"തടാകം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
വരി 25:
[[File:Lake Tahoe NV.jpg|thumb|150px|right|ടാഹോ തടാകം]]
[[File:Caspian Sea from orbit.jpg|thumb|150px|right|കസ്പിയൻ കടൽ]]
[[File:Lake urmia, salt crystals.jpg|thumb|150px|right|ഉർമിയ ലേക്ക്]]
ചുണ്ണാമ്പുകൽ പ്രദേശങ്ങളിൽ മഴവെള്ളത്തിന്റെ പ്രവർത്തന ഫലമായി രൂപംകൊള്ളുന്ന നതമധ്യതടങ്ങളുടെ (Depressions/Sink)<ref>[http://www.thefreedictionary.com/natural+depression നതമധ്യതടാകം]</ref> അടിത്തട്ടിൽ കളിമണ്ണടിയുകയും കാലക്രമേണ ഇവയിൽ ജലം കെട്ടിനില്ക്കുകയും ചെയ്യുന്നതിന്റെ ഫലമായി തടാകങ്ങൾ രൂപംകൊള്ളാം. യുഗോസ്ലോവിയയിലെ കാർസ്റ്റ് (Karst)<ref>[http://geography.about.com/od/physicalgeography/a/karst.htm കാർസ്റ്റ്]</ref> ഭൂപ്രദേശത്തെ പല തടാകങ്ങളും ഇങ്ങനെ രൂപം കൊണ്ടവയാണ്. കാറ്റിന്റെ അപരദനം മൂലവും ചിലപ്പോൾ തടാകങ്ങൾ രൂപം കൊള്ളാറുണ്ട്. മരുപ്രദേശങ്ങളിൽ ആഞ്ഞടിക്കുന്ന കാറ്റ് ഉപരിതല മണ്ണ് ചൂഴ്ന്നെടുക്കുന്നതിലൂടെ രൂപം പ്രാപിക്കുന്ന ഗർത്തങ്ങൾ ആ പ്രദേശത്തെ ജലപീഠിക(Water table)യുമായി<ref>[http://www.agwt.org/info/pdfs/watertable.pdf ജലപീഠിക]</ref> സന്ധിക്കുമ്പോഴാണ് ഇത്തരം തടാകങ്ങൾ രൂപംകൊള്ളുന്നത്. ഇവ മിക്കപ്പോഴും ആഴം കുറഞ്ഞ ലവണ തടാകങ്ങളോ ചതുപ്പു നിലങ്ങളോ ആയാണ് കാണപ്പെടുന്നത്. ഈജിപ്തിലെ ഖ്വത്തറ (Quattara) <ref>[http://www.planetware.com/egypt/qattara-depression-egy-nwr-qat.htm ഈജിപ്റ്റിലെ ഖ്വത്തറ]</ref>നതമധ്യതടത്തിൽ ഇത്തരം തടാകങ്ങൾ ധാരാളമുണ്ട്.
 
Line 41 ⟶ 42:
 
===ശുദ്ധജല തടാകങ്ങൾ ===
[[File:Arizona-sunset.jpg|thumb|150px|right|അരിസോണ കൃത്രിമതടാകം]]
 
[[File:DirkvdM irazu 4.jpg|thumb|150px|right|ക്രേറ്റർ തടാകം]]
ഏകദേശം 8,25,000 ച.കി.മീ. വിസ്തൃതിയിലുള്ള ശുദ്ധജലതടാകങ്ങളുടെ മൊത്തം വ്യാപ്തം 1,25,000 ഘന കി.മീ. ആയി കണക്കാക്കപ്പെട്ടിരിക്കുന്നു. ഭൗമോപരിതലത്തിലെ മൊത്തം ശുദ്ധജലത്തിന്റെ 70 ശ.മാ.ഉം ഈ തടാകങ്ങളാണ് ഉൾക്കൊള്ളുന്നത്. [[മഴ]] [[വെള്ളം]], നീർച്ചാലുകൾ, തോടുകൾ, നദികൾ എന്നിവയാണ് ഇവയുടെ പ്രധാന ജലസ്രോതസ്സുകൾ. ബാഷ്പീകരണം, പുറത്തേ ക്കുള്ള നീരൊഴുക്ക് എന്നിവയിലൂടെ നഷ്ടമാകുന്ന ജലപരിമാണത്തിന് തുല്യമോ അതിൽ കൂടുതലോ അളവിൽ ശുദ്ധജലം ഈ ജലസ്രോതസ്സുകൾ മുഖേന തടാകത്തിലെത്തുന്നു. നന്നേ കുറഞ്ഞ ലവണാംശമാണ് ശുദ്ധജല തടാകങ്ങളുടെ മുഖ്യ സവിശേഷത.
 
