"തടാകം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
വരി 32:
 
നദീഗതിക്ക് പ്രതിബന്ധം സൃഷ്ടിച്ചാണ് പൊതുവേ കൃത്രിമ തടാകങ്ങൾ നിർമിക്കുന്നത്. [[ജലസേചനം]], [[കുടിവെള്ളം|കുടിവെള്ളസംഭരണം]], ഊർജോത്പാദനം തുടങ്ങിയവയാണ് ഇത്തരം തടാകങ്ങളുടെ മുഖ്യലക്ഷ്യങ്ങൾ. ഭൂമുഖത്തെ മിക്കവാറും എല്ലാ പ്രധാന [[നദി|നദികളിലും]] കൃത്രിമ ജലസംഭരണികൾ നിർമിക്കപ്പെട്ടിട്ടുണ്ട്.
 
==വർഗീകരണം==
തടാകങ്ങളെ പൊതുവേ രണ്ടായി വിഭജിക്കാം:
# ശുദ്ധജല തടാകങ്ങൾ
# ലവണ ജലതടാകങ്ങൾ
 
===ശുദ്ധജല തടാകങ്ങൾ ===
 
ഏകദേശം 8,25,000 ച.കി.മീ. വിസ്തൃതിയിലുള്ള ശുദ്ധജലതടാകങ്ങളുടെ മൊത്തം വ്യാപ്തം 1,25,000 ഘന കി.മീ. ആയി കണക്കാക്കപ്പെട്ടിരിക്കുന്നു. ഭൗമോപരിതലത്തിലെ മൊത്തം ശുദ്ധജലത്തിന്റെ 70 ശ.മാ.ഉം ഈ തടാകങ്ങളാണ് ഉൾക്കൊള്ളുന്നത്. [[മഴ]] [[വെള്ളം]], നീർച്ചാലുകൾ, തോടുകൾ, നദികൾ എന്നിവയാണ് ഇവയുടെ പ്രധാന ജലസ്രോതസ്സുകൾ. ബാഷ്പീകരണം, പുറത്തേ ക്കുള്ള നീരൊഴുക്ക് എന്നിവയിലൂടെ നഷ്ടമാകുന്ന ജലപരിമാണത്തിന് തുല്യമോ അതിൽ കൂടുതലോ അളവിൽ ശുദ്ധജലം ഈ ജലസ്രോതസ്സുകൾ മുഖേന തടാകത്തിലെത്തുന്നു. നന്നേ കുറഞ്ഞ ലവണാംശമാണ് ശുദ്ധജല തടാകങ്ങളുടെ മുഖ്യ സവിശേഷത.
 
===ലവണ ജലതടാകങ്ങൾ===
 
ലവണജലതടാകങ്ങൾക്ക് മൊത്തം 7,00,000 ച.കി.മീ. വിസ്തൃ തിയും 1,05,000 ഘന കി.മീ. വ്യാപ്തവും ഉള്ളതായി കണക്കാക്കപ്പെടുന്നു. ലവണ തടാകങ്ങളിലെ ജലത്തിന്റെ 75 ശ.മാ.-ഉം ഏറ്റവും വലിയ തടാകമായ കാസ്പിയൻ കടലാണ് ഉൾക്കൊള്ളുന്നത്. ലവണ തടാകങ്ങൾ പൊതുവേ വരണ്ട കാലാവസ്ഥാ പ്രദേശങ്ങളിൽ കൂടുതലായി കാണപ്പെടുന്നു. ബാഷ്പീകരണംമൂലം ജലത്തിന്റെ നല്ലൊരു ശ.മാ. നഷ്ടപ്പെടുന്നതിനാൽ മിക്കവാറും എല്ലാ ലവണ ജലതടാകങ്ങളുടേയും വലുപ്പം കാലക്രമേണ കുറയുന്നതായാണ് കാണുന്നത്. കടലിൽനിന്നു വേറിട്ട് തടാകങ്ങളായി രൂപാന്തരപ്പെട്ടതോ മുമ്പുണ്ടായിരുന്ന ശുദ്ധജല തടാകങ്ങളുടെ ഭാഗമോ ആയിരിക്കും ഇന്നത്തെ ലവണജല തടാകങ്ങൾ എന്നാണ് ഒരു വിഭാഗം ശാസ്ത്രജ്ഞരുടെ അഭിപ്രായം.
 
 
 
 
{{സർവ്വവിജ്ഞാനകോശം}}
"https://ml.wikipedia.org/wiki/തടാകം" എന്ന താളിൽനിന്ന് ശേഖരിച്ചത്