"തവിൽ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
No edit summary
വരി 9:
 
ഏറെക്കുറെ [[മൃദംഗം|മൃദംഗത്തിന്റെ]] ആകൃതിയാണ് തകിലിനുള്ളത്. എന്നാൽ നടുഭാഗം വീർത്തുരുണ്ടിരിക്കും. ഇരു തലകളേക്കാളും അല്പം വണ്ണക്കൂടുതൽ കുറ്റിയുടെ നടുഭാഗത്തിന് ഉണ്ടായിരിക്കും. ഇടന്തലയേക്കാൾ ചെറുതാണ് വലന്തല. ഇരുവശത്തും [[തുകൽ]] കൊണ്ട് പൊതിഞ്ഞിട്ടുണ്ടാകും. തുകൽ കുറ്റിയുമായി ബന്ധിപ്പിക്കുന്നത് വട്ടങ്ങളിലൂടെയാണ്. വട്ടത്തിന്റെ ചട്ടം ഉരുണ്ടതായിരിക്കും. തുകൽ വാറുകൾ കൊണ്ടാണ് വട്ടങ്ങൾ കുറ്റിയിൽ ഉറപ്പിക്കുന്നത്. ഇടന്തലയിൽ നിന്നും വലന്തലയിൽ നിന്നും ഉയരുന്ന നാദങ്ങൾ വ്യത്യസ്തങ്ങളാണ്. നിർമാണ രീതികൊണ്ടും വലുപ്പ വ്യത്യാസം കൊണ്ടുമാണ് ഇതു സംഭവിക്കുന്നത്. ഇടന്തലയ്ക്കലുള്ള തോലിന്റെ ഉൾഭാഗത്ത് ഒരു തരം പശ പുരട്ടി പരുവപ്പെടുത്തുകയാണ് പതിവ്. അതിനെ ''പദം ചെയ്യുക'' എന്നു പറയുന്നു. ഇരു തലകളിലും അനുവർത്തിക്കുന്ന വാദനരീതിയും വ്യത്യസ്തങ്ങളാണ്. ഇടന്തലയിൽ കൈവിരലുകളിൽ ലോഹച്ചുറ്റുകളിട്ട ശേഷമാണ് വാദനം ചെയ്യുന്നത്. വലന്തല അല്പം വളഞ്ഞ കോലുകൊണ്ട് കൊട്ടുകയാണ് പതിവ്.
[[File:Thavilplayer.jpg|thumb|250px|left|തകിൽവിദ്വാൻ തകിൽ വായിക്കുന്നു]]
 
[[നാഗസ്വരം|നാഗസ്വരത്തോടൊപ്പം]] കച്ചേരികളിൽ അകമ്പടി [[വദ്യം|വാദ്യമായി]] ഉപയോഗിക്കുന്ന വാദ്യമാണ് തകിൽ. നാഗസ്വരക്കച്ചേരികളിൽ രണ്ട് തകിൽ വിദ്വാന്മാരിരുന്ന് നടത്താറുള്ള ''തനിയാവർത്തനം'' ഈ വാദ്യത്തിന്റെ ഏറ്റവും ആകർഷകമായ പ്രയോഗമുഹൂർത്തമാണ്. [[ദേവന്മാർ|ദേവന്മാരെ]] പള്ളിയുണർത്താൻ [[ക്ഷേത്രം|ക്ഷേത്രങ്ങളിൽ]] തകിൽ കൊട്ടുന്ന പതിവുണ്ട്. ഉത്തരകേരളത്തേക്കാൾ ദക്ഷിണകേരളത്തിലാണ് തകിലിന് പ്രചാരമുള്ളത്. തമിഴകത്ത് ആവിർഭവിച്ച വാദ്യമാണ് തകിൽ എന്നതാകാം ഇതിനു കാരണം. തമിഴ്നാട്ടിന്റെ തനതു വാദ്യകലയിലൊന്നായ നെയ്യാണ്ടിമേളത്തിൽ തകിൽ ഉൾപ്പെടുന്നുണ്ട്. കേരളത്തിലും തമിഴ്നാട്ടിലും ഈ മംഗളവാദ്യം വിവാഹാദി കർമങ്ങളിൽ ഉപയോഗിച്ചുവരുന്നു. ക്ഷേത്രങ്ങളിൽ [[ശീവേലി]], [[ദീപാരാധന]] എന്നീ സന്ദർഭങ്ങളിൽ തകിൽ ഉപയോഗിക്കാറുണ്ട്. കേരളത്തിൽ വേലകളിക്ക് തകിൽ [[പശ്ചാത്തലവാദ്യം|പശ്ചാത്തലവാദ്യമായി]] ഉപയോഗിച്ചുവരുന്നു. പണ്ടുകാലത്ത് പ്രചാരത്തിലുണ്ടായിരുന്ന ഒരു തകിൽവാദനസന്ദർഭമാണ് ''ഒറ്റയും തകിലും''. ഒറ്റ ഇന്ന് പ്രചാരത്തിലില്ലാത്ത ഒരു വാദ്യമാണ്.
 
==അവലംബം==
 
* [http://www.raaga.com/channels/carnatic/moviedetail.asp?mid=CL00395 തവിൽ വായന]
* [http://www.flickr.com/photos/vinothchandar/4391012159/ തവിൽ ചിത്രം]
 
==വീഡിയോ==
 
* [http://www.youtube.com/watch?v=tUmX1iXVMPs തവിൽ വായന]
* [http://www.youtube.com/watch?v=rvxvSxMZ3Mg തവിൽ നാഗസ്വരത്തിന്റെ കൂടെ]
 
{{സർവ്വവിജ്ഞാനകോശം}}
"https://ml.wikipedia.org/wiki/തവിൽ" എന്ന താളിൽനിന്ന് ശേഖരിച്ചത്