"തടാകം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
No edit summary
വരി 33:
[[ഭൂചലനം|ഭൂചലനങ്ങൾ]]‍, [[അഗ്നിപർവതനം]] എന്നിവയും ചിലപ്പോൾ തടാകങ്ങളുടെ രൂപീകരണത്തിനു നിദാനമാകാറുണ്ട്. [[ഭ്രംശതാഴ്വര]] കളിലാണ് ഇവയിൽ ഭൂരിഭാഗവും സ്ഥിതിചെയ്യുന്നത്. ലോകത്തിലെ ഏറ്റവും ആഴം കൂടിയ [[ബേക്കൽ തടാകം]], പൂർവ-ആഫ്രിക്കൻ ഭ്രംശ താഴ്വരയിലെ തങ്കനീക്കാ, ന്യാസ, ഈ ഭ്രംശരേഖയുടെ തുടർച്ചയിലുള്ള [[ചാവുകടൽ]] തുടങ്ങിയവ ഭൂചലനങ്ങളുടെ ഫല മായി രൂപംകൊണ്ട തടാകങ്ങളാണ്. നിർജീവമോ ദീർഘസുഷുപ്തിയിലാണ്ടതോ ആയ അഗ്നിപർവതമുഖങ്ങളും (crater)<ref>[http://oe.oregonexplorer.info/craterlake/facts.html ക്രേറ്റർ തടാകം]</ref> ചില പ്പോൾ തടാകങ്ങളായി രൂപാന്തരപ്പെടാം. ഓറിഗോണിലെ ക്രേറ്റർ തടാകം ഇത്തരത്തിൽ രൂപംകൊണ്ടവയ്ക്ക് ഉദാഹരണമാണ്. ഭൗമോപരിതലത്തിൽ ഉല്ക്കാ നിപാതത്തിലൂടെ രൂപംകൊള്ളുന്ന ഗർത്തങ്ങളും തടാകങ്ങളുടെ രൂപീകരണത്തിന് നിദാനമായിട്ടുണ്ട്. ഉദാ. ഘാനയിലെ ബോസുംത്വി (Bosumtuvi). വരണ്ട പ്രദേശങ്ങളിലെ താത്കാലിക തടാകങ്ങൾ പ്ലാ‌യ എന്നറിയപ്പെടുന്നു.<ref>[http://www.tpwd.state.tx.us/landwater/land/habitats/high_plains/wetlands/playa.phtml പ്ലായ തടാകം]</ref> പൊതുവേ വരണ്ടുകിടക്കുന്ന ഇവയിൽ അപൂർവമായി മാത്രമേ വെള്ളം നിറയാറുള്ളൂ. [[ആസ്ട്രേലിയ|ആസ്ടേലിയയിലെ]] ഐർ (Eyre), ഫ്രോം (Frome), ടോറൻസ് എന്നിവ പ്ളായ തടാകങ്ങളാണ്.
 
നദീഗതിക്ക് പ്രതിബന്ധം സൃഷ്ടിച്ചാണ് പൊതുവേ കൃത്രിമ തടാകങ്ങൾ നിർമിക്കുന്നത്.<ref>[http://www.ndtv.com/news/india/jk-to-get-its-first-artificial-lake-by-2012-21070.php കൃത്രിമ തടാകങ്ങൾ]</ref> [[ജലസേചനം]], [[കുടിവെള്ളം|കുടിവെള്ളസംഭരണം]], ഊർജോത്പാദനം തുടങ്ങിയവയാണ് ഇത്തരം തടാകങ്ങളുടെ മുഖ്യലക്ഷ്യങ്ങൾ. ഭൂമുഖത്തെ മിക്കവാറും എല്ലാ പ്രധാന [[നദി|നദികളിലും]] കൃത്രിമ ജലസംഭരണികൾ നിർമിക്കപ്പെട്ടിട്ടുണ്ട്.
 
==വർഗീകരണം==
വരി 49:
 
==ലോകത്തിലെ പ്രധാന തടാകങ്ങൾ==
[[File:Keralabackducks (75).JPG|thumb|150px|right|ശാസ്താംകോട്ട കയൽ]]
 
