"ഗേറ്റ്‌വേ ഓഫ് ഇന്ത്യ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
No edit summary
വരി 1:
തെക്കേ മുംബൈയിൽ കടൽതീരത്തായി സ്ഥിതി ചെയ്യുന്ന ഒരു കമാനമാണ് ഗേറ്റ് വേ ഓഫ് ഇന്ത്യ. ബസാൾട്ട്, കോൺക്രീറ്റ് എന്നിവയാൽ നിർമ്മിക്കപ്പെട്ട ഈ കമാനത്തിന്റെ ഉയരം 26 മീറ്ററാണ്. ജോർജ്ജ് അഞാമൻ രാജവിന്റെ ഇന്ത്യാസന്ദർശനത്തിന്റെ ഓർമ്മക്കായി പണികഴിക്കപ്പെട്ടു. 1911-ലാണ് തറക്കല്ലിട്ടത്. പൂർത്തീകരണം 1924-ൽ. ഇന്തോ-സറാസെനിക് ശൈലിയിലാണ് നിർമ്മിതി. 21 ലക്ഷം രൂപയായിരുന്നു ഇതിന്റെ നിർമ്മാണച്ചിലവ്. അക്കാലത്ത് ഒരു ഭീമമായ തുകയായിരുന്നു ഇതെങ്കിലും കമാനത്തിലേക്കുള്ള പ്രവേശനമാർഗ്ഗം പൂർത്തീകരിക്കാൻ അന്നു സാധിച്ചിരുന്നില്ല.
"https://ml.wikipedia.org/wiki/ഗേറ്റ്‌വേ_ഓഫ്_ഇന്ത്യ" എന്ന താളിൽനിന്ന് ശേഖരിച്ചത്