"തടാകം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) യന്ത്രം ചേർക്കുന്നു: pap:Lago (kurpa di awa)
No edit summary
വരി 3:
 
പ്രകൃതിദത്തമായ തടാകങ്ങൾക്കു പുറമേ [[മനുഷ്യൻ|മനുഷ്യനിർമ്മിത]] തടാകങ്ങളും ഉണ്ട്. ഇവ [[ജലവൈദ്യുതപദ്ധതി|ജലവൈദ്യുതപദ്ധതികൾക്കും]] വിനോദത്തിനും വാണിജ്യ, കാർഷിക ആവശ്യങ്ങൾക്കും ജലസേചനത്തിനും ഉപയോഗിക്കുന്നു.
 
അപവാഹ ശ്രേണിയിലെ ഒഴിച്ചുകൂടാനാകാത്ത കണ്ണികളാണ് തടാകങ്ങൾ. തടാകത്തിന്റെ [[ഇംഗ്ലീഷ്]] പരിഭാഷയായ ''ലേക്''എന്ന പദം ''ഗർത്തം'', ''പൊയ്ക''എന്നിങ്ങനെ അർഥങ്ങളുള്ള ''ലാകോസ്'' (Lakkos)എന്ന [[ഗ്രീസ്|ഗ്രീക്കുപദത്തിൽ]] നിന്ന് നിഷ്പന്നമായിട്ടുള്ളതാണ്. ഭൌമോപരിതലത്തിലെ മിക്ക പ്രദേശങ്ങളിലും ഉച്ചാ വചങ്ങളിലും തടാകങ്ങൾ കാണപ്പെടുന്നുണ്ട്.
 
തടാകങ്ങളെ സംബന്ധിക്കുന്ന ശാസ്ത്രീയ പഠനം തടാക വിജ്ഞാനീയം (limnology) എന്നറിയപ്പെടുന്നു. തടാകങ്ങളിലെ, പ്രത്യേകിച്ചും ശുദ്ധജലതടാകങ്ങളിലേയും ചെറു ജലാശയങ്ങളി ലേയും രാസ-ഭൗതിക-ജൈവ-കാലാവസ്ഥാ സവിശേഷതകളാണ് പ്രധാനമായും തടാകവിജ്ഞാനീയം പഠനവിധേയമാക്കുന്നത്.
 
വിശാലാർഥത്തിൽ ഭൗമോപരിതലത്തിലെ വിവിധയിനം ജലാശയങ്ങളെ സൂചിപ്പിക്കുവാൻ പൊതുവേ തടാകം എന്ന പദമുപയോഗിക്കാറുണ്ട്. വീതിയേറിയ [[നദി|നദീഭാഗങ്ങൾ]], [[തീരദേശം|തീരപ്രദേശത്തോടടുത്തു]] സ്ഥിതിചെയ്യുന്ന ജലാശയങ്ങൾ, കൃത്രിമ ജലാശയങ്ങൾ എന്നിവയെയും തടാകങ്ങളുടെ നിർവചന പരിധിയിൽ ഉൾപ്പെടുത്തി കാണുന്നു. എന്നാൽ ആഴവും വ്യാപ്തിയും കൂടിയ ചില തടാകങ്ങളെ [[കടൽ]] എന്നാണ് വിശേഷിപ്പിക്കുന്നത്. കാസ്പിയൻ കടല്, [[ചാവുകടൽ]], ഗലീലി കടൽ എന്നിവ ഉദാഹരണം. സമുദ്ര നിരപ്പിൽ നിന്ന് വളരെ ഉയരത്തിലും നന്നേ താഴെയും തടാകങ്ങൾ രൂപംകൊണ്ടിട്ടുണ്ട്. ടിറ്റിക്കാക്ക തടാകം സമുദ്രനിരപ്പിൽ നിന്ന് സു. 3,800 മീ. ഉയരത്തിൽ സ്ഥിതിചെയ്യുമ്പോൾ ചാവുകടൽ സു. 394 മീ. താഴെയായാണ് സ്ഥിതിചെയ്യുന്നത്.
 
==ഉദ്ഭവം==
 
ഉദ്ഭവത്തെ അടിസ്ഥാനമാക്കി തടാകങ്ങളെ മൂന്നായി തരംതിരിച്ചിരിക്കുന്നു;
# അപരദന പ്രക്രിയയുടെ ഫലമായി രൂപംകൊണ്ടവ,
# നിക്ഷേപണ പ്രക്രിയയുടെ ഫലമായി രൂപം കൊണ്ടവ,
# ഭൂചലന-അഗ്നിപർവത പ്രവർത്തനങ്ങളുടെ ഫലമായി രൂപംകൊണ്ടവ.
 
