"തടാകം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 48:
==ലോകത്തിലെ പ്രധാന തടാകങ്ങൾ==
 
തെ.കി.യൂറോപ്പിനും ഏഷ്യയ്ക്കും മധ്യേ സ്ഥിതിചെയ്യുന്ന കാസ്പിയൻ കടലാണ് ഭൂമുഖത്തെ ഏറ്റവും വലിയ തടാകം. സുമാർ 4,38,000 ച.കി.മീ. വിസ്തൃതിയിൽ വ്യാപിച്ചുകിടക്കുന്ന ഈ തടാകം സമുദ്രനിരപ്പിൽ നിന്ന് സുമാർ 26 മീ. താഴെയായാണ് സ്ഥിതിചെയ്യുന്നത്. റഷ്യൻ ഫെഡറേഷനിൽ ഉൾപ്പെട്ട തെക്കൻ സൈബീരിയ പ്രദേശത്ത് സ്ഥിതി ചെയ്യുന്ന ബേക്കൽ ആണ് ഏറ്റവും ആഴമേറിയ തടാകം. സു. 1,620 മീ. പരമാവധി ആഴം ഇതിനുണ്ട്. പെറുവിനും പടിഞ്ഞാറൻ ബൊളീവിയയ്ക്കും മധ്യേ സമുദ്രനിരപ്പിൽ നിന്ന് സുമാർ 3,800 മീ. ഉയരത്തിൽ രൂപംകൊണ്ടിട്ടുള്ള [[ടിറ്റിക്കാക്ക]] [[ലോകം|ലോകത്തിൽ]] ഏറ്റവും ഉയരത്തിൽ സ്ഥിതിചെയ്യുന്ന തടാകമാണ്. സമുദ്രനിരപ്പിൽ നിന്ന് സു. 394 മീ. താഴെ സ്ഥിതിചെയ്യുന്ന ചാവുകടലാണ് ഭൂമുഖത്ത് ഏറ്റവും താഴെയായി രൂപംകൊണ്ടിട്ടുള്ള തടാകം. ഗലീലി കടൽ, വടക്കേ അമേരിക്കയിലെ പഞ്ചമഹാതടാകങ്ങൾ, റഷ്യയിലെ ആറാൾ കടൽ, ആഫ്രിക്കയിലെ വിക്റ്റോറിയ, തങ്കനീക്കാ, മാലാവി, ഛാഡ്, ആസ്റ്റ്രേലിയയിലെ ഐർ എന്നിവ ലോകത്തിലെ ചില പ്രധാന തടാകങ്ങളിൽപ്പെടുന്നു. [[കാശ്മീർ|കാശ്മീരിലെ]] ദാൽ (ഡാൽ), വൂളാർ തുടങ്ങിയ തടാകങ്ങൾ, കുമായൂൺ കുന്നുകളിലെ [[നൈനിതാൽ]], ഭീംതാൽ, സിക്കിമിലെ യാംദ്രോക്സൊ, ചാംതെദോങ് എന്നി വയാണ് ഇന്ത്യൻ ഉപഭൂഖണ്ഡത്തിലെ താരതമ്യേന വലുപ്പമേറിയ തടാകങ്ങൾ. പുരാണ പ്രാധാന്യമുള്ള [[മാനസസരസ്]] ദക്ഷിണ- പശ്ചിമ തിബത്തിൽ സമുദ്രനിരപ്പിൽ നിന്ന് 4,500 മീ. ഉയരത്തി ലാണ് സ്ഥിതിചെയ്യുന്നത്. [[സത്ലജ്]], [[ബഹ്മപുത്ര]] എന്നീ പ്രധാന നദികളുടെ ഉദ്ഭവസ്ഥാനം കൂടിയായ ഈ തടാകത്തിന് സു. 520 ച.കി.മീ. വിസ്തൃതിയുണ്ട്. [[രാജസ്ഥാൻ|രാജസ്ഥാനിലെ]] സാംഭാർ, [[ഒറീസ|ഒറീസ്സയിലെ]] [[ചിൽകാ]], നെല്ലൂരിലെ പുലിക്കാട്, ഡെക്കാൺ പ്രദേശത്തെ ലോണാർ എന്നിവയേയും പ്രധാന തടാകങ്ങളുടെ കൂട്ടത്തിൽ പ്പെടുത്താം. ദക്ഷിണേന്ത്യയിൽ പൊതുവേ തടാകങ്ങളുടെ എണ്ണം വളരെ കുറവാണ്. [[കേരളം|കേരളത്തിന്റെ]] തീരമേഖലയിലെ വിസ്തൃത ജലാശയങ്ങളെ പൊതുവേ കായലുകളെന്നാണ് വിളിക്കുന്നതെങ്കിലും ചിലപ്പോൾ ഇവയെ തടാകങ്ങളെന്നും വിശേഷിപ്പിക്കാറുണ്ട്. [[ശാസ്താംകോട്ട]] [[കായൽ]], വെള്ളായണി കായൽ, പൂക്കോട്ട് കായൽ എന്നിവ കേരളത്തിലെ ശുദ്ധജലതടാകങ്ങളാണ്.
 