Line 53 ⟶ 55:
 
==തടാകങ്ങളുടെ പ്രാധാന്യം==
[[File:Lakesalaskarange.JPG|thumb|150px|right|കേറ്റിൽ തടാകം]]
 
[[File:LakeBadwater.JPG|thumb|150px|right|ബാഡ്‌വാട്ടർ തടാകം]]
[[File:Lake mapourika NZ.jpeg|thumb|150px|right|മാപുരിക തടാകം ന്യൂസിലൻഡ്]]
പ്രധാന [[പ്രകൃതി]] സമ്പത്തുകളിലൊന്നാണ് തടാകങ്ങൾ. [[മനുഷ്യൻ|മനുഷ്യനും]] മറ്റു ജീവജാലങ്ങളും ഇവയെ പലവിധത്തിൽ ആശ്രയിക്കുന്നു. വൻ തടാകങ്ങൾ അവയ്ക്കു ചുറ്റും വസിക്കുന്ന ജനങ്ങളുടെ ജീവിതരീതിയെ നിർണായകമാംവിധം സ്വാധീനിക്കുന്നുണ്ട്. വൈവിധ്യമാർന്ന ജൈവസമ്പത്തിന്റെ കലവറയാണ് തടാകങ്ങൾ. വിവിധയിനം ജല സസ്യങ്ങളുടേയും [[മത്സ്യം|മത്സ്യങ്ങളുടേയും]] ആവാസകേന്ദ്രമായ തടാക പരിസ്ഥിതിയിൽ [[താറാവ്]], [[വാത്ത]], [[അരയന്നം]], [[ഫ്ളമിങ്ഗോ]], [[കൊറ്റി]] തുടങ്ങിയ [[പക്ഷി|പക്ഷികളുടെ]] ബാഹുല്യം കാണാം. തടാകപ്രദേശത്തെ കാലാവസ്ഥയെ നിർണയിക്കുന്നതിലും തടാകങ്ങൾക്ക് സുപ്രധാന പങ്കുണ്ട്. കരയെ അപേക്ഷിച്ച് തടാകജലം സാവധാനം ചൂടാവുകയും തണുക്കുകയും ചെയ്യുന്നതിനാൽ വൻ തടാകങ്ങളുടെ സമീപ പ്രദേശങ്ങളിൽ വേനലിൽ ഉഷ്ണം കുറഞ്ഞും ശൈത്യകാലത്ത് തണപ്പു കുറഞ്ഞും അനുഭവപ്പെടുന്നു. പഞ്ചമഹാതടാകങ്ങൾ പോലുള്ള വലിയ തടാകങ്ങളുടെ തടപ്രദേശങ്ങളിലാണ് ഇത് വ്യക്തമായി അനുഭവപ്പെടുന്നത്.
 
Line 61 ⟶ 65:
 
==തടാകങ്ങളുടെ തിരോധാനം==
[[File:Yaylyu.JPG|thumb|250px|right|ടെലിട്സ്കോയ് തടാകം സൈബീരിയ]]
 
ഭൂവിജ്ഞാനീയ സമയ ക്രമത്തിന്റെ അടിസ്ഥാനത്തിൽ പരിശോധിച്ചാൽ മിക്ക തടാകങ്ങളുടെയും നിലനില്പ് കുറഞ്ഞ കാലയളവിലേക്കു മാത്രമാ ണെന്ന് അനുമാനിക്കേണ്ടിവരുന്നു. തടാകങ്ങളുടെ സംഭരണശേഷി, ജലത്തിന്റെ നിർഗമന-ബഹിർഗമന തോത് എന്നിവയാണ് ഇവയുടെ ആയുസ്സിനെ നിർണയിക്കുന്ന മുഖ്യഘടകങ്ങൾ. കാലം ചെല്ലുന്തോറും വലുപ്പം കുറയുക എന്നത് മിക്ക തടാകങ്ങളുടേ യും സവിശേഷതയാണ്. ഇപ്പോഴുള്ള പല തടാകങ്ങളും ഭാവിയിൽ ഭൂമുഖത്തുനിന്നുതന്നെ അപ്രത്യക്ഷമായെന്നുവരാം. ചില തടാകങ്ങളുടെ വലുപ്പം ഋതുഭേദങ്ങൾക്കനുസൃതമായി വ്യത്യാസപ്പെടുന്നുണ്ട്. മരുപ്രദേശങ്ങളിൽ സ്ഥിതിചെയ്യുന്ന തടാകങ്ങളിലാണ് പ്രകടമായി ഈ വലുപ്പ വ്യത്യാസം കാണപ്പെടുന്നത്. ഉദാ. ഛാഡ് തടാകം.
 
"https://ml.wikipedia.org/wiki/തടാകം" എന്ന താളിൽനിന്ന് ശേഖരിച്ചത്