"തിമൂർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 56:
ചൈനയിലേക്ക് തന്റെ സൈന്യത്തെ നയിക്കുന്നതിനിടയിൽ [[സിർ ദാര്യ|സിർ ദാര്യയുടെ]] തീരത്തുള്ള ഉത്രർ എന്ന സ്ഥലത്തുവച്ച് 1405 [[ഫെബ്രുവരി 18]]-ന് തിമൂർ മരണമടഞ്ഞു. സമർഖണ്ഡിലെ ഗുർ ഇ ആമിറിലാണ് ഇദ്ദേഹത്തെ അടക്കം ചെയ്തിരിക്കുന്നത്<ref name=afghans13/>.
 
== സംസ്കാരം ==
തിമൂറിന്റെ ഭരണകാലത്ത് ഒന്നരലക്ഷം ജനങ്ങൾ അധിവസിച്ചിരുന്ന തലസ്ഥാനനഗരമായ സമർഖണ്ഡ്, അക്കാലത്ത് ലോകത്തെ ഏറ്റവും വലിയ നഗരങ്ങളിലൊന്നായിരുന്നു. സമർഖണ്ഡിനെ തിമൂർ ഒരു വാസ്തുകലാ-വിസ്മയമാക്കി മാറ്റി. തന്റെ തുർക്കി സംസ്കാരത്തിൽ അഭിമാനിച്ചിരുന്ന തിമൂർ, [[പേർഷ്യൻ|പേർഷ്യനു]] പകരം, [[ചഗതായ് തുർക്കി ഭാഷ|ചഗതായ് തുർക്കി ഭാഷയെ]] സഭാഭാഷയാക്കി മാറ്റി.<ref name=hiro/>
== ക്രൂരമായ ആക്രമങ്ങൾ ==
 
ലോകചരിത്രത്തിലെ ഏറ്റവും പ്രധാന ക്രൂരരായആക്രമണകാരികളിൽ ഒരാളായിരുന്നു തിമൂർ. തിമൂറിന്റെ ഡൽഹി ആക്രമണകാലത്ത് എത്ര ലക്ഷം പേർ നിർദയം വധിക്കപ്പെട്ടുവെന്നതിനു കണക്കില്ല. അഫ്ഗാനിസ്താനിലെ സബ്സവാർ (Sabzavar) എന്ന സ്ഥലത്ത് രണ്ടായിരം ജീവനുള്ള മനുഷ്യരെ ഒന്നിനുമേൽ ഒന്നായി അടുക്കി അവരുടെ മേൽ മൺകട്ടയും കളിമണ്ണും കൊണ്ടു മൂടി തിമൂർ നിർമിച്ച ഗോപുരം ഇദ്ദേഹത്തിന്റെ ഹൃദയകാഠിന്യത്തിന് ഉദാഹരണമായിരുന്നു. അർമേനിയയിലെ ശിവാസ് (Sivas) എന്ന സ്ഥലത്തെ ആക്രമിച്ചപ്പോൾ അവിടത്തെ ജനങ്ങൾ യുദ്ധം കൂടാതെ കീഴടങ്ങാമെങ്കിൽ അവിടെ രക്തച്ചൊരിച്ചിൽ ഒഴിവാക്കാമെന്ന് തിമൂർ പ്രതിജ്ഞ ചെയ്തു. ജനങ്ങൾ യുദ്ധം ചെയ്യാതെ കീഴടങ്ങി. രക്തച്ചൊരിച്ചിൽ ഒഴിവാക്കാം എന്ന പ്രതിജ്ഞ നിറവേറ്റുവാൻ വേണ്ടി തിമൂർ ചെയ്തത് ആ നഗരത്തിലെ നിവാസികളായ നാലായിരം പേരെ ജീവനോടുകൂടി മണ്ണിൽ കുഴിച്ചു മൂടുകയായിരുന്നു. ഇറാനിലെ ഇസ്ഫഖാനിൽ(Isfakhan) എഴുപതിനായിരം പരാജിതരെ വധിച്ചു. അവരുടെ വേർപെടുത്തപ്പെട്ട ശിരസ്സുകൾ അടുക്കിവച്ച് ഒരു പിരമിഡ് നിർമിച്ചു. തിമൂർ തന്റെ സ്വന്തം തലസ്ഥാനമായ സമർക്കണ്ഡിൽ കലകളേയും തത്ത്വശാസ്ത്രത്തേയും പ്രചരിപ്പിച്ചുവെങ്കിലും, മറുനാടുകളിൽ ഇദ്ദേഹം നടത്തിയ പൈശാചിക കൃത്യങ്ങൾ ആ പ്രവർത്തനങ്ങളെ മറയ്ക്കുന്നു. തിമൂർ മരിച്ചതോടുകൂടി ഇദ്ദേഹം സ്ഥാപിച്ച വിശാലമായ സാമ്രാജ്യം നാമാവശേഷമായി. തിമൂർ സ്ഥാപിച്ച സാമ്രാജ്യത്തിൽ ഇദ്ദേഹത്തിന്റെ മക്കളും പൗത്രരും കുറേക്കാലം കൂടി ഭരിച്ചു.
{{Commonscat|Timur}}
"https://ml.wikipedia.org/wiki/തിമൂർ" എന്ന താളിൽനിന്ന് ശേഖരിച്ചത്