തെ.കി.യൂറോപ്പിനും ഏഷ്യയ്ക്കും മധ്യേ സ്ഥിതിചെയ്യുന്ന കാസ്പിയൻ കടലാണ് ഭൂമുഖത്തെ ഏറ്റവും വലിയ തടാകം. സുമാർ 4,38,000 ച.കി.മീ. വിസ്തൃതിയിൽ വ്യാപിച്ചുകിടക്കുന്ന ഈ തടാകം സമുദ്രനിരപ്പിൽ നിന്ന് സുമാർ 26 മീ. താഴെയായാണ് സ്ഥിതിചെയ്യുന്നത്. റഷ്യൻ ഫെഡറേഷനിൽ ഉൾപ്പെട്ട തെക്കൻ സൈബീരിയ പ്രദേശത്ത് സ്ഥിതി ചെയ്യുന്ന ബേക്കൽ ആണ് ഏറ്റവും ആഴമേറിയ തടാകം. സു. 1,620 മീ. പരമാവധി ആഴം ഇതിനുണ്ട്. പെറുവിനും പടിഞ്ഞാറൻ ബൊളീവിയയ്ക്കും മധ്യേ സമുദ്രനിരപ്പിൽ നിന്ന് സുമാർ 3,800 മീ. ഉയരത്തിൽ രൂപംകൊണ്ടിട്ടുള്ള [[ടിറ്റിക്കാക്ക]] [[ലോകം|ലോകത്തിൽ]] ഏറ്റവും ഉയരത്തിൽ സ്ഥിതിചെയ്യുന്ന തടാകമാണ്.<ref>[http://gosouthamerica.about.com/cs/bolandes/a/LakeTiticaca.htm ടിറ്റിക്കാക്ക തടാകം]</ref> സമുദ്രനിരപ്പിൽ നിന്ന് സു. 394 മീ. താഴെ സ്ഥിതിചെയ്യുന്ന ചാവുകടലാണ് ഭൂമുഖത്ത് ഏറ്റവും താഴെയായി രൂപംകൊണ്ടിട്ടുള്ള തടാകം. ഗലീലി കടൽ, വടക്കേ അമേരിക്കയിലെ പഞ്ചമഹാതടാകങ്ങൾ, റഷ്യയിലെ ആറാൾ കടൽ, ആഫ്രിക്കയിലെ വിക്റ്റോറിയ, തങ്കനീക്കാ, മാലാവി, ഛാഡ്, ആസ്റ്റ്രേലിയയിലെ ഐർ എന്നിവ ലോകത്തിലെ ചില പ്രധാന തടാകങ്ങളിൽപ്പെടുന്നു. [[കാശ്മീർ|കാശ്മീരിലെ]] ദാൽ (ഡാൽ),<ref>[http://www.kashmir-tourism.net/kashmir/dal-lake-kashmir.html കാഷ്മീരിലെ ഡാൽ ലേക്ക്]</ref> വൂളാർ തുടങ്ങിയ തടാകങ്ങൾ, കുമായൂൺ കുന്നുകളിലെ [[നൈനിതാൽ]],<ref>[http://www.euttaranchal.com/tourism/nainital.php നൈനിറ്റാൾ</ref> ഭീംതാൽ, സിക്കിമിലെ യാംദ്രോക്സൊ, ചാംതെദോങ് എന്നി വയാണ് ഇന്ത്യൻ ഉപഭൂഖണ്ഡത്തിലെ താരതമ്യേന വലുപ്പമേറിയ തടാകങ്ങൾ. പുരാണ പ്രാധാന്യമുള്ള [[മാനസസരസ്]] ദക്ഷിണ- പശ്ചിമ തിബത്തിൽ സമുദ്രനിരപ്പിൽ നിന്ന് 4,500 മീ. ഉയരത്തി ലാണ് സ്ഥിതിചെയ്യുന്നത്. [[സത്ലജ്]], [[ബഹ്മപുത്ര]] എന്നീ പ്രധാന നദികളുടെ ഉദ്ഭവസ്ഥാനം കൂടിയായ ഈ തടാകത്തിന് സു. 520 ച.കി.മീ. വിസ്തൃതിയുണ്ട്. [[രാജസ്ഥാൻ|രാജസ്ഥാനിലെ]] സാംഭാർ, [[ഒറീസ|ഒറീസ്സയിലെ]] [[ചിൽകാ]], നെല്ലൂരിലെ പുലിക്കാട്, ഡെക്കാൺ പ്രദേശത്തെ ലോണാർ എന്നിവയേയും പ്രധാന തടാകങ്ങളുടെ കൂട്ടത്തിൽ പ്പെടുത്താം. ദക്ഷിണേന്ത്യയിൽ പൊതുവേ തടാകങ്ങളുടെ എണ്ണം വളരെ കുറവാണ്. [[കേരളം|കേരളത്തിന്റെ]] തീരമേഖലയിലെ വിസ്തൃത ജലാശയങ്ങളെ പൊതുവേ കായലുകളെന്നാണ് വിളിക്കുന്നതെങ്കിലും ചിലപ്പോൾ ഇവയെ തടാകങ്ങളെന്നും വിശേഷിപ്പിക്കാറുണ്ട്. [[ശാസ്താംകോട്ട]] [[കായൽ]],<ref>[http://www.travlang.com/blog/sasthamkotta-lake-come-close-to-the-natural-beauty/ ശാസ്താംകോട്ട കായൽ]</ref> വെള്ളായണി കായൽ, പൂക്കോട്ട് കായൽ എന്നിവ കേരളത്തിലെ ശുദ്ധജലതടാകങ്ങളാണ്.
 
==തടാകങ്ങളുടെ പ്രാധാന്യം==
വരി 80:
* [http://www.flickr.com/photos/refrozenseabass/2704797922/ റിബൺ തടാകം]
* [http://vulcan.wr.usgs.gov/Volcanoes/CraterLake/Locale/framework.html ക്രേറ്റർ തടാകം]
* [http://www.fotosearch.com/photos-images/artificial-lake.html കൃത്രിമ തടകം ചിത്രങ്ങൾ]
* [http://www.laketiticaca.org/ ടിറ്റിക്കാക്ക തടാകം]
 
==വീഡിയോ==
 
* [http://www.youtube.com/watch?v=HWL2YKHmYNs പ്ലീറ്റ് വീസ് തടാകം]
* [http://www.youtube.com/watch?v=iRg3mXWjKnE&feature=related ഡാൽ ലേക്ക് കാഷ്മീർ]
* [http://www.youtube.com/watch?v=nUJGY6wbllQ നൈനിറ്റാൾ]
* [http://www.youtube.com/watch?v=lVSI1RXbIg4 ശാസ്താംകോട്ട കായൽ]
 
{{സർവ്വവിജ്ഞാനകോശം}}
"https://ml.wikipedia.org/wiki/തടാകം" എന്ന താളിൽനിന്ന് ശേഖരിച്ചത്