"നളൻ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
(ചെ.)No edit summary
വരി 2:
പുരാണേതിഹാസങ്ങളിലെ കഥാപാത്രമായ നിഷധരാജാവ്. വീരസേനന്റെ പുത്രൻ. നീതിമാനായ നളനും [[വിദർഭ]]രാജപുത്രിയായ [[ദമയന്തി]]യും പരസ്പരം ഇഷ്ടപ്പെടുകയും [[സ്വയംവരം|സ്വയംവരസദസ്സിൽ]] വച്ച് [[ഇന്ദ്രൻ|ഇന്ദ്രാദി]] ദേവകളുടെ അനുഗ്രഹത്തോടെ ദമയന്തി നളനെ വരിക്കുകയും ചെയ്യുന്നു. അതിൽ അസൂയാലുവായ [[കലി]] നളനെ ബാധിക്കുകയും കലി ബാധ മൂലം അനുജനായ പുഷ്കരനുമായുള്ള ചൂതുകളിയിൽ തോറ്റ നളൻ സർവതും നഷ്ടപ്പെട്ട് കാനനവാസിയാകുകയും [[കാർക്കോടകൻ]] എന്ന സർപ്പത്തിന്റെ ദംശനമേറ്റ് രൂപഭേദത്തിന് വിധേയനാകുകയും ചെയ്തു. [[ഋതുപർണ്ണൻ|ഋതുപർണ്ണ]] സാരഥിയായി അജ്ഞാതവാസം അനുഷ്ഠിച്ച നളൻ കലി ബാധ നീങ്ങുമ്പോൾ ദമയന്തിയുമായി വീണ്ടും ഒത്തു ചേരുന്നു. പുഷ്കരനെ തോൽപിച്ച് രാജ്യം വീണ്ടെടുക്കാനും അദ്ദേഹത്തിൻ കഴിയുന്നു. [[പചകം|പാചകകലയിലും]] [[തേര്‌|തേരോടിക്കുന്നതിലും]] നളൻ നിപുണനാ‍യിരുന്നു. ഈ കഥയാണ് [[ഉണ്ണായിവാര്യർ|ഉണ്ണായിവാര്യരുടെ]] ''[[നളചരിതം]]'' [[ആട്ടക്കഥ|ആട്ടക്കഥയുടെ]] ഇതിവൃത്തം.
 
മഹാഭാരതത്തിൽ വനപർവ്വത്തിൽ വനവാസക്കാലത്ത് കഷ്ടപ്പെടുന്ന പാണ്ഡവരെ കണ്ട്‌, ബ്രിഹദശ്വൻബൃഹദശ്വൻ എന്ന മുനി സമാശ്വസിപ്പിക്കാനായി പറഞ്ഞുകൊടുക്കുന്ന കഥയാണ് നളോപാഖ്യാനം. ഇക്കഥയെ അധികരിച്ച് നൈഷധീയംനൈഷധീയചരിതം (നൈഷധം മഹാകാവ്യം) എന്ന് പേരായി സംസ്കൃതത്തിൽ ശ്രീഹർഷൻ എഴുതിയ ഒരു ഉത്തമകാവ്യം ഉണ്ട്. നൈഷധീയത്തെനൈഷധീയചരിതത്തെ അനുകരിച്ചാണ് ഉണ്ണായി വാര്യർ “നളചരിതം” ആട്ടക്കഥ എഴുതുന്നത്എഴുതിയത്.
 
കലിബാധ അകറ്റാൻ നളൻ, ദമയന്തി, ഋതുപർണ്ണൻ, കാർക്കോടകൻ എന്നിവരുടെ കഥകൾ കേട്ടാൽ മതി എന്ന് മഹാഭാരതത്തിൽ നളോപാഖ്യാനത്തിന്റെ സാരാംശത്തിൽ പറയുന്നു.
"https://ml.wikipedia.org/wiki/നളൻ" എന്ന താളിൽനിന്ന് ശേഖരിച്ചത്