===അപരദന പ്രക്രിയ===
 
[[ഹിമനി|ഹിമാനികളുടെ]] അപരദനപ്രക്രിയയാണ് മിക്കവാറും വൻതടാകങ്ങളുടെ രൂപീകരണത്തിനു നിദാനം. ഭൂമുഖത്ത് ഏറ്റവും കൂടുതൽ തടാകങ്ങൾ കേന്ദ്രീകരിച്ചിരിക്കുന്നത് മുമ്പ് ഹിമാനികളാൽ ആവൃതമായ പ്രദേശങ്ങളിലാണ്. വടക്കേ [[ഏഷ്യ]], വടക്കു പടിഞ്ഞാറൻ [[യൂറോപ്പ്]], വടക്കേ [[അമേരിക്ക]] എന്നിവിടങ്ങളിലെ ഒട്ടുമിക്ക തടാകങ്ങളും ഹിമാനീയ പ്രക്രിയമൂലം രൂപംകൊണ്ടവയാണ്. പഞ്ച മഹാതടാകങ്ങൾ (സുപീരിയർ, മിഷിഗൺ, ഹൂറൺ, ഈറി, ഒൺടറീയോ), കാനഡയിലെ ഗ്രേറ്റ് ബെയർ എന്നിവ ഇക്കൂട്ടത്തിൽപ്പെടുന്നു. ഹിമാനീയ അപരദനത്തിലൂടെ രൂപംകൊള്ളുന്ന ഇടുങ്ങിയതും ചെങ്കുത്തായതുമായ കൊല്ലികളിൽ മഞ്ഞുരുകിയുണ്ടാകുന്ന ജലം നിറയുന്നതിന്റെ ഫലമായാണ് ഇത്തരം തടാകങ്ങൾ രൂപംകൊള്ളുന്നത്. ഇവയെ കെറ്റിൽ തടാകങ്ങൾ (Kettle lakes) എന്നു വിളിക്കുന്നു. പൊതുവേ ആഴമേറിയ ജലാശയങ്ങളാണ് ഇവ.
 
===നിക്ഷേപണ പ്രക്രിയ===
 
ചുണ്ണാമ്പുകൽ പ്രദേശങ്ങളിൽ മഴവെള്ളത്തിന്റെ പ്രവർത്തന ഫലമായി രൂപംകൊള്ളുന്ന നതമധ്യതടങ്ങളുടെ (Depressions/Sink) അടിത്തട്ടിൽ കളിമണ്ണടിയുകയും കാലക്രമേണ ഇവയിൽ ജലം കെട്ടിനില്ക്കുകയും ചെയ്യുന്നതിന്റെ ഫലമായി തടാകങ്ങൾ രൂപംകൊള്ളാം. യുഗോസ്ലോവിയയിലെ കാർസ്റ്റ് (Karst) ഭൂപ്രദേശത്തെ പല തടാകങ്ങളും ഇങ്ങനെ രൂപം കൊണ്ടവയാണ്. കാറ്റിന്റെ അപരദനം മൂലവും ചിലപ്പോൾ തടാകങ്ങൾ രൂപം കൊള്ളാറുണ്ട്. മരുപ്രദേശങ്ങളിൽ ആഞ്ഞടിക്കുന്ന കാറ്റ് ഉപരിതല മണ്ണ് ചൂഴ്ന്നെടുക്കുന്നതിലൂടെ രൂപം പ്രാപിക്കുന്ന ഗർത്തങ്ങൾ ആ പ്രദേശത്തെ ജലപീഠിക(Water table)യുമായി സന്ധിക്കുമ്പോഴാണ് ഇത്തരം തടാകങ്ങൾ രൂപംകൊള്ളുന്നത്. ഇവ മിക്കപ്പോഴും ആഴം കുറഞ്ഞ ലവണ തടാകങ്ങളോ ചതുപ്പു നിലങ്ങളോ ആയാണ് കാണപ്പെടുന്നത്. ഈജിപ്തിലെ ഖ്വത്തറ (Quattara) നതമധ്യതടത്തിൽ ഇത്തരം തടാകങ്ങൾ ധാരാളമുണ്ട്.
 
