"റഷ്യൻ വിപ്ലവം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 2:
1917-ൽ [[റഷ്യ]] യിൽ നടന്ന വിപ്ലങ്ങളുടെ പരമ്പരയാണിത്. ഫിബ്രവരിയിൽ നടന്ന ഒന്നാമത്തെ വിപ്ലവത്തിൽ ത്സാറിസ്റ്റ് ഏകാധിപത്യം അട്ടിമറിച്ച് ഒരു താത്കാലിക ഭരണകൂടം സ്ഥാപിതമായി. ലെനിൻറെ നേതൃത്വത്തിൽ നടന്ന രണ്ടാമത്തെ വിപ്ലവം ഈ താത്കാലിക ഭരണകൂടത്തെ അട്ടിമറിക്കുകയും [[സോവിയറ്റ് യൂണിയൻ|സോവിയറ്റ് യൂണിയന്റെ]] സ്ഥാപനത്തിലേക്കു നയിക്കുകയും ചെയ്തു. 1917 ഫെബ്രുവരിയിലും ഒക്ടോബറിലുമായി([[ജൂലിയൻ കലണ്ടർ]] പ്രകാരം) നടന്ന രണ്ടു വിപ്ലവങ്ങളുടെ ആകെത്തുകയാണ്‌ റഷ്യൻ വിപ്ലവം.
== ഫെബ്രുവരി വിപ്ലവം ==
റഷ്യയിൽ അന്ന് നിലവിലിരുന്ന{{സൂചിക|൧}} [[ജൂലിയൻ കലണ്ടർ]] അനുസരിച്ച് 1917 ഫെബ്രുവരി 27-ന് (ഇപ്പോൾ പൊതുവേ ഉപയോഗത്തിലുള്ള [[ജോർജ്ജിയൻ കലണ്ടർ]] പ്രകാരം മാർച്ച് 2-ന്‌) [[സാർ നിക്കോളാസ് രണ്ടാമൻ]] അധികാരത്തിൽ പുറത്താക്കപ്പെടുകയും തുടർന്ന് [[ജോർജി ലവേവ്|ജോർജി ലവേവിന്റെ]] നേതൃത്വത്തിലുള്ള താൽക്കാലികസർക്കാർ അധികാരത്തിലെത്തുകയും ചെയ്തു. സാർ നിക്കോളാസ് നിയമിച്ച ലവേവിന് സർക്കാറിൽ പിന്തുണ ഉറപ്പാക്കാനാവാതെ വന്നതിനെത്തുടർന്ന് അദ്ദേഹത്തിന്റെ കീഴിൽ നിയമമന്ത്രിയായിരുന്ന സോഷ്യൽ റെവല്യൂഷനറി പാർട്ടിയിലെ [[അലക്സാണ്ടർ കെറൻസ്കി]] താൽക്കാലികസർക്കാറിന്റെ ഭരണനേതൃത്വം ഏറ്റെടുത്തു. തത്വത്തിൽ '''ഫെബ്രുവരി വിപ്ലവം''' എന്നറിയപ്പെടുന്ന ഈ വിപ്ലവം [[വ്ലാഡിമർ ലെനിൻ|വ്ലാഡിമർ ലെനിന്റെ]] നേതൃത്വത്തിലുള്ള ബോൾഷെവിക് പാർട്ടിക്ക് വളരാൻ സാഹചര്യമൊരുക്കി. ഫെബ്രുവരി വിപ്ലവകാലത്ത് ലെനിൻ പലായനം ചെയ്തിരിക്കുകയായിരുന്നു.
