"ഷൈബാനി രാജവംശം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 7:
പതിനഞ്ചാം നൂറ്റാണ്ടോടെ ഷിബാനികളുടെ ഒരു ശാഖ തെക്കോട്ട് [[ട്രാൻസോക്ഷ്യാന|ട്രാൻസോക്ഷ്യാനയിലെത്തുകയും]] [[തിമൂറി സാമ്രാജ്യം|തിമൂറികളെ]] തുരത്തി അധികാരം സ്ഥാപിക്കുകയും ചെയ്തു. അബുൾ-ഖായ്‌ർ ഖാന്റെ പൗത്രനും 1500 മുതൽ 1510 വരെ ഭരണത്തിലിരുന്ന [[മുഹമ്മദ് ഷൈബാനി ഖാൻ|മുഹമ്മദ് ഷായ്‌ബനി ഖാന്റെ]] പേരിൽ നിന്നാണ് ഈ രാജവംശത്തിന് ഷിബാനി/ഷയ്‌ബാനി രാജവംശം എന്ന പേര് വന്നത്. (ഷൈബാനി ഖാൻ എന്ന പേരിൽ മാത്രമായാണ് മുഹമ്മദ് ഷൈബാനി ഖാൻ പിൽക്കാലത്ത് അറിയപ്പെടുന്നത്). ഇദ്ദേഹം തിമൂറികളിൽ നിന്ന് [[സമർഖണ്ഡ്]], [[ഹെറാത്ത്]], [[ബുഖാറ]] തുടങ്ങിയ നഗരങ്ങളുടെ നിയന്ത്രണം കൈയടക്കുകയും [[ട്രാൻസോക്ഷ്യാന]] പൂർണ്ണമായും കൈപ്പിടിയിലാക്കുകയും ഷൈബാനി സാമ്രാജ്യത്തിന് തുടക്കം കുറിക്കുകയും ചെയ്തു.
 
1504-ൽ കുറേ കിഴക്കുള്ള [[ഫർഘാന]] ഷൈബാനികളുടെ നിയന്ത്രണത്തിലായി. തിമൂറികളുടെ പിൻഗാമിയും [[മുഗൾ സാമ്രാജ്യം|മുഗൾവംശസ്ഥാപകനുമായ]] [[ബാബർ|ബാബറെയാണ്]] ഷൈബാനികൾ ഇവിടെ പരാജയപ്പെടുത്തിയത്. ഇതിനെത്തുടർന്ന് തെക്കോട്ടു നീങ്ങിയ ഇവർ [[അമു ദര്യ]] കടന്ന് ഇറാനിയൻ പീഠഭൂമിയിലേക്കെത്തി. 1507-ൽ [[ഹെറാത്ത്]] ഉസ്ബെക്കുകളുടെ നിയന്ത്രണത്തിലായി. എന്നാൽ മുൻ‌കാല അധിനിവേശങ്ങൾ പോലെ നഗരം കൊള്ളയടിച്ച് നശിപ്പിക്കാൻ ഷൈബാനികൾ ശ്രമിച്ചില്ല. ഇവരുടെ സമീപനം വളരെ മാന്യമായിരുന്നു. മുൻ ഹെറാത്തി ഉദ്യോഗസ്ഥരെ തത്സ്ഥാനത്തുതന്നെ നിയമിച്ച് ജനജീവിതം സാധാരണഗതിയിൽ തുടരാൻ അനുവദിക്കുകയും നഗരവാസികളിൽ നിന്നും കരം മാത്രം പിരിക്കുകയും ചെയ്തു. ഷൈബാനികളുടെ മാതൃകാപരമായ ഈ പെരുമാറ്റം, മറ്റു പല നഗരങ്ങളേയ്യും ഹെറാത്തിന്റെ വഴിക്ക് ഉസ്ബെക്കുകൾക്ക് കീഴ്പ്പെടാൻ പേരണ നൽകി. അങ്ങനെ ഉസ്ബെക് സാമ്രാജ്യം ഇറാനിലേക്ക് വിജയകരമായി പ്രവേശിച്ചു<ref name=afghans14>{{cite book |last=Vogelsang|first= Willem|authorlink= |coauthors= |title=The Afghans|year=2002 |publisher=Willey-Blackwell, John Willey & SOns, Ltd, UK.|location=LONDON|isbn=978-1-4051-8243-0|14-Towards the Kingdom of Afghanistan|pages=214–215|url=http://books.google.co.in/books?id=9kfJ6MlMsJQC}}</ref>.
 
എന്നാൽ ഉസ്ബെക്കുകളുടെ ഈ മുന്നേറ്റം [[സഫവി സാമ്രാജ്യം|സഫവി സാമ്രാജ്യത്തിന്റെ]] സ്ഥാപകനായിരുന്ന [[ഷാ ഇസ്മാ ഈൽ ഒന്നാമൻ]] തടഞ്ഞു. 1510-ൽ മാർവിനടുത്തുവച്ചു നടന്ന ഒരു യുദ്ധത്തിൽ ഇദ്ദേഹം, ഷായ്ബാനി ഖാനെ പരാജയപ്പെടുത്തി, ഉസ്ബെക്കുകളെ ട്രാൻസോക്ഷ്യാനയിലേക്ക് തുരത്തുകയും ഹെറാത്ത് സഫവികൾ കൈയടക്കുകയും ചെയ്തു<ref name=afghans14/>. ഈ യുദ്ധത്തിൽ മുഹമ്മദ് ഷൈബാനി ഖാൻ മരണമടഞ്ഞു.
"https://ml.wikipedia.org/wiki/ഷൈബാനി_രാജവംശം" എന്ന താളിൽനിന്ന് ശേഖരിച്ചത്