[[കാറ്റ്]], ഒഴുകുന്ന [[ജലം]], [[ഹിമാനി]] തുടങ്ങിയവയുടെ നിക്ഷേപണ പ്രവർത്തന ഫലമായി ജന്മം കൊള്ളുന്ന തടാകങ്ങൾ പൊതുവേ രോധികാ തടാകങ്ങൾ (Barrier lakes) എന്ന പേരിൽ അറിയപ്പെടുന്നു. നദികളുടെ അപരദന-നിക്ഷേപണ പ്രവർത്തനങ്ങളുടെ പ്രത്യേക ഘട്ടങ്ങളിൽ വീതിയേറിയ നദീഭാഗങ്ങൾ തടാകങ്ങളായി രൂപാന്തരപ്പെടാം; [[അയർലണ്ട്|അയർലണ്ടിലെ]] ഷാനൽ നദിയിലെ ഡെർഗ് തടാകം ഉദാഹരണം. നദികൾക്ക് ദിശമാറ്റം സംഭവിക്കുന്നതുമൂലം സൃഷ്ടിക്കപ്പെടുന്ന വിസർപ്പ(meander)ങ്ങൾ പില്ക്കാലത്ത് വേർ പിരിയുന്നതിലൂടെ രൂപംകൊള്ളുന്നവയാണ് ഓക്സ്ബോ തടാകങ്ങൾ (ox-bow lakes). ഇവയിൽ മിക്കവയും കാലാന്തരത്തിൽ അവസാദ നിക്ഷേപത്താൽ മൂടപ്പെടുന്നു. തിരമാലകളുടേയും സമുദ്ര ജലപ്രവാഹങ്ങളുടേയും പ്രവർത്തനംമൂലം തീരപ്രദേശത്ത് മണലും ചരലും കലർന്ന അവസാദത്തിട്ടുകൾ നിക്ഷേപിക്കപ്പെടു ന്നതിന്റെ ഫലമായി തീരപ്രദേശത്തോടു ചേർന്ന് രൂപംകൊള്ളുന്ന തടാകങ്ങൾ പൊതുവേ 'ലഗൂണുകൾ' എന്നറിയപ്പെടുന്നു. ഉരുൾ പൊട്ടൽ, ഹിമാനീ നിപാതം (avalanche) എന്നിവ നദീ താഴ്വരകളിൽ സൃഷ്ടിക്കുന്ന തടസ്സങ്ങളും ചിലപ്പോൾ താത്കാലിക തടാകങ്ങൾക്കു ജന്മം നൽകിയേക്കാം. [[കാലിഫോർണിയ|കാലിഫോർണിയയിലെ]] മിറർ തടാകം ഇതിനുദാഹരണമാണ്. നിക്ഷേപിക്കപ്പെടുന്ന പദാർഥങ്ങളുടെ ഉറപ്പ്, ഭൂപ്രകൃതി തുടങ്ങിയ ഘടകങ്ങളാണ് ഇത്തരത്തിൽ രൂപംകൊള്ളുന്ന തടാകങ്ങളുടെ ആയുസ്സ് നിർണയിക്കുന്നതിൽ പ്രധാന പങ്കുവഹിക്കുന്നത്. പലപ്പോഴും തടാകത്തിൽ ജലനിരപ്പുയരുമ്പോൾ ഈ പ്രതിരോധം തകർന്ന് തീരപ്രദേശങ്ങളിൽ വെള്ളപ്പൊക്കം സൃഷ്ടിക്കാറുണ്ട്. സമീപകാലത്ത് തിബത്തിലെ പരീചു (Pareechu) നദിയിൽ ഹിമാലയൻ മലനിരകളിലെ ഉരുൾപൊട്ടൽമൂലം രൂപംകൊണ്ട താത്കാലിക തടാകം ഹിമാചൽപ്രദേശ് സംസ്ഥാനത്തെ സത്ലജ് നദീ തീരപ്രദേശങ്ങളിൽ വെള്ളപ്പൊക്ക ഭീഷണി ഉയർത്തിയ സംഭവം ഉദാഹരണമാണ്. ഹിമാനീകൃത അവസാദങ്ങളടിഞ്ഞു കൂടിയതിന്റെ പരിണതഫലമാണ് ജർമനിയിലെ മക്ലീൻ ബർഗ് പ്രദേശത്തെ തടാകങ്ങൾ. ഗ്രീൻലൻഡിലെ ഹിമപാളികളുടെ അരികുകളിൽ ഉപസ്ഥിതമായിട്ടുള്ള ജലാശയങ്ങൾ ഹിമാനികളാൽ രോധിക്കപ്പെട്ട് രൂപംകൊള്ളുന്ന റിബൺ (ribbon) ഗണത്തിൽ ഉൾപ്പെടുന്നു; തെ.അലാസ്കയിലെ തീരപ്രദേശത്തു കാണുന്ന തടാകങ്ങളും റിബൺ തടാകങ്ങൾക്ക് ഉദാഹരണങ്ങളാണ്. മന്ദഗതിയിലൊഴുകുന്ന നദികളുടെ അഴിമുഖത്ത് കണ്ടലുകൾ വളർന്ന് തടസ്സം സൃഷ്ടിക്കുന്നതുമൂലവും ചിലപ്പോൾ തടാകങ്ങൾ രൂപംകൊള്ളാം. തെക്കൻനെതർലൻഡ്സിലും വടക്കുകിഴക്കൻ [[ബെൽജിയത്തിലും]] ഇത്തരം തടാകങ്ങൾ കാണപ്പെടുന്നു. [[യൂഗോസ്ലാവിയ|യൂഗോസ്ലോവിയയിലെ]] കാർസ്റ്റ് പ്രദേശത്ത് കാൽസിയമയ നിക്ഷേപങ്ങളടിഞ്ഞും ചില ജലാശയങ്ങൾ രൂപപ്പെട്ടിട്ടുണ്ട്. ഉദാ. പ്ലീറ്റ് വീസ് (Plitvice) തടാകം. ഭൂവിജ്ഞാനീയ കാലഘട്ടത്തിന്റെ ആരംഭത്തിലെ ആഴംകുറഞ്ഞ സമുദ്രങ്ങളുടെ ഭാഗങ്ങൾ പില്ക്കാലത്ത് തടാകങ്ങളായി അവശേഷിച്ചിട്ടുള്ളതായി ഭൂവിജ്ഞാനികൾ അനുമാനിക്കുന്നു. കാസ്പിയൻ കടൽ ടെഥിസ് സമുദ്രത്തിന്റെ ശേഷിപ്പാണെന്നാണ് അനുമാനം.
 
