"സമാനി സാമ്രാജ്യം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
വരി 51:
സഫാരികളെ തോൽപ്പിച്ചതോടെ, ഇസ്ലാമികഭരണകൂടത്തിന്റെ വടക്കുകിഴക്കൻ മേഖലയിലെ ഫലത്തിലുള്ള ഭരണാധികാരിയായി. ഇസ്മാഈൽ മാറി. തുടർന്നുള്ള ഒരു നൂറ്റാണ്ടുകാലം കിഴക്കൻ ഇറാൻ പ്രദേശം ശാന്തിയുടെ കാലഘട്ടമായിരുന്നു. ഇവരുടെ ഭരണപാടവത്തിന്റെ പേരിൽ വാഴ്ത്തപ്പെടുന്നു. ഇവരുടെ കാലത്ത് കൃഷിയും വാണിജ്യവും മേക്ഖലയിൽ കാര്യമായ പുരോഗതി പ്രാപിച്ചു.
 
സമാനി രാജാക്കന്മാർ, സേനാനായകൻ എന്നർത്ഥമുള്ള അമീർ എന്നാണ് സ്വയം അറിയപ്പെട്ടിരുന്നത്. ബാഗ്ദാദിലെ ഖലീഫയുടെ മേൽകോയ്മ അംഗീകരിക്കുന്നതിന്റെ സൂചകമായിരുന്നു ഇത്. [[ബുഖാറ|ബുഖാറയും]] സമർഖണ്ടുമായിരുന്നു[[സമർഖണ്ഡ്|സമർഖണ്ഡുമായിരുന്നു]] ഇവരുടെ ഭരണകേന്ദ്രങ്ങൾ.
 
വടക്കുനിന്നുള്ള [[തുർക്കിക് ജനത|തുർക്കിക് വംശജരായ]] അടിമകളെ സമാനിദുകൾ സൈനികരംഗത്തും മറ്റു ജോലികൾക്കും വളരെയേറെ ആശ്രയിച്ചിരുന്നു. [[അടിമക്കച്ചവടം]] ഇക്കാലത്ത് വ്യാപകമായിരുന്നു. മദ്ധ്യേഷ്യയിൽ നിന്നും വൻതിൽ തുർക്കിക് വംശജരായ അടിമകളെ ഇക്കാലത്ത് പേർഷ്യയിലേക്കും അറേബ്യയിലേക്ക്കും എത്തിച്ചിരുന്നു. മേഖലയിലെ മിക്കവാറൂം എല്ലാ ഭരണാധികാരികളും അടിമകളായും സൈനികരായും തുർക്കിക് വംശജരെ വ്യാപകമായി ഉപയോഗപ്പെടുത്താൻ തുടങ്ങി. പ്രദേശത്തെ തുർക്കിക് ജനസംഖ്യ ഇക്കാലത്ത് ഗണ്യമായി ഉയർന്നു. അഫ്ഘാനിസ്താനിലെ ഘസ്നി കേന്ദ്രീകരിച്ച് ഉടലെടുത്ത [[ഘാസ്നവിദ് സാമ്രാജ്യം|ഘാസ്നവിദ് സാമ്രാജ്യത്തിന്റെ]] സ്ഥാപകനേതാവായ ആല്പ്റ്റ്ജിൻ ഒരു സമാനി സൈനികനായിരുന്നു. സമാനിദുകളുടെ അന്ത്യം വരെയും ഘാസ്നവിദ് ഭരണാധികാരികൾ സമാനിദുകളുടെ മേൽകോയ്മ അംഗീകരിച്ചിരുന്നു.
"https://ml.wikipedia.org/wiki/സമാനി_സാമ്രാജ്യം" എന്ന താളിൽനിന്ന് ശേഖരിച്ചത്