==തടാകങ്ങളുടെ പ്രാധാന്യം==
 
പ്രധാന [[പ്രകൃതി]] സമ്പത്തുകളിലൊന്നാണ് തടാകങ്ങൾ. [[മനുഷ്യൻ|മനുഷ്യനും]] മറ്റു ജീവജാലങ്ങളും ഇവയെ പലവിധത്തിൽ ആശ്രയിക്കുന്നു. വൻ തടാകങ്ങൾ അവയ്ക്കു ചുറ്റും വസിക്കുന്ന ജനങ്ങളുടെ ജീവിതരീതിയെ നിർണായകമാംവിധം സ്വാധീനിക്കുന്നുണ്ട്. വൈവിധ്യമാർന്ന ജൈവസമ്പത്തിന്റെ കലവറയാണ് തടാകങ്ങൾ. വിവിധയിനം ജല സസ്യങ്ങളുടേയും [[മത്സ്യം|മത്സ്യങ്ങളുടേയും]] ആവാസകേന്ദ്രമായ തടാക പരിസ്ഥിതിയിൽ [[താറാവ്]], [[വാത്ത]], [[അരയന്നം]], [[ഫ്ളമിങ്ഗോ]], [[കൊറ്റി]] തുടങ്ങിയ [[പക്ഷി|പക്ഷികളുടെ]] ബാഹുല്യം കാണാം. തടാകപ്രദേശത്തെ കാലാവസ്ഥയെ നിർണയിക്കുന്നതിലും തടാകങ്ങൾക്ക് സുപ്രധാന പങ്കുണ്ട്. കരയെ അപേക്ഷിച്ച് തടാകജലം സാവധാനം ചൂടാവുകയും തണുക്കുകയും ചെയ്യുന്നതിനാൽ വൻ തടാകങ്ങളുടെ സമീപ പ്രദേശങ്ങളിൽ വേനലിൽ ഉഷ്ണം കുറഞ്ഞും ശൈത്യകാലത്ത് തണപ്പു കുറഞ്ഞും അനുഭവപ്പെടുന്നു. പഞ്ചമഹാതടാകങ്ങൾ പോലുള്ള വലിയ തടാകങ്ങളുടെ തടപ്രദേശങ്ങളിലാണ് ഇത് വ്യക്തമായി അനുഭവപ്പെടുന്നത്.
 
ഭൂമിശാസ്ത്രപരമായ സ്ഥാനം, ആഴം എന്നിവ തടാകജലത്തിന്റെ താപനില നിർണയിക്കുന്നതിൽ സുപ്രധാന പങ്കുവഹിക്കുന്നു. ഉഷ്ണമേഖലാ പ്രദേശങ്ങളിലെ തടാകങ്ങളെ അപേക്ഷിച്ച് ശീതോഷ്ണ കാലാവസ്ഥാമേഖലകളിലെ തടാകങ്ങളിലാണ് ഋതുഭേദങ്ങൾക്കനുസൃതമായ താപവ്യതിയാനം പ്രകടമാകുന്നത്.
 
ഏറ്റവും ചെലവു കുറഞ്ഞ [[ജലഗതാഗതം|ജലഗതാഗത]] മാർഗങ്ങൾ കൂടിയാണ് തടാകങ്ങൾ. ലോകത്തെ പ്രധാന ജലപാതകളെല്ലാംതന്നെ തടാകങ്ങളിലൂടെയാണ് കടന്നുപോകുന്നത്. മുമ്പ് യു.എസ്. പര്യവേക്ഷകർ നദികളേയും തടാകങ്ങളേയും വാണിജ്യപാതകളായി ഉപയോഗിച്ചിരുന്നു. ഇന്നും ജല ഗതാഗതമേഖലയിൽ വടക്കേ അമേരിക്കയിലെ പഞ്ചമഹാതടാകങ്ങൾക്ക് പ്രധാന സ്ഥാനമാണുള്ളത്. ശുദ്ധജലത്തിന്റെ പ്രധാന ഉറവിടങ്ങളാണ് ശുദ്ധജല തടാകങ്ങൾ. കാർഷിക മേഖലയെ പരിപോഷിപ്പിക്കുന്നതിലും തടാകങ്ങൾക്ക് ശ്രദ്ധേയമായ സ്ഥാനമുണ്ട്. ജലസേചനാവശ്യങ്ങൾക്ക് തടാകജലം ഉപയുക്തമാക്കുന്നതിലൂടെയാണിത്. തടാകത്തിലെ മത്സ്യബന്ധനം തടാകതീരത്തും സമീപത്തും വസിക്കുന്നവരുടെ മുഖ്യ ഉപജീവനമാർഗമാണ്. വാണിജ്യപ്രാധാന്യമുള്ള പല ധാതുക്കളുടേയും കലവറകളെന്നും തടാകങ്ങളെ വിശേഷിപ്പിക്കാം. ലോകത്തിലെ പല തടാകങ്ങളിലും വൻ ഊർജോത്പാദന പദ്ധതികൾ പ്രവർത്തിക്കുന്നുണ്ട്. ഒഴിവുകാല-വിനോദസഞ്ചാര കേന്ദ്രങ്ങളെന്ന നിലയിലും തടാകങ്ങൾ പ്രാധാന്യമർഹിക്കുന്നു. നൌകായാത്രകൾ, നീന്തൽ, വാട്ടർ സ്കീയിങ്, ഐസ് സ്കേറ്റിങ് തുടങ്ങിയ പല കായിക-വിനോദങ്ങളും തടാകങ്ങളിൽ സംഘടിപ്പിക്കാറുണ്ട്.
 
