"ഉജ്ജയിൻ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
No edit summary
വരി 3:
പണ്ട് ഉജ്ജയിനി എന്ന പേരിൽ അറിയപ്പെട്ടിരുന്നു. അവന്തി രാജ്യത്തിന്റെ തലസ്ഥാനം എന്ന് മഹാഭാരതത്തിലും ഈ നഗരം പരാമർശിക്കപ്പെട്ടിട്ടുണ്ട്. ഹിന്ദുക്കളുടെ ഏഴ് പുണ്യനഗരങ്ങളിലൊന്നാണ് ഇത്. 12 വർഷത്തിലൊരിക്കൽ ഇവിടെ [[കുംഭമേള]] നടക്കാറുണ്ട്. [[മഹാകാലേശ്വർ ക്ഷേത്രം|മഹാകാലേശ്വർ]] [[ജ്യോതിർലിംഗങ്ങൾ|ജ്യോതിർലിംഗം]] ഇവിടെ സ്ഥിതി ചെയ്യുന്നു. [[കൃഷ്ണൻ|ശ്രീകൃഷ്ണൻ]], ബലരാമൻ, സുദാമാവ്(കുചേലൻ) എന്നിവർ ഗുരുകുലവിദ്യാഭ്യാസം നടത്തിയ സാന്ദീപനി മഹർഷിയുടെ ആശ്രമം ഈ നഗരത്തിനടുത്തായി സ്ഥിതി ചെയ്യുന്നു. ഭാരതീയ ഭൂമിശാസ്ത്രപ്രകാരമുള്ള 0° രേഖാംശം ഈ നഗരത്തിലൂടെയാണ്.
 
'''==ചരിത്രം'''==
 
ബുദ്ധകാലഘട്ടത്തിലെ രേഖകളിലും ഈ നഗരം അവന്തി രാജ്യത്തിന്റെ തലസ്ഥാനം എന്ന നിലയിൽ പരാമർശിക്കപ്പെട്ടിരുന്നു. BC നാലാം നൂറ്റാണ്ട് മുതൽക്കു തന്നെ പ്രഥമ രേഘാംശമായും അറിയപ്പെട്ടിരുന്നു. മൗര്യസാമ്രാജ്യത്തിന്റെ ഭാഗമായിരുന്നപ്പോൾ, പിൽക്കാലത്ത് ചക്രവർത്തിയായ അശോകരാജകുമാരൻ ഈ പ്രവിശ്യയിലെ കലാപം അടിച്ചമർത്തുന്നതിനായി നിയോഗിക്കപ്പെടുകയും, ഉജ്ജയിനിയിൽ താമസിക്കുകയും ചെയ്തിട്ടുണ്ട്.
വരി 13:
പതിനെട്ടാം നൂറ്റാണ്ടിൽ മറാഠാ സാമ്രാജ്യത്തിന്റെ കാലത്ത് ഉജ്ജയിനി സിന്ധ്യായുടെ കീഴിലായി. പിന്നീട് 1947 വരെ ഗ്വാളിയോറിന്റെ ഭാഗമായിരുന്നു. സ്വാതന്ത്യലബ്ധിയോടെ ഗ്വാളിയോർ ഇന്ത്യൻ യൂണിയനിൽ ലയിച്ചപ്പോൾ ഉജ്ജയിൻ മധ്യഭാരത് സംസ്ഥാനത്തിന്റെ ഭാഗമായി. 1956-ൽ മധ്യഭാരത് മധ്യപ്രദേശിൽ ലയിച്ചു.
 
'''==മറ്റു പേരുകൾ'''==
 
ഉജ്ജയിനിയുടെ പഴക്കവും പ്രശസ്തിയും മൂലം നിരവധി പേരുകളിൽ ഈ നഗരം അറിയപ്പെടുന്നു.
"https://ml.wikipedia.org/wiki/ഉജ്ജയിൻ" എന്ന താളിൽനിന്ന് ശേഖരിച്ചത്