"മണർകാട് പള്ളി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) കേരളത്തിലെ ക്രിസ്ത്യൻ പള്ളികൾ നീക്കം ചെയ്തു ([[:w:WP:HOTCAT|ച
പള്ളിയുടെ ചിത്രം ചേർക്കുന്നു.
വരി 1:
[[ചിത്രം:Manarcad_Church.jpg|thumb|250px|മണർകാട് പള്ളി]]
[[കേരളം|കേരളത്തിലെ]] പ്രശസ്തമായ ക്രൈസ്തവ തീർത്ഥാടന കേന്ദ്രമാണ് [[കോട്ടയം ജില്ല|കോട്ടയം ജില്ലയിൽ]] [[മണർകാട്|മണർകാടുള്ള]] '''വിശുദ്ധ മർത്തമറിയം യാക്കോബായ സുറിയാനി കത്തീഡ്രൽ''' (St. Mary's Jacobite Syrian Cathedral) അഥവാ '''മണർകാട് പള്ളി''' (St. Mary's Church). സെപ്റ്റംബർ 1 മുതൽ 8 വരെ [[മറിയം|വിശുദ്ധ മറിയാമിന്റെ]] ജനനത്തിന്റെ സ്മരണ കൊണ്ടാടുന്ന [[എട്ടുനോമ്പ്]] ആചരണമാണ് ഇവിടുത്തെ ഏറ്റവും പ്രധാന പെരുന്നാൾ. ഈ കാലയളവിൽ ധാരാളം ഭക്തജനങ്ങൾ ഇവിടെയെത്താറുണ്ട്.
 
==ചരിത്രം==
പള്ളിയിൽ കാണുന്ന ശിലാലിഖിതങ്ങൾ പ്രകാരം 1000 വർഷം മുമ്പ് സ്ഥാപിച്ചതാണ് ഈ ദേവാലയം. <ref name=offi_site>[http://www.manarcadstmaryschurch.org/history.htm മണർകാട് പള്ളിയുടെ വെബ്സൈറ്റ്]</ref> ആദ്യം പനമ്പിലും മുളയിലും പണിയപ്പെട്ടിരുന്ന ഈ ദേവാലയം പല പ്രാവശ്യം പുതുക്കി പണിയുകയും നവീകരിക്കുകയും ചെയ്തിട്ടുണ്ട്. പതിനാറാം നൂറ്റാണ്ടിൽ പോർച്ചുഗീസ് മാതൃകയിൽ പൊളിച്ചു പണിതു.
[[മലങ്കര സഭ|മലങ്കര സഭയിൽ]] ആദ്യം എട്ടുനോമ്പു ആചരണം ആരംഭിച്ചത് മണർകാട് പള്ളിയിലാണ് എന്നു വിശ്വസിക്കപ്പെടുന്നു. 1836-ൽ ഈ പള്ളിയിലെ എട്ടുനോമ്പ് ആചരണവേളയിൽ സന്ദർശനം നടത്തിയ റവ. ജോസഫ് പീറ്റ് എന്ന ആംഗ്ലിക്കൻ മിഷണറി ധാരാളം വിശ്വാസികൾ നോമ്പനുഷ്ടിച്ചു കൊണ്ട് പള്ളിയിൽ തന്നെ താമസിച്ചിരുന്നതായി രേഖപ്പെടുത്തിയിട്ടുണ്ട്. ഇപ്പോൾ ഉള്ള ദേവാലയത്തിന്റെ പണി 1954-ൽ പൂർത്തീകരിച്ചു. വിശുദ്ധ മറിയാമിന്റേതെന്ന് വിശ്വസിക്കപ്പെടുന്ന അരക്കച്ചയുടെ അരക്കച്ച(സൂനോറോ)യുടെ അംശം 1982അംശം1982-ൽ അന്ത്യോഖ്യാ [[പാത്രിയർക്കീസ്]] [[ഇഗ്നാത്തിയോസ്‌ സാഖാ പ്രഥമൻ ഇവാസ്|ഇഗ്നാത്തിയോസ്‌ സാഖാ പ്രഥമൻ ബാവാ]] ഈ പള്ളിയിൽ സ്ഥാപിച്ചു. 2004-ൽ പാത്രിയർക്കീസ് ബാവാ ഈ പള്ളിയെ ''കത്തീഡ്രൽ'' സ്ഥാനത്തേക്ക് ഉയർത്തുകയും ആഗോള മരിയൻ തീർഥാടന കേന്ദ്രമായി പ്രഖ്യാപിക്കുകയും ചെയ്തു.
 
==കൽക്കുരിശും പള്ളിക്കുളങ്ങളും==
"https://ml.wikipedia.org/wiki/മണർകാട്_പള്ളി" എന്ന താളിൽനിന്ന് ശേഖരിച്ചത്