"വൃഷണം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
(ചെ.) 86.96.227.89 (സംവാദം) നടത്തിയ തിരുത്തലുകൾ നീക്കം ചെയ്തിരിക്കുന്നു; നിലവിലുള്ള
വരി 23:
 
ശിശ്നത്തിനു താഴെയായി ത്വക്കുകൊണ്ടുള്ള ഒരു സഞ്ചിയിൽ (വൃഷണ സഞ്ചി) കിടക്കുന്ന പുരുഷ ബീജങ്ങളെ ഉത്പാദിപ്പിക്കുന്ന അവയമാണ് '''വൃഷണം'''. രണ്ടെണ്ണം ഉണ്ട്. ശരീരത്തിനേക്കാൾ (37 ഡിഗ്രി സെൻറ്റിഗ്രേഡ്) കുറഞ്ഞ ഊഷ്മാവിൽ മാത്രമേ ബീജോല്പ്പാദനം നടക്കൂ എന്നതുകൊണ്ടാണ്‌ ശരീരത്തിനു പുറത്തുള്ള സഞ്ചിയിൽ തൂക്കിയിട്ടിരിക്കുന്നത്. ശരീരതാപനില കൂടുമ്പോൾ വുഷണസഞ്ചി വികസിക്കുകയും താപനില കുറയുമ്പോൾ ചുരുങ്ങുകയും ചെയ്യും.
 
പുരുഷ ലൈംഗികാവയവങ്ങളിൽ ഏറ്റവും പ്രധാനമായത് വൃഷണമാണ്. പലതരത്തിലുള്ള പ്രശ്‌നങ്ങൾ വൃഷണങ്ങളെ ബാധിക്കാറുണ്ട്. മിക്കവയും അത്ര ഗൗരവമുള്ളതായിരിക്കില്ലങ്കിലും വൃഷണങ്ങളുടെ കാര്യത്തിൽ തികഞ്ഞ ശ്രദ്ധ പുലർത്തേണ്ടതാണ്. പ്രസവത്തിനു തൊട്ടുമുന്പായിട്ടാണ് വൃഷണങ്ങൾ അടിവയറ്റിൽനിന്ന് വൃഷണ സഞ്ചിയിലേക്ക് ഇറങ്ങുക. വൃഷണങ്ങൾ സഞ്ചിയിലേക്ക് ഇറങ്ങി എത്താത്തതു കാരണം ചിലപ്പോൾ വൃഷണങ്ങൾ കാണാതിരിക്കുകയും ഒന്നു മാത്രമായിരിക്കുകയും ചെയ്യും. അങ്ങനെ ഇറങ്ങാതിരിക്കുന്നത് നേരത്തേ കണ്ടെത്തി ഉള്ളിലിരിക്കുന്ന വൃഷണത്തിനെ ശസ്ത്രക്രിയയിലൂടെ സഞ്ചിയിലേക്കിറക്കി കൊണ്ടുവരാം. വിശദ പരിശോധനകൾ നടത്തിയും സ്‌കാനിങ്ങിലൂടെയും മറ്റും പ്രശ്‌നങ്ങൾ കൃത്യമായി മനസ്സിലാക്കുകയും ചെയ്തതിനുശേഷമേ ശസ്ത്രക്രിയ നടത്താവൂ.
 
ചില പുരുഷന്മാരിൽ അപൂർവ്വമായി ഒരു വൃഷണം മാത്രമേ കാണപ്പെടാറുണ്ട്. എന്നാൽ ഇത് അത്ര കാര്യമാക്കേണ്ട പ്രശ്‌നമല്ല. ഉള്ള വൃഷണം പ്രവർത്തനശേഷിയുള്ളതായാൽ ആവശ്യത്തിനു ഹോർമോണും ബീജങ്ങളും ഉത്പാദിപ്പിച്ചുകൊള്ളും. ഒരു വൃഷണം മാത്രമുള്ളവർക്ക് വന്ധ്യത ഉണ്ടാകുമന്ന ധാരണ തെറ്റാണ്. എന്നാൽ ഒരു വൃഷണം താഴെ സഞ്ചിയിലേക്കിറങ്ങാതെ ഉള്ളിലിരിക്കുന്നത് അപകടകരമാണ് . അത് ഉള്ളിലിരുന്നു കേടുപിടിച്ച് അണുബാധകളും മറ്റു പ്രശ്‌നങ്ങളും ഉണ്ടാവാൻ സാധ്യതയുണ്ട്. ഒരു വൃഷണം ശോഷിച്ചു പോകുന്നതും എവിടെപ്പോയി കണ്ടെത്താനാവാതെ അത്ര്യക്ഷമാകുന്നതും അത്ര അപൂർവ്വമല്ലാത്ത പ്രശ്‌നങ്ങളാണ്.
 
