"വിശുദ്ധ തിരുവെഴുത്തുകളുടെ പുതിയ ലോക ഭാഷാന്തരം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

++
(ചെ.) copy edit
വരി 13:
|}}
{{യഹോവയുടെ സാക്ഷികൾ}}
വാച്ച് ടവർ ബൈബിൾ ആന്റ് ട്രാക്റ്റ് സൊസൈറ്റി 1961-ൽ പ്രസിദ്ധീകരിച്ച ഒരു ബൈബിൾ പരിഭാഷയാണ് '''വിശുദ്ധ തിരുവെഴുത്തുകളുടെ പുതിയ ലോക ഭാഷാന്തരം''' (ഇംഗ്ലിഷ്:'''New World Translation of the Holy Scriptures'''); ഈ പരിഭാഷ യഹോവയൂടെ സാക്ഷികൾ ഉപയോഗിക്കുകയും വിതരണം ചെയ്യുകയും ചെയ്യുന്നു. ഇത് യഹോവയുടെ സാക്ഷികൾ പ്രസിദ്ധീകരിച്ച ആദ്യത്തെ ബൈബിൾ പരിഭാഷ അല്ലെങ്കിലും എബ്രായ, ഗ്രീക്ക്, ആരാമ്യ മൂല ഭാഷകളിൽ നിന്നുള്ള അവരുടെ ആദ്യത്തെ പരിഭാഷയാണിത്. 2010-ലെ കണക്കനുസരിച്ച് വാച്ച് ടവർ സംഘടന 88 ഭാഷകളിലായി ഈ പരിഭാഷയുടെ 16 കോടി 50 ലക്ഷം പ്രതികൾ വിതരണം ചെയ്തിട്ടുണ്ട്. ബിബ്ലിയ ഹിബ്രായിക്ക എന്ന മൂല ഹീബ്രുഭാഷാപാഠമാണ് ഈ തർജ്ജമയുടെ പഴയനിയമത്തിന്റെ ആധാരം. വെസ്റ്റ്കോർട്ടിന്റെയും ഹോർട്ടിന്റെയും ഗ്രീക്ക് പാഠമാണ് ഇതിന്റെ പുതിയനിയമത്തിന്റെ ആധാരം.
==പ്രതേകത==
മൂലഭാഷയിൽ നിന്ന് വാഖ്യാനുവാക്യം തർജ്ജമചെയ്തിരിക്കുന്നു, എന്നാൽ ചില സ്ഥലങ്ങളിൽ ആശയപരമായി തർജ്ജമ ചെയ്തിരിക്കുന്നു. ഈ പരിഭാഷയുടെ പഴയയനിയമത്തിലും പുതിയനിയമത്തിലുമായി 7000-ത്തിലധികം പ്രാവശ്യം [[യഹോവ]] എന്ന [[പിതാവായ ദൈവം|പിതാവായ]] ദൈവത്തിന്റെ നാമം കാണുന്നു. വാച്ച് ടവർ ബൈബിൾ ആന്റ് ട്രാക്റ്റ് സൊസൈറ്റി, പെനിസിൽവാനിയ ആണ് ഈ തർജ്ജമയുടെ പ്രസാദകർ. ബൈബിളിന്റെ മഹത്ത്വം ദൈവത്തിനു പോകണം എന്ന് ആഗ്രഹിച്ച ഈ ആധുനീക പരിഭാഷയുടെ വിവർത്തകർ പേരുവെളിപെടുത്താൻ ആഗ്രഹിച്ചില്ല.
==തർജ്ജമ==
===അധാരപാഠം===
കിറ്റലിനാൽ പ്രസിദ്ധീകരിക്കപെട്ട ബിബ്ലിയ ഹെബ്രായിക്ക എന്ന അംഗീകരിക്കപെട്ട മൂല എബ്രായ ഭാഷാപാഠമാണ് ഈ പരിഭാഷയുടെ പഴയനിയമത്തിന്റെ പ്രധാന ഉറവിടം. 1984-ലെ പുതുക്കപെട്ട വാല്യത്തിൽ ബിബ്ലിയ ഹെബ്രായിക്ക സ്റ്റുട്ട്ഗാർട്ടെൻസിയ (1977) അടികുറുപ്പുകൾ പുതുക്കന്നതിന് ഉപയോഗിക്കപെട്ടു. അരാമ്യ താർഗുംസ്, ചാവുകടൽ ചുരുളുകൾ, ശമര്യാ തോറ, ലാറ്റിൻ വൾഗേറ്റ്, മാസൊറൈറ്റിക് പാഠം, കായിറോ കൈയ്യെഴുത്തുപ്രതി, പെട്ട്റോപോലിറ്റാനുസ് കൈയ്യെഴുത്തുപ്രതി, അലെപ്പോ കൈയ്യെഴുത്തുപ്രതി, ക്രിസ്ത്യൻ ഡേവിഡ് ഗിൻസ്ബർഗിനാലുള്ള എബ്രായപാഠം, ലെനിൻഗ്രാഡ് കൈയ്യെഴുത്തുപ്രതി എന്നിവയും പരിഭാഷകർ ഉപയോഗപെടുത്തി.
<gallery caption="തർജ്ജമയ്ക്കുപയോഗിച്ച ആധാരപാഠങ്ങളുടെ ചിത്രീകരണം" widths="200px" heights="150px" perrow="4">