"എൻ.എൻ. പിള്ള" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

ഇന്ത്യന്‍ ചലച്ചിത്ര അഭിനേതാവ്
പുതിയ താള്‍: മലയാള നാടക വേദിയുടെ ആചാര്യന്‍മാരില്‍ ഒരാള്‍. 1914ല്‍ ജനിച്ചു. വ...
(വ്യത്യാസം ഇല്ല)

08:47, 7 സെപ്റ്റംബർ 2007-നു നിലവിലുണ്ടായിരുന്ന രൂപം

മലയാള നാടക വേദിയുടെ ആചാര്യന്‍മാരില്‍ ഒരാള്‍. 1914ല്‍ ജനിച്ചു. വിഖ്യാതമായ ഒട്ടേറെ നാടകങ്ങള്‍ രചിക്കുകയും സ്വന്തം നാടക സംഘമായ വിശ്വകേരളാ സമിതിയിലൂടെ അരങ്ങിലെത്തിക്കുകയും ചെയ്തു.

നാടക വേദിക്ക് നല്‍കിയ സമഗ്ര സംഭാവനങ്ങള്‍ക്ക് ദേശീയ പുരസ്കാരം ലഭിച്ചു.കാപാലിക, ക്രോസ്ബെല്‍റ്റ് തുടങ്ങിയവയാണ് പിള്ളയുടെ ശ്രദ്ധേയമായ നാടകങ്ങള്‍.

1991ല്‍ സിദ്ദീഖ് ലാല്‍ സംവിധാനം ചെയ്ത ഗോഡ്ഫാദര്‍ എന്ന സിനിമയില്‍ അഞ്ഞൂറാന്‍ എന്ന കഥാപാത്രത്തെ അവതരിപ്പിച്ചുകൊണ്ട് ചലച്ചിത്ര രംഗത്ത് അരങ്ങേറ്റം കുറിച്ചു. തുടര്‍ന്ന് (ചലച്ചിത്രം) എന്ന ചിത്രത്തിലും അഭിനയിച്ചു. 1995 നവംബര്‍ 14ന് അന്തരിച്ചു. പിള്ളയുടെ മകന്‍ വിജയരാഘവന്‍ ചലച്ചിത്ര നടനാണ്.

"https://ml.wikipedia.org/w/index.php?title=എൻ.എൻ._പിള്ള&oldid=88159" എന്ന താളിൽനിന്ന് ശേഖരിച്ചത്