വൃഷണവീക്കം:
 
വളരെ സാധാരണമായ ഒരു പ്രശ്‌നമാണ് ഹൈഡ്രോസീൽ അല്ലെങ്കിൽ വൃഷണവീക്കം. വൃഷണസഞ്ചിയിൽ ലിംഫ് ദ്രവം കെട്ടിക്കിടന്ന് സഞ്ചി വീർത്തുവലുതാവുന്നതാണ് ഇതിനു കാരണം. തുടക്കത്തിൽ ഇത് വേദനയോ മറ്റ് അസ്വാസ്ഥ്യങ്ങളോ ഉണ്ടാക്കാറില്ല. ക്രമേണ വലിപ്പം കൂടി വരുമ്പോൾ മാത്രമേ ശ്രദ്ധയിൽ പെടാറുള്ളൂ. അപൂർവ്വമായേ വൃഷണവീക്കം പ്രത്യുൽപാദനശേഷിയെ ബാധിക്കാറുള്ളൂ. എങ്കിലും വൃഷണവീക്കം മൂലം ലൈംഗികജീവിതം പ്രശ്‌നഭരിതമായി മാറാം. ബീജസംഖ്യ കുറയാനും ഇതു കാരണമാകാം. ലഘുവായൊരു ശസ്ത്രക്രിയയിലൂടെ ഈ രോഗം ഭേദമാക്കാനാവും.
 
വൃഷണവേദന:
 
പല കാരണങ്ങൾ കൊണ്ട് വൃഷണത്തിൽ വേദന വരാം. കൗമാരകാലത്ത് വൃഷണവേദന കൂടുതലായി അനുഭവപ്പെടാം. കൂടുതൽ സമയം ലൈംഗികോദ്ധാരണം ഉണ്ടാവുകയും എന്നാൽ സ്ഖലനം നടക്കാതിരിക്കുകയും ചെയ്യുന്നത് വേദനയുണ്ടാക്കും. ഉദ്ധാരണമുണ്ടാകുമ്പോൾ ശുക്ലവും ബീജവും ഉത്പാദിപ്പിക്കപ്പെടുകയും സ്ഖലനം നടന്ന് പുറത്തുപോകാതിരിക്കുകയും ചെയ്യുമ്പോഴാണ് വേദന ഉണ്ടാകുന്നത്. അടുത്തടുത്ത് പലതവണ സ്ഖലനമുണ്ടാകുന്നതും വൃഷണവേദനയുണ്ടാക്കും. പലപ്പോഴും ഇത് ഗൗരവമുള്ള പ്രശ്‌നമായിരിക്കില്ല. ചുരുക്കം ചിലർക്ക് വൃഷണങ്ങളിൽ തൊടുന്നത് അസ്വാസ്ഥ്യമുണ്ടാക്കാം. വൃഷണസഞ്ചിയുടെ പ്രശ്‌നങ്ങളാണ് ഇതിനു കാരണം. വിദഗ്ധ യൂറോളജിസ്റ്റിന് ഈ പ്രശ്‌നം എളുപ്പം പരിഹരിക്കാനാവും. വൃക്കയിലെ കല്ല്, മറ്റു വൃക്കരോഗങ്ങൾ, മൂത്രാശയക്കല്ല്, മൂത്രാശയ അണുബാധ തുടങ്ങി പലകാരണങ്ങൾ കൊണ്ടും ഉണ്ടാകുന്ന വേദന വൃഷണങ്ങളെയും ബാധിക്കാറുണ്ട്. വേദനയുടെ യഥാർഥകാരണം കണ്ടെത്തി ചികിത്സിക്കാൻ ശ്രദ്ധിക്കുകയാണു വേണ്ടത്. ഓർക്കൈറ്റിസ്, ഫൈലേറിയ തുടങ്ങി ചില രോഗങ്ങൾ മൂലവും വൃഷണങ്ങളിൽ വേദനയുണ്ടാകാം. സ്ഖലനശേഷമുണ്ടാകുന്ന വേദനയും അസ്വാസ്ഥ്യങ്ങളും കൂടുതൽ ശ്രദ്ധിക്കേണ്ടതാണ്. ഇങ്ങനെ അനുഭവപ്പെടുന്നുവെങ്കിൽ വൈകാതെ ഡോക്ടറെ കാണണം.
 