== ബോൾഷെവിക് വിപ്ലവം ==
[[പ്രമാണം:19170704 Riot on Nevsky prosp Petrograd.jpg|ലഘു|1917 ഏപ്രിലിൽ പെട്രോഗ്രാഡിൽ നടന്ന പ്രകടനത്തിനെതിരെ താൽക്കാലികസർക്കാറിന്റെ സേന നിറയൊഴിച്ചപ്പോൾ]]
ഫെബ്രുവരി വിപ്ലവത്തിനു ശേഷം റഷ്യയിലാകെ ബോൾഷെവിക്കുകളും താൽക്കാലികസർക്കാറിന്റെ അനുയായികളും തമ്മിൽ സംഘർഷം നിലനിന്നു. തുടക്കത്തിൽ ഈ മുന്നേറ്റങ്ങളെ സൈനികശേഷി ഉപയോഗിച്ച് താൽക്കാലികസർക്കാർ തടഞ്ഞുനിർത്തി. എന്നാൽ [[ഓട്ടൊമൻ സാമ്രാജ്യം|ഓട്ടൊമൻ തുർക്കിയുടെ]] ആക്രമണത്തെ തടയാൻ, [[കോക്കസസ്|കോക്കസസിൽ]] 5 ലക്ഷത്തോളം പട്ടാളക്കാരെ സർക്കാറിന് വിന്യസിക്കേണ്ടി വന്നിരുന്നു. യുദ്ധം, റഷ്യൻ സർക്കാരിൽ കടുത്ത രാഷ്ട്രീയസാമ്പത്തികപ്രശ്നങ്ങളും ഉണ്ടാക്കി. ഈ സ്ഥിതി മുതലെടുത്ത് [[ലെനിൻ|ലെനിന്റെ]] നേതൃത്വത്തിൽ ബോൾഷെവിക്കുകൾ സായുധവിപ്ലവത്തിലൂടെ കെറൻസ്കിയുടെ താത്കാലികസർക്കാരിനെ അട്ടിമറിച്ചു. ജൂലിയൻ കലണ്ടർ 1917 ഒക്ടോബർ 24,25 തിയതികളിലാണ് (ജോർജ്ജിയൻ കലണ്ടർ പ്രകാരം നവംബർ 6,7) ബോൾഷെവിക് വിപ്ലവം നടന്നത്. അതുകൊണ്ട് ഈ വിപ്ലവത്തെ ഒക്ടോബർ വിപ്ലവം എന്നും പറയുന്നു.
1917 ഫെബ്രുവരി 27-ന് (ഇപ്പോൾ പൊതുവേ ഉപയോഗത്തിലുള്ള ജോർജ്ജിയൻ കലണ്ടർ പ്രകാരം മാർച്ച് 2-ന്‌) [[സാർ നിക്കോളാസ് രണ്ടാമൻ]] അധികാരത്തിൽ പുറത്താക്കപ്പെടുകയും തുടർന്ന് [[ജോർജി ലവേവ്|ജോർജി ലവേവിന്റെ]] നേതൃത്വത്തിലുള്ള താൽക്കാലികസർക്കാർ അധികാരത്തിലെത്തുകയും ചെയ്തു. സാർ നിക്കോളാസ് നിയമിച്ച ലവേവിന് സർക്കാറിൽ പിന്തുണ ഉറപ്പാക്കാനാവാതെ വന്നതിനെത്തുടർന്ന് അദ്ദേഹത്തിന്റെ കീഴിൽ നിയമമന്ത്രിയായിരുന്ന സോഷ്യൽ റെവല്യൂഷനറി പാർട്ടിയിലെ [[അലക്സാണ്ടർ കെറൻസ്കി]] താൽക്കാലികസർക്കാറിന്റെ ഭരണനേതൃത്വം ഏറ്റെടുത്തു. തത്വത്തിൽ '''ഫെബ്രുവരി വിപ്ലവം''' എന്നറിയപ്പെടുന്ന ഈ വിപ്ലവം [[വ്ലാഡിമർ ലെനിൻ|വ്ലാഡിമർ ലെനിന്റെ]] നേതൃത്വത്തിലുള്ള ബോൾഷെവിക് പാർട്ടിക്ക് വളരാൻ സാഹചര്യമൊരുക്കി. ഫെബ്രുവരി വിപ്ലവകാലത്ത് ലെനിൻ പലായനം ചെയ്തിരിക്കുകയായിരുന്നു.
== കുറിപ്പുകൾ ==
 
*{{കുറിപ്പ്|൧|''1918 [[ഫെബ്രുവരി 1]]-ന് റഷ്യയിൽ [[ജോർജ്ജിയൻ]] കലണ്ടർ പ്രയോഗത്തിൽ വന്നു.''<ref name=hiro/>}}
 
{{hist-stub|October Revolution}}
"https://ml.wikipedia.org/wiki/റഷ്യൻ_വിപ്ലവം" എന്ന താളിൽനിന്ന് ശേഖരിച്ചത്