"ദിൽമ റൗസഫ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

470 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  11 വർഷം മുമ്പ്
→‎ജീവിതരേഖ: വിവാഹമോചനങ്ങൾ, കാൻസർ രോഗം
(പുതിയ ചിത്രം(സ്ഥാനാരോഹണ വേളയിലേത്) ചേർക്കുന്നു.)
(→‎ജീവിതരേഖ: വിവാഹമോചനങ്ങൾ, കാൻസർ രോഗം)
ബൾഗേറിയൻ അഭിഭാഷകൻ പെഡ്രോ റൗസഫിന്റെയും ബ്രസീൽകാരിയായ ദിൽമ ജയ്ൻ ഡ സൽവയുടെയും മകളായി ദിൽമ റൗസഫ് 14 ഡിസംബർ 1947-ൽ ജനിച്ചു. ദിൽമയുടെ 14-ആം വയസ്സിൽ പിതാവ് മരണമടഞ്ഞു.19-ആം വയസ്സിൽ സാമ്പത്തിക ശാസ്ത്രവിദ്ധ്യാർത്ഥിയായിരുന്ന കാലത്താണ് ദിൽമ രാഷ്ട്രീയത്തിൽ തല്പരയായത്. രാജ്യത്തെ ഏകാധിപത്യ ഭരണത്തിൽ നിന്നും മോചിപ്പിക്കാനുള്ള ഒളിപ്പോരാട്ടങ്ങളോട് സഹകരിച്ച ദിൽമ സംഘാംഗങ്ങൾക്ക് [[കമ്യൂണിസം|കമ്മ്യുണിസത്തെക്കുറിച്ച്]] ക്ലാസുകൾ എടുക്കുകയും തീവ്ര ഇടതുപക്ഷ ആശയങ്ങളുള്ള രചനകളിലേർപ്പെടുകയും ചെയ്തു.1970-ൽ പോലീസ് പിടിയിലായ ദിൽമക്ക് തടവറക്കുള്ളിൽ ക്രൂരമർദ്ദനങ്ങൾ ഏൽക്കേണ്ടി വന്നിട്ടുണ്ട്.1973-ൽ ജയിൽ മോചിതയായി.<br/>
[[File:Posse Dilma 2010 8.jpg|thumb|right|ദിൽമ റൗസഫ് മുൻ പ്രസിഡണ്ട് ലുല ഡ സിൽവയോടൊപ്പം തന്റെ സ്ഥാനാരോഹണവേളയിൽ.]]
പിന്നീട് ബ്രസീലിലെ ഏകാധിപത്യഭരണത്തിന്റെ സ്വാധീനം കുറഞ്ഞതോടെ ദിൽമ മുഖ്യധാരാരാഷ്ട്രീയത്തിൽ സജീവമായി.1980-ൽ മുൻ പ്രസിഡണ്ട് [[ലൂയിസ് ഇനാഷ്യോ ലുല ഡ സിൽവ|ലൂയിസ് ഇനാഷ്യോ ലുല ഡ സിൽവയുടെ]] വർക്കേഴ്‌സ് പാർട്ടിയിൽ ചേർന്ന ദിൽമ ലുല ഭരണകൂടത്തിൽ 2003 മുതൽ ഊർജ്ജമന്ത്രിയായും 2005 മുതൽ ഉദ്യോഗസ്ഥ വിഭാഗം മേധാവിയായും പ്രവർത്തിച്ചിട്ടുണ്ട്. ഈ കാലയളവിലാണ് ദിൽമയുടെ രാഷ്ട്രീയ കാഴ്ചപ്പാട് [[മാർക്സിസം|മാർക്സിസത്തിൽ]] നിന്നും പ്രായോഗിക മുതലാളിത്തമായി മാറുന്നത്. ഇതിനിടെ മാരകമായ ലിംഫ് കാൻസർ ബാധിച്ചെങ്കിലും ഏവരെയും അമ്പരപ്പിച്ചു കൊണ്ട് ദിൽമ വീണ്ടും പൊതുജീവിതത്തിലേക്കു തിരിച്ചു വന്നു. തുടർച്ചയായി മൂന്നാം തവണ മൽസരിക്കാൻ പ്രസിഡണ്ട് ലുലക്ക് ഭരണഘടനപ്രകാരം അനുവാദമില്ലാത്തതിനാൽ 2010-ൽ നടന്ന തെരഞ്ഞെടുപ്പിൽ ദിൽമയെ ഭരണകക്ഷിയായ വർക്കേഴ്സ് പാർട്ടി തങ്ങളുടെ സ്ഥാനാർഥിയായി അവതരിപ്പിച്ചു. ലുലയുടെ പൂർണ്ണ പിന്തുണയോടെ തെരഞ്ഞെടുപ്പിനെ നേരിട്ട ദിൽമ 56% വോട്ട് നേടി വിജയം കൈവരിച്ചു. 2011 ജനുവരി 1-ന് ദിൽമ റൗസഫ് ബ്രസീലിന്റെ 36-ആമത് പ്രസിഡണ്ടായി അധികാരമേറ്റു.രണ്ടു വട്ടം വിവാഹമോചിതയായ ദിൽമക്ക് ഒരു മകളുണ്ട്.
 
==അവലംബം==
"https://ml.wikipedia.org/wiki/പ്രത്യേകം:മൊബൈൽവ്യത്യാസം/882019" എന്ന താളിൽനിന്ന് ശേഖരിച്ചത്