 
വലിപ്പവ്യത്യാസം:
 
വളരെയധികം പേരെ അങ്കലാപ്പിലാക്കുന്ന ഒരു സാധാരണപ്രശ്‌നമാണ് വൃഷണങ്ങളുടെ വലിപ്പവ്യത്യാസം. ഒരു വൃഷണം മറ്റേതിനേക്കാൾ അൽപം വലുതായിരിക്കുന്നത് സ്വാഭാവികം മാത്രമാണ്. വലിപ്പവ്യത്യാസം 50 ശതമാനത്തിൽ കൂടുതലാണെങ്കിൽ മാത്രമേ ഇതിനെ ഗൗരവമായി കാണേണ്ടതുള്ളൂ. ചിലപ്പോൾ വൃഷണവീക്കമോ മറ്റു പ്രശ്‌നങ്ങളൊ കൊണ്ടാവാം വലിപ്പവ്യത്യാസം. വെരിക്കോസിൽ മൂലവും വൃഷണങ്ങളുടെ വലിപ്പവ്യത്യാസം കാണാറുണ്ട്. ഉദ്ധാരണത്തിനും ലൈംഗികബന്ധത്തിനും പ്രശ്‌നങ്ങളൊന്നുമില്ലെങ്കിൽ ഈ വലിപ്പവ്യത്യാസത്തെക്കുറിച്ച് പേടിക്കാനില്ല.
 
 
ക്യാൻസർ
 
40 വയസ്സിനു താഴെയുള്ള പുരുഷന്മാരിലാണ് വൃഷണത്തിലെ ക്യാൻസർ കൂടുതലായി കാണപ്പെടുന്നത്. പലപ്പോഴും ആദ്യഘട്ടത്തിൽ ഇത് വേദനയുണ്ടാക്കാറില്ല. അതിനാൽ വൃഷണ ക്യാൻസർ തിരിച്ചറിയാനും വൈകാറുണ്ട്. വൃഷണത്തിൽ കാണുന്ന ചെറിയ തടിപ്പുകൾ ചിലപ്പോൾ കാൻസറിന്റെ സൂചനയാവാം. സ്വയം പരിശോനയിലൂടെ ഇവ കണ്ടെത്താവുന്നതേയുള്ളൂ. വിരലുകൾകൊണ്ട് സാവാനം പരിശോധിക്കുമ്പോൾ വൃഷണങ്ങളിൽ തടിപ്പോ വലിപ്പവ്യത്യാസമോ ഉണ്ടോയെന്നു ശ്രദ്ധിക്കണം. തടിപ്പുകൾ കാണുന്നുവെങ്കിൽ ചികിത്സ തേടാൻ വൈകരുത്. നേരത്തെ കണ്ടെത്തിയാൽ ലഘുവായൊരു ശസ്ത്രക്രിയയിലൂടെ വൃഷണ അർബുദം സുഖപ്പെടുത്താം. വൃഷണത്തിലെ വെരിക്കോസിൽ പലപ്പോഴും ഇത്തരം തടിപ്പുകളായി അനുഭവപ്പെടാറുണ്ട്. അവ കാൻസറാണെന്നു തെറ്റിദ്ധരിച്ച് പേടിക്കേണ്ടതില്ല
== ഇവയും കാണൂ ==
* [[വൃഷണ സഞ്ചി]]
"https://ml.wikipedia.org/wiki/വൃഷണം" എന്ന താളിൽനിന്ന് ശേഖരിച്ചത്