"ഷൈബാനി രാജവംശം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 6:
[[ചെങ്കിസ് ഖാൻ|ചെങ്കിസ് ഖാന്റെ]] പൗത്രനായ ഷായ്‌ബാൻ അഥവാ ഷിബാന്റെ പരമ്പരയിൽപ്പെടുന്നവരാണ് ഷിബാനികൾ. പതിനഞ്ചാം നൂറ്റാണ്ടോടെ ഷിബാനികളുടെ ഒരു ശാഖ തെക്കോട്ട് [[ട്രാൻസോക്ഷ്യാന|ട്രാൻസോക്ഷ്യാനയിലെത്തുകയും]] [[തിമൂറി സാമ്രാജ്യം|തിമൂറികളെ]] തുരത്തി അധികാരം സ്ഥാപിക്കുകയും ചെയ്തു.
 
1428 മുതൽ 1468 വരെ ഷിബാനികളുടെ നേതാവായിരുന്ന അബുൾ-ഖായ്‌ർ ഖാൻ, വിഘടിച്ചു നിന്നിരുന്ന ഉസ്ബെക് വംശങ്ങളെ ഒരുമിപ്പിച്ച് ആദ്യം തൈയുമെനിനും[[ട്യൂമെൻ|ട്യൂമെൻ]] നഗരത്തിനും [[തുറ നദി|തുറ നദിക്കും]] അടുത്തുള്ള പ്രദേശങ്ങളിൽ ആധിപത്യം സ്ഥാപിക്കുകയും തുടർന്ന് അധികാരം [[സിർ ദര്യ]] പ്രദേശത്തേക്ക് വ്യാപിപ്പിക്കുകയും ചെയ്തു. 1430/31-ൽ അബുൽ ഖായ്‌ർ, [[ആറൾ കടൽ|അറാളിന്]] തെക്കുള്ള [[ഖോറെസ്മിയ]] പിടിച്ചടക്കി. തുട്ര്ന്നുള്ള വർഷങ്ങളിൽ തെക്കുള്ള തിമൂറി പ്രദേശങ്ങളിലേക്ക് ഇവർ ആക്രമണങ്ങൾ അഴിച്ചുവിട്ടു.
 
അബുൾ-ഖായ്‌ർ ഖാന്റെ പൗത്രനും 1500 മുതൽ 1510 വരെ ഭരണത്തിലിരുന്ന [[മുഹമ്മദ് ഷൈബാനി ഖാൻ|മുഹമ്മദ് ഷായ്‌ബനി ഖാന്റെ]] പേരിൽ നിന്നാണ് ഈ രാജവംശത്തിന് ഷിബാനി/ഷയ്‌ബാനി രാജവംശം എന്ന പേര് വന്നത്. (ഷൈബാനി ഖാൻ എന്ന പേരിൽ മാത്രമായാണ് മുഹമ്മദ് ഷൈബാനി ഖാൻ പിൽക്കാലത്ത് അറിയപ്പെടുന്നത്). ഇദ്ദേഹം തിമൂറികളിൽ നിന്ന് [[സമർഖണ്ഡ്]], [[ഹെറാത്ത്]], [[ബുഖാറ]] തുടങ്ങിയ നഗരങ്ങളുടെ നിയന്ത്രണം കൈയടക്കുകയും [[ട്രാൻസോക്ഷ്യാന]] പൂർണ്ണമായും കൈപ്പിടിയിലാക്കുകയും ഷൈബാനി സാമ്രാജ്യത്തിന് തുടക്കം കുറിക്കുകയും ചെയ്തു.
"https://ml.wikipedia.org/wiki/ഷൈബാനി_രാജവംശം" എന്ന താളിൽനിന്ന് ശേഖരിച്ചത്