"സമാനി സാമ്രാജ്യം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

30 ബൈറ്റുകൾ നീക്കംചെയ്തിരിക്കുന്നു ,  9 വർഷം മുമ്പ്
തിരുത്തലിനു സംഗ്രഹമില്ല
സമാനിദുകളുടെ ശക്തികേന്ദ്രം, ഇന്നത്തെ അഫ്ഘാനിസ്താന്റെ വടക്കുള്ള പുരാതന സോഗ്ദിയയിലെ സറഫ്ഷാൻ നദീതടമായിരുന്നു. സസാനിയൻ നേതാവും ഭരണാധികാരിയുമായിരുന്ന ബഹ്രാൻ ഷുബിന്റെ അനന്തരാവകാശികളാണ് തങ്ങൾ എന്നാണ് സമാനിദുകളുടെ അവകാശവാദം. ബാൾഖ് മേഖലയിൽ നിന്നുള്ള ഒരു വൻ ഭൂവുടമയായിരുന്ന സമൻ ഖുദായും മകനായിരുന്ന ആസാദുമായിരുന്നു ഈ സാമ്രാജ്യത്തിന്റെ സ്ഥാപകർ. ആസാദിന്റെ നാലുമക്കൾ, [[ഖലീഫ അൽ മേമൻ|ഖലീഫ അൽ മേമന്റെ]] (ഭരണകാലം 813-33) വിശ്വസ്തസേവകരായിരുന്നു. ഇദ്ദേഹത്തിൽ നിന്നും ഇവർക്ക് [[ഹെറാത്ത്]], [[ഫർഘാന]], [[ഷാഷ്]] ([[താഷ്കെന്റ്]]), [[സമർഖണ്ട്]] തുടങ്ങിയ ഖുറാസാന്റെ മിക്ക മേഖലകളിലേയും ഭരണാവകാശം സിദ്ധിച്ചിരുന്നു<ref name=afghans12/>.
== സഫാരി സാമ്രാജ്യവുമായുള്ള പോരാട്ടം ==
മിക്കവാറൂം സമാനി കുടുംബാഗങ്ങളും [[നിഷാപൂർ|നിശാപൂറിലെ]] [[തഹീറിദ് സാമ്രാജ്യം|തഹീറിദ് ഗവർണമാരുടെ]] പക്ഷക്കാരായിരുന്നു. [[സഫാരി സാമ്രാജ്യം|സഫാറിദുകളുമായുള്ളസഫാരികളുമായുള്ള]] പോരാട്ടത്തിൽ ഇവർ തോൽപ്പിക്കപ്പെട്ടു. 875-ൽ ഫർഘാനയിലെ സമാനി വംശത്തിലെ നാസർ ബിൻ അഹ്മദിന് മുഴുവൻ [[ട്രാൻസോക്ഷ്യാന|ട്രാൻസോക്ഷ്യാനയുടേയും]] ഭരണാവകാശം, [[ഖലീഫ അൽമൂത്താമിദ്]] നൽകി. ഉയർന്നുവരുന്ന സഫാറിദുകൾക്കെതിരെസഫാരികൾക്കെതിരെ ഒരു ശക്തിയെ സൃഷ്ടിക്കുക എന്ന ഉദ്ദേശമായിരുന്നു ഇതിനു പിന്നിൽ. സഫാറിദുകൾക്കെതിരെസഫാരികൾക്കെതിരെ നാസറിന് ശോഭിക്കാനായില്ലെങ്കിലും അയാളുടെ സഹോദരൻ ഇസ്മാഈലിന് സഫാറിദുകളെസഫാരികളെ പരാജയപ്പെടുത്തി ഈ ഉദ്ദേശം സാക്ഷാത്കരിക്കാനായി. ഇതോടെ ഖുറാസാന്റെ പൂർണമായ ഭരണച്ചുമതല, ഖലീഫ, ഇസ്മാഈലിനു നൽകി<ref name=afghans12/>.
== ഭരണം ==
സഫാറിദുകളെസഫാരികളെ തോൽപ്പിച്ചതോടെ, ഇസ്ലാമികഭരണകൂടത്തിന്റെ വടക്കുകിഴക്കൻ മേഖലയിലെ ഫലത്തിലുള്ള ഭരണാധികാരിയായി. ഇസ്മാഈൽ മാറി. തുടർന്നുള്ള ഒരു നൂറ്റാണ്ടുകാലം കിഴക്കൻ ഇറാൻ പ്രദേശം ശാന്തിയുടെ കാലഘട്ടമായിരുന്നു. ഇവരുടെ ഭരണപാടവത്തിന്റെ പേരിൽ വാഴ്ത്തപ്പെടുന്നു. ഇവരുടെ കാലത്ത് കൃഷിയും വാണിജ്യവും മേക്ഖലയിൽ കാര്യമായ പുരോഗതി പ്രാപിച്ചു.
 
സമാനി രാജാക്കന്മാർ, സേനാനായകൻ എന്നർത്ഥമുള്ള അമീർ എന്നാണ് സ്വയം അറിയപ്പെട്ടിരുന്നത്. ബാഗ്ദാദിലെ ഖലീഫയുടെ മേൽകോയ്മ അംഗീകരിക്കുന്നതിന്റെ സൂചകമായിരുന്നു ഇത്. ബുഖാറയും സമർഖണ്ടുമായിരുന്നു ഇവരുടെ ഭരണകേന്ദ്രങ്ങൾ.
"https://ml.wikipedia.org/wiki/പ്രത്യേകം:മൊബൈൽവ്യത്യാസം/879860" എന്ന താളിൽനിന്ന് ശേഖരിച്ചത്