ള ഇടിവിനു കാരണമായിട്ടുണ്ട്.
<references/>
 
"https://ml.wikipedia.org/wiki/ജൈവവൈവിധ്യം" എന്ന താളിൽനിന്ന് ശേഖരിച്ചത്