"ദമയന്തി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

313 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  11 വർഷം മുമ്പ്
തിരുത്തലിനു സംഗ്രഹമില്ല
(ചെ.) (പുതിയ ചിൽ ...)
No edit summary
{{prettyurl|Damayanthi}}
[[ചിത്രം:Ravi Varma-Princess Damayanthi talking with Royal Swan about Nalan.jpg|right|thumb|250px|ദമയന്തിയും സന്ദേശവാഹക അരയന്നവും<br />ചിത്രകാരൻ:[[രാജാ രവിവർമ്മ]]]]
[[വിദർഭ]] രാജാവായ ഭീമന്റെ മകൾ. [[ദമൻ]], ദാന്തൻ, [[ദമനൻ]], എന്നിവർ സഹോദരന്മാർ. [[നളചരിതം]] കഥയിലെ നായികയാണ് '''ദമയന്തി''' (दमयन्ती). [[മഹാഭാരതം|മഹാഭാരതത്തിൽ]] പറയുന്നതനുസരിച്ച് ദമയന്തി വിവാഹം ചെയ്തിരിക്കുന്നത് നിഷാദനിഷധ രാജാവായ [[നളൻ|നളനെയാണ്]]. പാതിവ്രത്യത്തിനും വിപത്തിനെ ബുദ്ധിപൂർവവും ധൈര്യസമേതവും നേരിടുന്നതിനും ഉത്തമ മാതൃകയാണ് ദമയന്തി. നളദമയന്തി കഥ സംസ്കൃതത്തിലും മറ്റെല്ലാ ഭാരതീയ ഭാഷകളിലും പരശ്ശതം സാഹിത്യകൃതികൾക്ക് പ്രമേയമായിട്ടുണ്ട്.
 
== കഥ ==
ദമയന്തിയുടെ സ്വയംവരത്തിന് രാജാക്കന്മാരും [[ഇന്ദ്രൻ]], [[വരുണൻ]], [[അഗ്നി]], [[യമൻ]] എന്നീ ദേവന്മാരും എത്തിച്ചേർന്നു. നളന്റെ വ്യക്തിത്വം മനസ്സിലാക്കിയ ദേവന്മാർ ദമയന്തി നളനെയാണ് വരിക്കുന്നതെന്നു മനസ്സിലാക്കി തങ്ങൾ ദമയന്തിയെ പത്നിയായി ലഭിക്കാനാഗ്രഹിക്കുന്നതായി നളൻതന്നെ ദമയന്തിയെ അറിയിക്കണമെന്ന് അഭ്യർഥിച്ചു. ദേവന്മാർ നല്കിയ തിരസ്കരണിവിദ്യ ഉപയോഗിച്ച് നളൻ അന്തഃപുരത്തിൽ പ്രവേശിച്ച് ദമയന്തിയോട് ദേവന്മാരുടെ ആഗ്രഹം അറിയിച്ചു. ദമയന്തി ആ ആഗ്രഹം സ്വീകരിച്ചില്ല. താൻ നളനെയാണ് വരിക്കുന്നത് എന്ന തീരുമാനം അറിയിച്ചു. സ്വയംവര സദസ്സിൽ നാലുദേവന്മാരും നളന്റെ സമീപം നളന്റെ അതേ രൂപത്തിൽ പ്രത്യക്ഷരായി. യഥാർഥ നളനെ തിരിച്ചറിയാൻ ദേവന്മാർ തന്നെ സഹായിക്കണം എന്നു ദമയന്തി ദേവന്മാരോടു പ്രാർഥിച്ചപ്പോൾ ദമയന്തിയുടെ സ്വഭാവ മഹിമയിൽ സന്തുഷ്ടരായ ദേവന്മാർ അവരവരുടെ രൂപം സ്വീകരിക്കുകയും നളനെയും ദമയന്തിയെയും അനുഗ്രഹിക്കുകയും അനേകം വരങ്ങൾ പ്രദാനം ചെയ്യുകയും ചെയ്തു.
 
