"തിമൂർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
വരി 32:
ഉസ്ബെക്കിസ്താൻ അടങ്ങുന്ന ട്രാൻസോക്ഷ്യാനയിൽ [[ചഗതായ് സാമ്രാജ്യം|ചഗതായി ഖാന്മാരുടെ]] ആധിപത്യത്തിന് ക്ഷീണം സംഭവിച്ചപ്പോൾ പ്രദേശം, ചഗതായികളുടെ പിന്മുറക്കാരായിരുന്ന [[ചഗതായ് സാമ്രാജ്യം#ചഗതായ് ഉലു|ചഗതായ് ഉലുക്കളുടെ]] നേതാവ്‌ ഖ്വാസാഘാൻ (Quasaghan) എന്ന വർഗത്തലവന്റെ കീഴിലായിത്തീർന്നു. 1358-ൽ ഖ്വാസാഘാൻ മരിച്ചപ്പോൾ തിമൂർ മോഘുലിസ്ഥാൻ (Mogulistan) എന്ന പ്രദേശത്തിന്റെ അധിപനായി സ്വയം പ്രഖ്യാപിച്ചു. ഒരു പ്രാദേശിക ഗവർണറുടെ പദവിയാണ് അന്ന് തിമൂറിനുണ്ടായിരുന്നത്.
=== അധികാരത്തിൽ ===
1369-ൽ ഇന്നത്തെ അഫ്ഗാനിസ്താനിലെ [[ബൽഖ്|ബൽഖിനടുത്ത്]] വച്ച് ഖ്വാസാഘാന്റെ പിൻ‌ഗാമിയായിരുന്ന ആമിർ ഹുസൈനെ പരാജയപ്പെടുത്തിയതിനെത്തുടർന്ന് ചഘതായി നിയന്ത്രണത്തിലായിരുന്ന ട്രാൻസോക്ഷ്യാനയിലെ പ്രദേശങ്ങൾ മുഴുവൻ തിമൂറിന്റെ അധീനതയിലായി.<ref name=afghans13/> ഇതേ വർഷം തന്നെ സമർഖണ്ഡും പിടിച്ചടക്കി തന്റെ തലസ്ഥാനമാക്കി.<ref name=hiro>{{cite book |last=Dilip Hiro|authorlink= |coauthors= |title=Inside Central Asia - A political history of Uzbekistan, Turkmenistan, Kazakhstan, Kyrgistan, Tajikistan, Turkey and Iran|year=2009 |publisher=Overlook Duckworth|location=New York|isbn=978-1-59020-221-0|chapter=Introduction|pages=20|url=http://books.google.co.in/books?id=ZBfv-BSbwJcC&dq=Inside+Central+Asia&hl=en&ei=s90VTeuDG4OIrAfjh7TFCw&sa=X&oi=book_result&ct=result&resnum=1&ved=0CCsQ6AEwAA}}</ref> 1370 [[ഏപ്രിൽ 9]]-ന് തിമൂർ, സ്വയം അമീർ ആയി പ്രഖ്യാപിച്ചു. 1381-ൽ [[കർത്ത് സാമ്രാജ്യം|കർത്ത് നേതാവായിരുന്ന]] മാലിക് ഘിയാസ് അൽ ദീനിൽ നിന്നും തിമൂർ, [[ഹെറാത്ത്]] പിടിച്ചെടുത്തു. തുടർന്ന് [[സിസ്താൻ|സിസ്താന്റെ]] തലസ്ഥാനമായ സരഞ്ജും 1384-ൽ തിമൂറിന്റെ കൈയിലായി. [[കന്ദഹാർ|കന്ദഹാറും]] [[ഗസ്നി|ഗസ്നിയും]] [[കാബൂൾ|കാബൂളും]] ഇതിനുപിന്നാലെ പിടിച്ച് ഇന്നത്തെ അഫ്ഗാനിസ്താൻ മുഴുവൻ തന്റെ നിയന്ത്രണത്തിലാക്കി<ref name=afghans13/>.
 
=== ഇന്ത്യയിലേക്കുള്ള ആക്രമണം ===
"https://ml.wikipedia.org/wiki/തിമൂർ" എന്ന താളിൽനിന്ന് ശേഖരിച്ചത്