===ഭൂചലന-അഗ്നിപർവത പ്രക്രിയ===
 
[[ഭൂചലനം|ഭൂചലനങ്ങൾ]]‍, [[അഗ്നിപർവതനം]] എന്നിവയും ചിലപ്പോൾ തടാകങ്ങളുടെ രൂപീകരണത്തിനു നിദാനമാകാറുണ്ട്. [[ഭ്രംശതാഴ്വര]] കളിലാണ് ഇവയിൽ ഭൂരിഭാഗവും സ്ഥിതിചെയ്യുന്നത്. ലോകത്തിലെ ഏറ്റവും ആഴം കൂടിയ [[ബേക്കൽ തടാകം]], പൂർവ-ആഫ്രിക്കൻ ഭ്രംശ താഴ്വരയിലെ തങ്കനീക്കാ, ന്യാസ, ഈ ഭ്രംശരേഖയുടെ തുടർച്ചയിലുള്ള [[ചാവുകടൽ]] തുടങ്ങിയവ ഭൂചലനങ്ങളുടെ ഫല മായി രൂപംകൊണ്ട തടാകങ്ങളാണ്. നിർജീവമോ ദീർഘസുഷുപ്തിയിലാണ്ടതോ ആയ അഗ്നിപർവതമുഖങ്ങളും (crater) ചില പ്പോൾ തടാകങ്ങളായി രൂപാന്തരപ്പെടാം. ഓറിഗോണിലെ ക്രേറ്റർ തടാകം ഇത്തരത്തിൽ രൂപംകൊണ്ടവയ്ക്ക് ഉദാഹരണമാണ്. ഭൗമോപരിതലത്തിൽ ഉല്ക്കാ നിപാതത്തിലൂടെ രൂപംകൊള്ളുന്ന ഗർത്തങ്ങളും തടാകങ്ങളുടെ രൂപീകരണത്തിന് നിദാനമായിട്ടുണ്ട്. ഉദാ. ഘാനയിലെ ബോസുംത്വി (Bosumtuvi). വരണ്ട പ്രദേശങ്ങളിലെ താത്കാലിക തടാകങ്ങൾ പ്ലാ‌യ എന്നറിയപ്പെടുന്നു. പൊതുവേ വരണ്ടുകിടക്കുന്ന ഇവയിൽ അപൂർവമായി മാത്രമേ വെള്ളം നിറയാറുള്ളൂ. [[ആസ്ട്രേലിയ|ആസ്ടേലിയയിലെ]] ഐർ (Eyre), ഫ്രോം (Frome), ടോറൻസ് എന്നിവ പ്ളായ തടാകങ്ങളാണ്.
 
നദീഗതിക്ക് പ്രതിബന്ധം സൃഷ്ടിച്ചാണ് പൊതുവേ കൃത്രിമ തടാകങ്ങൾ നിർമിക്കുന്നത്. [[ജലസേചനം]], [[കുടിവെള്ളം|കുടിവെള്ളസംഭരണം]], ഊർജോത്പാദനം തുടങ്ങിയവയാണ് ഇത്തരം തടാകങ്ങളുടെ മുഖ്യലക്ഷ്യങ്ങൾ. ഭൂമുഖത്തെ മിക്കവാറും എല്ലാ പ്രധാന [[നദി|നദികളിലും]] കൃത്രിമ ജലസംഭരണികൾ നിർമിക്കപ്പെട്ടിട്ടുണ്ട്.
 
{{സർവ്വവിജ്ഞാനകോശം}}
 
{{geo-term-stub}}
 
"https://ml.wikipedia.org/wiki/തടാകം" എന്ന താളിൽനിന്ന് ശേഖരിച്ചത്