നളദമയന്തീ വിവാഹത്തിനുശേഷം ദേവലോകത്തേക്കു പോയ ദേവന്മാർ മാർഗ്ഗമധ്യേ കലിയെയും ദ്വാപരനെയും കണ്ടുമുട്ടി. ദമയന്തീസ്വയംവരത്തിനു തിരിച്ചതായിരുന്നു ഇരുവരും. ദമയന്തി നളനെ വരിച്ചതറിഞ്ഞ് കുപിതരായ അവർ നളദമയന്തിമാരെ വേർപിരിക്കുമെന്നും നളനെ രാജ്യഭ്രഷ്ടനാക്കുമെന്നും ശപഥം ചെയ്തു. നളന്റെ ബന്ധുവായസഹോദരനായ പുഷ്കരനെ വശത്താക്കി കള്ളച്ചൂതുകളിയിലൂടെ നളന്റെ രാജ്യം പുഷ്കരനു സ്വന്തമാക്കി നല്കി. ഗത്യന്തരമില്ലാതെ നളൻ ദമയന്തിയുമൊത്ത് വനത്തിൽ പോയി. നളന്റെ തോല്വിതോൽ‌വി കണ്ട ദമയന്തി തേരാളിയായ വാർഷ്ണേയനെ വരുത്തി പുത്രനായ ഇന്ദ്രസേനനെയും പുത്രിയായ ഇന്ദ്രസേനയെയും വിദർഭ രാജധാനിയിലെത്തിച്ചിരുന്നു.
 
കാട്ടിൽ അലഞ്ഞുനടന്ന നളദമയന്തിമാർ അത്യന്തം പരിക്ഷീണരായി. ദമയന്തി ക്ഷീണംമൂലം ഉറങ്ങിക്കിടക്കുമ്പോൾ കലിബാധിതനായ നളൻ ദമയന്തിയെ ഉപേക്ഷിച്ചിട്ട് വനത്തിന്റെ ഉള്ളിലേക്കു പോയി. ഉറക്കമുണർന്ന ദമയന്തി നളനെ കാണാതെ വിലപിച്ചു. ഈ സമയം ഒരു പെരുമ്പാമ്പ് ദമയന്തിയെ ആക്രമിച്ചു. ഉറക്കെ നിലവിളിച്ച ദമയന്തിയെ ഒരു കാട്ടാളൻ രക്ഷിച്ചു. എന്നാൽ കാട്ടാളൻ ദമയന്തിയെ തന്റെ പത്നിയാകുന്നതിനു നിർബന്ധിക്കുകയും ദമയന്തി ആ ആഗ്രഹം നിഷേധിച്ചപ്പോൾ ബലാത്ക്കാരമായി ദമയന്തിയെ സ്വന്തമാക്കാൻ ശ്രമിക്കുകയും ചെയ്തു. മറ്റു മാർഗ്ഗമില്ലാതെ ദമയന്തി കാട്ടാളനെ ശപിച്ച് ഭസ്മമാക്കി.
*നാലാങ്കൽ കൃഷ്ണപിള്ള രചിച്ച ദമയന്തി
 
==സസ്കൃതത്തിൽ==
 
*നൈഷധീയം - ശ്രീഹർഷൻ (ഇതിനെ അനുകരിച്ചാണ് നളചരിതം ആട്ടക്കഥ ഉണ്ണായി വര്യർ എഴുതിയത് എന്ന് വിദഗ്ധാഭിപ്രായം)
== പുറത്തേക്കുള്ള കണ്ണികൾ ==
 
58

തിരുത്തലുകൾ

"https://ml.wikipedia.org/wiki/പ്രത്യേകം:മൊബൈൽവ്യത്യാസം/883119" എന്ന താളിൽനിന്ന് ശേഖരിച്ചത്