==തടാകങ്ങളുടെ തിരോധാനം==
 
ഭൂവിജ്ഞാനീയ സമയ ക്രമത്തിന്റെ അടിസ്ഥാനത്തിൽ പരിശോധിച്ചാൽ മിക്ക തടാകങ്ങളുടെയും നിലനില്പ് കുറഞ്ഞ കാലയളവിലേക്കു മാത്രമാ ണെന്ന് അനുമാനിക്കേണ്ടിവരുന്നു. തടാകങ്ങളുടെ സംഭരണശേഷി, ജലത്തിന്റെ നിർഗമന-ബഹിർഗമന തോത് എന്നിവയാണ് ഇവയുടെ ആയുസ്സിനെ നിർണയിക്കുന്ന മുഖ്യഘടകങ്ങൾ. കാലം ചെല്ലുന്തോറും വലുപ്പം കുറയുക എന്നത് മിക്ക തടാകങ്ങളുടേ യും സവിശേഷതയാണ്. ഇപ്പോഴുള്ള പല തടാകങ്ങളും ഭാവിയിൽ ഭൂമുഖത്തുനിന്നുതന്നെ അപ്രത്യക്ഷമായെന്നുവരാം. ചില തടാകങ്ങളുടെ വലുപ്പം ഋതുഭേദങ്ങൾക്കനുസൃതമായി വ്യത്യാസപ്പെടുന്നുണ്ട്. മരുപ്രദേശങ്ങളിൽ സ്ഥിതിചെയ്യുന്ന തടാകങ്ങളിലാണ് പ്രകടമായി ഈ വലുപ്പ വ്യത്യാസം കാണപ്പെടുന്നത്. ഉദാ. ഛാഡ് തടാകം.
 
അപരദനംമൂലം ജലാഗമനമാർഗങ്ങൾ അടഞ്ഞുണ്ടാകുന്ന തടനിമജ്ജനം, നിക്ഷേപിത അവസാദങ്ങളുടെ ആധിക്യം, വർധിച്ച തോതിലുള്ള ബാഷ്പീകരണം തുടങ്ങിയവ തടാകങ്ങൾ വറ്റിപ്പോകുന്നതിനുള്ള മുഖ്യകാരണങ്ങളായി ചൂണ്ടിക്കാണിക്കപ്പെടുന്നു. ജലപീഠിക താഴ്ന്നുപോകുന്നതാണ് തടാകങ്ങൾ അപ്രത്യ ക്ഷമാകുന്നതിന്റെ മറ്റൊരു പ്രധാന കാരണം. ബാഹ്യസ്രോതസ്സുക ളിൽ നിന്നുള്ള കളിമണ്ണ്, എക്കൽ എന്നിവയുടെ നിക്ഷേപം, തടാക ജലത്തിന്റെ അവസാദ-നിക്ഷേപണ പ്രക്രിയകൾ എന്നിവയും തടാകങ്ങളുടെ തിരോധാനത്തിനു വഴിതെളിക്കാറുണ്ട്. കാലാവസ്ഥാ വ്യതിയാനം, തടാകങ്ങളിലേക്കൊഴുകുന്ന നദികളുടെ ദിശയ്ക്കുണ്ടാകുന്ന വ്യതിയാനം, അഗ്നിപർവത സ്ഫോടനങ്ങൾ, ഭൂകമ്പം തുടങ്ങിയ ഭൗമപ്രക്രിയകളും തടാകങ്ങളുടെ തിരോധാനത്തിനു കാരണമാകാറുണ്ട്.
 
{{സർവ്വവിജ്ഞാനകോശം}}
"https://ml.wikipedia.org/wiki/തടാകം" എന്ന താളിൽനിന്ന് ശേഖരിച്ചത്